Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 01-10-2023 (Kids Special)
Share:

By Village Missionary Movement

Sunday, 01-Oct-2023

ഇന്നത്തെ ധ്യാനം (Malayalam) 01-10-2023 (Kids Special)

 

ബിങ്കോ

 

“നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല” - 3 യോഹന്നാൻ 1:11

 

ഹലോ കുട്ടീസ് സുഖമാണോ ? സ്കൂൾ ജീവിതം എങ്ങനെ പോകുന്നു? ഹോം വർക്ക് എഴുതാറുണ്ടോ കളിക്കാറുണ്ടോ? നിങ്ങൾക്ക് ആനകളെ ഒരുപാട് ഇഷ്ടമാണോ?. തുമ്പിക്കൈ പൊക്കി, ചെവി വിടർത്തി, തലയാട്ടി അതു നടക്കുന്നത് കാണാൻ അതിസുന്ദരം! ഇന്ന് നമുക്ക് ആനയെക്കുറിച്ചുള്ള ഒരു കഥ കേൾക്കാമോ?

 

ഒരു കാട്ടിൽ ബിങ്കോ എന്ന ആനക്കുട്ടിയും അമ്മയും വളരെ സന്തോഷത്തോടെ ജീവിച്ചു. ആനകൾക്ക് കരിമ്പ് ഇഷ്ടമാണ്. കുട്ടീസ്, നിങ്ങൾക്ക് കരിമ്പ് ഇഷ്ടമാണോ? ആനയുടെ അമ്മ പറഞ്ഞു, "ബിങ്കോ, ധാരാളം കരിമ്പ് കുന്നുകൂടിയിട്ടുണ്ടെങ്കിൽ, നീ അവിടെ പോകരുത്, അവർ താഴെ ഒരു കുഴി കുഴിച്ച് മുകളിൽ കരിമ്പ് ഇട്ടു നമ്മളെ കബളിപ്പിച്ച് കൊണ്ടുപോകും. അതിനാൽ നീ ശ്രദ്ധാലുവായിരിക്കണം". ഒരു ദിവസം, ബിങ്കോ തന്റെ സുഹൃത്തുക്കളുമായി കളിക്കുമ്പോൾ, ദൂരെ ഒരു സ്ഥലത്ത് ധാരാളം കരിമ്പ് അടുക്കിവച്ചിരിക്കുന്നത് കണ്ടു, കരിമ്പ് കഴിക്കാൻ ആഗ്രഹിച്ചു. സുഹൃത്തിനോട് പോലും പറയാതെ ഒറ്റയ്ക്ക് നടക്കാൻ തുടങ്ങി. എന്താ കുട്ടീസ് , അമ്മയോടും അച്ഛനോടും പറയാതെ ഒറ്റയ്ക്ക് എങ്ങും പോകരുത്. അപകടം വരും. നിങ്ങൾക്ക് അപരിചതരായ ആളുകളുടെ കയ്യിൽ നിന്നും ചോക്ലേറ്റ് വാങ്ങരുത്. ഒറ്റയ്ക്ക് വിളിച്ച് സംസാരിച്ചാലും പോകരുത്. അവർ നിങ്ങളെ തട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ട്. എന്താ കുഞ്ഞുങ്ങളെ നിങ്ങൾക്ക് മനസ്സിലായോ? ശരി, ഈ ബിങ്കോയ്ക്ക് എന്ത് പറ്റി? കരിമ്പിന്റെ അരികിലേക്ക് പോയതിൽ വളരെ സന്തോഷവാനായിരുന്നു ബിങ്കോ, തന്റെ ആഗ്രഹം തീർക്കാൻ ഇന്ന് കരിമ്പ് കഴിക്കണം എന്ന് കരുതി കരിമ്പ് തിന്നാൻ തുടങ്ങി. പെട്ടെന്ന് അവൻ കുഴിയിലേക്ക് വീണത് നോക്കൂ. അമ്മ പറഞ്ഞതനുസരിച്ച് കുഴിയെടുത്താണ് ബിങ്കോയെ കബളിപ്പിച്ചത്. സർക്കസ് കാരൻ വന്നു നിന്നു. നല്ല വേട്ട കിട്ടി എന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി കൊണ്ടു പോയി. ബിങ്കോ കരയുകയായിരുന്നു. അവർ എന്നെ എങ്ങോട്ട് കൊണ്ടുപോകും എന്ന ഭയം. അമ്മ പറഞ്ഞത് കേട്ടില്ലല്ലോ! കൂട്ടുകാരോട് പറയാതെ ഒറ്റയ്ക്ക് വന്നതിൽ അവൻ വിഷമിച്ചു. സർക്കസ് കാരൻ അവനെ ചങ്ങലയിൽ ബന്ധിച്ച് പല തന്ത്രങ്ങളും പഠിപ്പിച്ചു ഉപയോഗിച്ചിരുന്നു. കാട്ടിൽ സ്വതന്ത്രനായി ജീവിച്ചിരുന്ന ബിങ്കോ സർക്കസിന് അടിമപ്പെട്ടല്ലോ എന്ന ചിന്തയിൽ വല്ലാതെ വിഷമിച്ചു.

 

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ! ബിങ്കോയുടെ അവസ്ഥ നോക്കിയാൽ വളരെ സങ്കടകരമാണ്! അമ്മയെ അനുസരിക്കാത്ത ബിങ്കോ സർക്കസ്കാരന്റെ അടിമയായതുപോലെ യേശുവിനെ അനുസരിക്കാത്ത കുട്ടികൾ സാത്താന്റെ അടിമകളാകും. കുട്ടീസ് വളരെ ശ്രദ്ധിക്കണം.

- മിസിസ്. ബ്യൂല

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

 

ഇമെയിൽ സ്വീകരിക്കുക: info@vmm.org.in

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş