Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 13-01-2023
Share:

By Village Missionary Movement

Friday, 13-Jan-2023

ഇന്നത്തെ ധ്യാനം (Malayalam) 13-01-2023

 

വിശുദ്ധ വേദപുസ്തകം ആവശ്യമാണ്

 

“യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു” - സങ്കീർത്തനങ്ങൾ 19:7

 

1784 ഡിസംബറിൽ വെയിൽസിലാണ് മേരി ജോൺസ് ജനിച്ചത്. 4 വയസ്സുള്ളപ്പോൾ പിതാവിന്റെ നഷ്ടവും അക്കാലത്ത് വെയിൽസിലെ സാമ്പത്തിക പ്രതിസന്ധിയും കാരണം മേരിയുടെ കുടുംബം വളരെയധികം കഷ്ടപ്പെട്ടു. അമ്മയോടൊപ്പം സ്ഥിരമായി ആലയത്തിൽ പോകാറുള്ള അവൾ എട്ടാം വയസ്സിൽ കർത്താവിന്റെ സ്നേഹത്താൽ നിറഞ്ഞു. ആ സഭയും അവളെ അംഗമായി അംഗീകരിച്ചു. അക്കാലത്ത് എല്ലാ വീട്ടിലും വ്യക്തിപരമായ ബൈബിൾ ഉണ്ടായിരുന്നില്ല. ആലയത്തിൽ ഒരു ബൈബിളും പട്ടണത്തിൽ നിന്ന് രണ്ട് മൈൽ അകലെയുള്ള ഒരു വീട്ടിൽ ഒരു ബൈബിളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേരി ആഴ്ചയിൽ ഒരിക്കൽ ആ വീട്ടിലേക്ക് 3 കിലോമീറ്റർ നടന്ന് ബൈബിൾ വായിക്കും. എനിക്കായി ഒരു ബൈബിൾ കിട്ടിയാൽ നന്നായിരിക്കും എന്ന് അവൾക്കു തോന്നി. എല്ലാ ദിവസവും വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. 10 വയസ്സ് മുതൽ 16 വയസ്സ് വരെ, അവൾ 6 വർഷത്തേക്ക് കുറേശ്ശെ പണം ശേഖരിച്ചുവച്ചു. ഒരു ബൈബിൾ വാങ്ങാനുള്ള പണം കിട്ടിയപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാൽ ബൈബിൾ കിട്ടുന്നത് അപ്പോഴും ബുദ്ധിമുട്ടായിരുന്നു.

 

തിരുവെഴുത്തുകൾ കണ്ടെത്താനാകാത്തതിനാൽ, 42 കിലോമീറ്റർ അകലെയുള്ള വാലയിലെ തോമസ് ചാൾസിന്റെ പക്കൽ തിരുവെഴുത്തുകൾ ഉണ്ടെന്ന് അവൾ മനസ്സിലാക്കി, നഗ്നപാദയായി 42 കിലോമീറ്റർ നടന്ന് തോമസ് ചാൾസിന്റെ സ്ഥലത്ത് എത്തി. അവൾക്ക് ബൈബിൾ വേണം എന്ന് ചോദിച്ചു. തന്റെ കൈവശമുണ്ടായിരുന്ന വേദഗ്രന്ഥങ്ങളെല്ലാം വിറ്റുപോയി എന്ന് പറഞ്ഞപ്പോൾ അവൾ കരയാൻ തുടങ്ങി. മേരിക്ക് തിരുവെഴുത്തുകളോടുള്ള സ്നേഹം തോമസ് കണ്ടപ്പോൾ, മുൻപ് പണം നൽകി ബുക്ക്‌ ചെയ്ത ഒരു ബൈബിൾ ഉണ്ട്. അതു നീ വെച്ചോളൂ എന്ന് പറഞ്ഞപ്പോൾ മേരിയുടെ സന്തോഷം അളക്കാൻ കഴിയില്ല. ഇപ്പോൾ എനിക്കായി ബൈബിൾ ഉണ്ട്. ഇനി മുതൽ എന്റെ എല്ലാവരെയും വേദം പഠിപ്പിക്കാം എന്ന് പറഞ്ഞ് അവൾ സന്തോഷത്തോടെ പോയി. ഈ സംഭവം തോമസ് ചാൾസിൽ ബൈബിൾ എല്ലാവരിലും എത്തണം എന്ന ധാരണ ഉണ്ടാക്കി. ഇതിൽ നിന്നാണ് ബൈബിൾ സൊസൈറ്റി പിറന്നത്. 1907 ആയപ്പോഴേക്കും 20.4 ദശലക്ഷം ബൈബിളുകളും പുതിയ നിയമങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലായി വിതരണം ചെയ്യപ്പെട്ടു.

 

പ്രിയപ്പെട്ടവരേ, ഇന്ന് നമ്മുടെ കയ്യിലുള്ള തിരുവെഴുത്ത് എത്ര അത്ഭുതകരമാണ്. പക്ഷേ, നമ്മളിൽ പലരും ദിവസവും തിരുവെഴുത്തുകൾ വായിക്കുന്നില്ല. കർത്താവ് നമുക്ക് നൽകിയ ബൈബിളിനെ സ്നേഹിക്കുകയും അവയെ ധ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. നമ്മൾ നയിക്കുന്ന കുട്ടികൾക്ക് ആദ്യം പുതിയ നിയമവും പിന്നീട് മുഴുവൻ ബൈബിളും നൽകുകയും ബൈബിൾ വായിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. നമ്മുടെ മാസികയിൽ "ബൈബിളുകൾ ആവശ്യമാണെന്ന്" എന്ന് കാണുന്ന നിരവധി ദൈവമക്കൾ കൊടുക്കുന്ന ബൈബിളുകൾ ഞങ്ങൾ ശുശ്രുഷ സ്ഥലത്ത് ദിവസവും നൽകുന്നു. തിരുവെഴുത്തുകൾ വാങ്ങുന്നവരുടെ ജീവിതം ക്രിസ്തുവിൽ കെട്ടിപ്പടുക്കാൻ പ്രാർത്ഥിക്കുക.

- ഡി. ആൽവിൻ ജേക്കബ്

 

പ്രാർത്ഥനാ കുറിപ്പ്:

24 മണിക്കൂർ പ്രാർത്ഥനാ ശൃംഖലയിലൂടെ ശുശ്രൂഷയിലും രാജ്യത്തിലും ഉണർവിനായി പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

 

ഇമെയിൽ സ്വീകരിക്കുക: info@vmm.org.in

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al holiganbet giriş holiganbet casibom bets10 extrabet royalbet süperbetin casibom giriş betcio jojobet giriş casibom milanobet piabellacasino betpas bahiscasino atlasbet holiganbet giriş casibom giriş bahiscasino ngsbahis betplay holiganbet jojobet casibom holiganbet jojobet