By Village Missionary Movement
Monday, 02-Jan-2023ഇന്നത്തെ ധ്യാനം (Malayalam) 02-01-2023
കഴിയുന്നത് ചെയ്യാം
“അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു” - മാർക്കോസ് 14:8
ഞങ്ങളുടെ വീടിനടുത്ത് 80 വയസ്സ് പ്രായമുള്ള വൃദ്ധ തായാർ ഉണ്ടായിരുന്നു. അവരുടെ കയ്യിൽ രണ്ടു വിരലുകളൾ മാത്രം നന്നായി പ്രവർത്തിക്കും. എങ്കിലും അവർ ആ കരങ്ങളെ വെച്ച് മനോഹരമായി കത്തെഴുതും. ആവശ്യമുള്ളവരുടെ വിലാസം തിരഞ്ഞെടുത്ത് സുവിശേഷം പുസ്തകം യോഹന്നാന്റെ പുസ്തകം അയച്ചു. ഇത് അവരുടെ കുറെ നാളത്തെ ശീലമായിരുന്നു. വയസ്സ് മുതിർന്ന നിലയിലും യേശുവിനെ കുറിച്ച് അറിയിക്കാൻ പറ്റുന്നത് അവർ ഓട്ടത്തെ വിജയമായി ഓടി തീർത്തു.
ബൈബിളിൽ യേശുവിന്റെ പാദത്തിൽ വിലയേറിയ തൈലത്ത് ഒഴിച്ച സ്ത്രീയെ നോക്കി യേശു “ഇവൾ തന്നാൽ കഴിയുന്നത് ചെയ്തു ” എന്ന് പറയുന്നു. ഇവൾ തനിക്കുള്ളതിൽ യേശുവിന് കൊടുത്തു. യേശു എന്നെ സ്നേഹിച്ച സ്നേഹത്തിന് സമമായി എനിക്ക് ഒന്നും കൊടുക്കാൻ കഴിയില്ല. എങ്കിലും ഞാൻ കർത്താവിന്റെ മേൽ വച്ചിരിക്കുന്ന സ്നേഹം വെളിപ്പെടുത്തും വിധത്തിൽ ഞാൻ ഇക്കാര്യം ചെയ്യുന്നു എന്ന് വിചാരിചിരിക്കും. അവൾ തടസ്സങ്ങളെ മറികടന്ന് കൂടുതൽ പ്രവർത്തിച്ചു. അവളുടെ ഈ പ്രവർത്തിക്കുന്നതിനെ ചുറ്റിയിരുന്ന ആളുകൾ പ്രശംസിച്ചില്ല പകരം കുറവ് പറയുന്നു, മുറുമുറുക്കുന്നു. തങ്ങളുടെ ചിന്തകളെ അറിയിക്കുന്നു. പക്ഷേ, അതിനെയെല്ലാം ശ്രദ്ധിക്കാതെ അവൾ പ്രവർത്തിച്ചത് നമ്മൾ കാണുന്നു. അവൾ ആ സമയത്തെ തക്കത്തിൽ ഉപയോഗിച്ചു. ഇവൾ വന്നപ്പോൾ മുതൽ എനിക്ക് തൈലം പൂശി കൊണ്ടിരിക്കുന്നു എന്ന് യേശു അഭിനന്ദിക്കുന്നു. യേശുവിനെ കാണാൻ മറ്റൊരു അവസരം ലഭിക്കും, അപ്പോൾ അത് ചെയ്യാം എന്ന് മാറ്റിവെച്ചില്ല. എന്നെയും എന്റെ ഈ പ്രവർത്തനവും അവൻ സ്വീകരിക്കുമോ എന്ന് ആലോചിച്ചില്ല. അവൾക്ക് കിട്ടിയ അവസരം ഉപയോഗിച്ചുകൊണ്ടിരുന്നു. തന്നാൽ കഴിയുന്നത് ചെയ്തു എന്ന അഭിനന്ദനവും നേടുന്നു. ഇവൾ ചെയ്തത് ലോകമെങ്ങും പറയപ്പെടും എന്ന് യേശു പറഞ്ഞു.
ഇത് വായിക്കുന്ന സ്നേഹമുള്ള വായനക്കാരേ, നിങ്ങൾ ഇപ്പോഴുള്ള വർഷത്തിൽ പ്രവേശിച്ചിരിക്കുന്നത് ദൈവം നിങ്ങളുടെ മേൽ വെച്ചിരിക്കുന്ന കൃപയത്രെ. നിങ്ങളും നിങ്ങളാൽ കഴിയുന്നത് ചെയ്യും എന്ന് പ്രതീക്ഷിച്ചാണ് തന്നിരിക്കുന്നത്. നിങ്ങളാൽ എന്ത് സാധിക്കുമോ അത് യേശുവിനുവേണ്ടി ചെയ്യാൻ മുന്നോട്ടുവരുക. ഇന്ന് കർത്താവിനെ അറിയാത്ത കോടിക്കണക്കിന് ജനങ്ങളൽ കരയുന്നു. അവർ കർത്താവിനെ അറിഞ്ഞു അവന്റെ കണ്ണീരിനെ തുടയ്ക്കുന്നു നിങ്ങൾ നിങ്ങളാൽ കഴിയുന്നത് ചെയ്യുമ്പോൾ ജനങ്ങൾ യേശുവിനെ കണ്ടുപിടിക്കുന്നു.
- ശ്രീമതി. ജെബ ഡേവിഡ് ഗണേശൻ
പ്രാർത്ഥന വിഷയം :
ഈ പുതിയ വർഷം ദൈവത്തിൻറെ കരം ഗ്രാമ ശുശ്രൂഷയുടെ ഓരോ പ്രദേശത്തും കൂടെ ഇരുന്നു നയിക്കുവാൻ പ്രാർത്ഥിക്കുക.
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: info@vmm.org.in
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250