Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 31-10-2022 (Youth Special)
Share:

By Village Missionary Movement

Sunday, 30-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 31-10-2022 (Youth Special)

 

അടിമത്വം

 

“സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല” - 1 കൊരി 6:12

 

നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും ഇടയ്ക്ക് എത്തി നോക്കി പോകും. എന്നാൽ ചില കാര്യങ്ങൾ അതായത് ചില പാപങ്ങൾ നമ്മെ അടിമകളാക്കി, അടിമകളായി സൂക്ഷിക്കും. നമ്മൾ ഇങ്ങനെയുള്ള അടിമത്വത്തിൽ ഇരിക്കുന്നു എന്ന തോന്നൽ ഇല്ലാതെ പിശാചു നമ്മുടെ മനസ്സിനെ കുരുടാക്കി സൂക്ഷിക്കും. അതിൽ ചില കാര്യത്തെ ഇന്ന് ചിന്തിച്ചു നോക്കാം.

 

ഈ മിക്കവാറും കൗമാര പ്രായമായ കുട്ടികൾ മൊബൈൽ ഫോണിൽ അടിമയായി ഉണ്ട്. രാവിലെ എഴുന്നേറ്റപ്പോൾ ആദ്യം കാണുന്നത് ദൈവത്തെയോ, മൊബൈൽ ഫോണോ എന്ന് ചോദിച്ചാൽ 90 ശതമാനം മറുപടി മൊബൈൽ ആണ്. കാരണത്തോടോ അല്ലെങ്കിൽ കാരണമില്ലാതെയോ നാം ഒരുനാളിൽ പലമണി നേരങ്ങളെ ഫോണിൽ ചെലവഴിക്കുന്നു. ശരി, എങ്ങനെ ഞാൻ ഈ ആസക്തിയിൽ നിന്ന് പുറത്തുവരും? ഞാനും വിടണം എന്ന് കരുതുന്നു, വിടാൻ കഴിയുന്നില്ലേ എന്ന് പറയുന്നുണ്ടോ? വിഷമിക്കരുത്. നമ്മുടെ ദൈവത്താൽ നിങ്ങളെ സ്വതന്ത്രമാക്കാൻ കഴിയും,

 

"ഞാൻ അടിമത്തത്തിലിരിക്കുന്നു" എന്ന വികാരം ഉണ്ടായിരുന്നാൽ തീർച്ചയായും നിങ്ങൾ അതിൽ നിന്ന് ജയിക്കും. Self Control- ഇൽ ജീവിക്കാൻ കർത്താവിനോട് പ്രാർത്ഥിക്കുക. ഒരു പ്രധാന കാര്യം നോക്കുവാൻ മൊബൈൽ എടുത്താൽ അതു മാത്രം നോക്കുക. നേരമ്പോക്കിനുവേണ്ടി ആവശ്യമില്ലാത്തത് കാണില്ല എന്ന് തീരുമാനിക്കുക. ദാവീതു ഊരിയവിന്റെ ഭാര്യയെ കാണാനായി മുകളിൽ പോകില്ല. മുകളിൽ ഉലാവുമ്പോൾ ബത്ശെബയെ കണ്ട് പാപത്തിൽ വീണു. പ്രത്യേകിച്ച് തനിക്ക് നിയോഗിച്ച ജോലി ചെയ്യാതെ വീട്ടിൽ കിടന്നു ഉറങ്ങി. ഉറങ്ങി എഴുന്നേറ്റതും നേരമ്പോക്കിനുവേണ്ടി മുകളിൽ നടക്കാൻ പോയി. അവിടെ കണ്ണ് അദ്ദേഹത്തിന് കണ്ണിയായി. കൺമണിയേ, കൗമാര പ്രായത്തിൽ നിനക്ക് കൊടുക്കപ്പെട്ട ജോലി അല്ലെങ്കിൽ പാഠം നന്നായി ചെയ്യുക. നേരംപോക്കിനുവേണ്ടി മൊബയിലിൽ നീ സാധാരണ കാര്യത്തെ സെർച്ച്‌ ചെയ്യാൻ നോക്കി. എന്നാൽ അതോടൊപ്പം ബന്ധപ്പെട്ട വീഡിയോകളെ തൊട്ടു തോട് തുടർന്നു പാപത്തിൽ വീഴും.

 

ഒരുപക്ഷേ നീ ഏതോ ഒരു പാപത്തിൽ അടിമപ്പെട്ടാൽ കർത്താവിനോട് ഓപ്പൺ-അപ്പ് ചെയ്യൂ. ഉപവാസിച്ചു പ്രാർത്ഥിച്ചു വിടുതൽ നേടുക. നിന്റെ മൈൻഡിൽ മൊബയിൽ എടുക്കണം എന്ന് തോന്നുമ്പോൾ ആ വിചാരം Reject ചെയ്യൂ. ഒരേ ഒരു ജീവിതം അതിനെ അടിമത്തത്തിൽ ജീവിക്കാൻ വിടാതെ, ക്രിസ്തുവിനുള്ളിൽ ജയമായി ജീവിക്കാൻ തീരുമാനിക്കുക.

 

LET YOUR ADDICTIONS BE IN CHRIST

 

- ശ്രീമതി. ദിവ്യ പെർണാർട്ട്

 

പ്രാർത്ഥനവിഷയം:

ടെലിവിഷനുകൾ, സോഷ്യൽ നെറ്റ്‌വർക്കുകൾ ഇവയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന പരിപാടികൾ കർത്താവിനെ അറിയാത്ത ജനങ്ങളിലേക്കു എത്തിച്ചേരാൻ പ്രാർത്ഥിക്കുക .

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al