By Village Missionary Movement
Sunday, 30-Oct-2022ഇന്നത്തെ ധ്യാനം (Malayalam) 30-10-2022 (Kids Special)
PRAISE ചെയുക
“എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം” - 1 തെസ്സ 5:18
നിങ്ങൾ വളരെ അധികം പ്രതീക്ഷിക്കുന്ന കുട്ടികളുടെ സ്‌പെഷ്യൽ വന്നിരിക്കുന്നു, നിങ്ങൾ ടൂർ പോയിട്ടുണ്ടോ? വളരെ സൂപ്പർ പാട്ടുകളും , ജോളി -യും ആയിരിക്കും അല്ലേ! സന്തോഷമായി ആസ്വദിക്കും അല്ലേ! മനോ ചേട്ടനും അദ്ദേഹത്തിന്റെ friends -ം ടൂർ പോയിരുന്നു. എല്ലാ സ്ഥലവും ചുറ്റും നോക്കി, പാർക്കിൽ നിന്ന് പുറത്തേക്ക് വന്നു. “വരു എല്ലാവർക്കും ഐസ്ക്രീം വാങ്ങി തരാം ” എന്നു മനോ ചേട്ടൻ എല്ലാർക്കും വാങ്ങിക്കൊടുത്തു. കഴിച്ചുകൊണ്ടേ പാന്റിന്റെ പോക്കറ്റിൽ തടവി നോക്കിയാൽ പേഴ്സ് കാണുന്നില്ല. “യേശു അപ്പാ ! എന്റെ പാന്റിന്റെ പാക്കറ്റ് കീറാതെ പേഴ്‌സ് കാണാതെ പോയി അങ്ങേക്ക് സ്തോത്രം” എന്ന് ആ മനോ ചേട്ടൻ പറഞ്ഞത് സുഹൃത്തുക്കൾക് ആശ്ചര്യകരമായി തോന്നി.
“എന്താ, നീ പണം നഷ്ടപ്പെട്ടിട്ട് സ്തോത്രം എന്ന് പറയുന്നു! ഞങ്ങൾക്ക് ദേഷ്യം വരുന്നു ” എന്ന് ദേഷ്യപ്പെട്ടു. അതിനിടയിൽ ഒരാൾ വന്നു “ചേട്ടാ ! എന്നോട് ക്ഷമിക്കുക. നിങ്ങളുടെ പേഴ്സ് മോഷ്ടിച്ചുകൊണ്ട് പോയി പണം എടുക്കുമ്പോൾ ഒരു വചനത്തിന്റെ കാർഡ് ഉണ്ടായിരുന്നു. അതിൽ “ഇതോ! നിന്നെ എന്റെ ഉള്ളകൈയിൽ വരച്ചിരിക്കുന്നു” എന്ന് എഴുതിയിരുന്നു. ദൈവം എന്നോടു സംസാരിക്കുന്നത് പോലെ ആയിരുന്നു. അവൻ എന്നെ ഉള്ളിൽ വെച്ച് നോക്കിക്കൊണ്ടിരുന്നു, എനിക്ക് ഇനി മോഷ്ടിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. മോഷണം വിട്ട് ജോലി ചെയ്‌ത് ജീവിക്കാൻ പോകുന്നു “ എന്ന് പറഞ്ഞതും മനോ ചേട്ടന്റെ സുഹൃത്തുക്കളുടെ ദേഷ്യം എവിടെ പോയന്നു കാണുന്നില്ല. ഇങ്ങനെയും നടക്കുമോ? അങ്ങനെ പോലെ കണ്ടിരുന്നു. അതിന്റെ പിന്നിൽ അവരും സുഖം ദുഃഖം സമയങ്ങളിൽ, നന്മയോ തിന്മയോ എന്തുവന്നാലും കർത്താവിന് സ്തോത്രം എന്ന് പറയാൻ പഠിച്ചു. “ഈ ദിവസം വിനോദം ഞങ്ങളുടെ മനസ്സിനു മാത്രമല്ല സന്തോഷമയത് , ജീവിതത്തിനും സന്തോഷം തരുന്നതായ് ഉണ്ടായത്“ എന്ന് സുഹൃത്തുക്കൾ പറയുന്നു മനോ ചേട്ടൻ യേശുവിന് നന്ദി പറഞ്ഞു സന്തോഷത്തോടെ പിരിഞ്ഞു പോയി.
എന്താ കുട്ടീസ്! കഥ എങ്ങനെ ആയിരുന്നു? “സൂപ്പറോ .. സൂപ്പർ “-ന്നു പറഞ്ഞിട്ട് മാത്രം പോകരുത്. നിങ്ങളും എല്ലാത്തിനും സ്തോത്രം പറയണം . നിനക്ക് ഇഷ്ടപ്പെട്ടതോ, ഇഷ്ടപ്പെടാത്തതോ, സന്തോഷമോ , ദുഃഖമോ ഏതുവാനാലും യേശുവിനെ സ്‌തുതിച് കൊണ്ടിരുന്നാൽ മതി, ഏതു പ്രശ്നങ്ങളും കടന്ന് വിജയ ജീവിതം ജീവിക്കാം . ശരി തന്നെ അല്ലേ ! ബൈ, ഹാപ്പി സണ്ടേ.
- ശ്രീമതി. അൻപ് ജോതി സ്റ്റാലിൻ
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250