Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 29-10-2022
Share:

By Village Missionary Movement

Friday, 28-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 29-10-2022

 

യേശുവിന്റെ നാമത്തിൽ ജയം

 

“നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും” - യോഹന്നാൻ 14:14

 

20 വയസ്സായ ലൂഡ്‌വിക്ക്, കാൽ തകർക്കപ്പെട്ടു കിടപ്പിലായ അവസ്ഥയിൽ നടക്കാൻ കഴിയാതെ വേദനയോടെ തന്റെ ദിവസങ്ങൾ കടത്തി വന്നു. ഒരു ദിവസം ബൈബിൾ വായിക്കുമ്പോൾ യോഹന്നാൻ 14:14 അദ്ദേഹത്തെ സ്പർശിച്ചു . വീണ്ടും വീണ്ടും ഈ വാക്യം വായിച്ചുകൊണ്ടിരുന്നു. തന്റെ അമ്മയെ അടുത്ത് വിളിച്ചു, “ദൈവം എനിക്ക് നല്ല സുഖം തന്നു എന്നെ എഴുന്നേൽപിച്ച് നടത്തുമോ ? എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഇത് ചെയ്യും എന്ന് പറഞ്ഞുവല്ലോ, എനിക്ക് ഈ നന്മ ചെയ്തു എന്നെ അനുഗ്രഹിക്കുമോ ?” എന്ന് ചോദിച്ചു അമ്മയും വളരെ വിശ്വസത്തോടെ തന്റെ മകന്റെ കരങ്ങളുമായി ചേർത്തു പ്രാർത്ഥിക്കാൻ തുടങ്ങി.

 

ലൂഡ്‌വിക്ക് വിശ്വാസത്തോടെ ക്രിസ്തുവിലുടനീളം വിശ്വസിക്കാൻ തുടങ്ങി. 3 വർഷങ്ങൾ കഴിഞ്ഞു. ഒരിക്കൽ തൻ കിടപ്പാടം വിട്ട് എഴുന്നേറ്റു, നടന്നു , ഓടുവാൻ തുടങ്ങി. 24 വയസ്സ് ആയപ്പോൾ ആ യുവാവിന്റെ കൈയിൽ ബൈബിളുമായി ഇന്തോനേഷ്യയിലെ സുമത്തിര ദ്വീപിലേക്ക് മിഷനറിയായി പോയി. ക്രിസ്തു ആർ എന്ന് അറിയാത്ത, "പോബാക്" എന്ന് വിളിക്കപ്പെട്ട ജനങ്ങൾക്ക് ഇടയിൽ , തന്റെ ജീവിതത്തിൽ അത്ഭുതം നടത്തിയ ദൈവസ്നേഹം രുചിച്ച് അറിയാൻ ഇടയാക്കിയ ദൈവത്തെ പ്രസംഗിച്ചു. പല കഷ്ടതകളും, പ്രയാസങ്ങളും വന്നപ്പോൾ ക്ഷമയോടെ സഹിഷ്ണുതയോടെ ക്രിസ്തുവിനെ പ്രസംഗിച്ചു. അവരുടെ ഭാഷയിൽ തന്നെ ബൈബിളിനെ പരിഭാഷ ചെയ്യാൻ തുടങ്ങി. 1862 മുതൽ 1876 വരെ 2000 ആത്മാക്കളെ സമ്പാദിച്ചു. 1878 എം വർഷം പുതിയനിയമത്തെ പോബാക്ക് ഭാഷയിൽ പ്രസിദ്ധീകരിച്ചു. മഹത്തായ നിധി കിട്ടിയ സന്തോഷത്തിൽ ജനം അനുദിനവും ക്രിസ്തുവിനുള്ളിൽ വളരാൻ തുടങ്ങി. ഇപ്പോൾ ഇന്തോനേഷ്യയിലെ സുമതിര ദ്വീപിൽ ആണ് കൂടുതൽ ക്രിസ്ത്യാനികൾ ജീവിക്കുന്നത്.

 

എനിക്കു പ്രിയമുള്ളവരേ ! നമ്മൾ പ്രാർത്ഥിക്കുമ്പോൾ ദൈവം അത് കേൾക്കുന്നു, എന്നതിന് മറുപടി തരുന്നു എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കണം. വിശ്വാസമില്ലാത്ത പ്രാർത്ഥന പ്രയോജനമില്ലാത്തതാണ്. പിതാവിനോട്‌ നമുക്കായി ക്രിസ്തു പക്ഷവാദം ചെയ്തു സംസാരിക്കുന്നു എന്ന് മനസ്സിലാക്കി പ്രാർത്ഥികുമ്പോൾ പരിശുദ്ധാത്മാവും നമുക്കായി ആവശ്യപ്പെടുന്നു. (റോമർ 8: 26-27) നാം പിതാവിനോട്‌ പ്രാർത്ഥിക്കാൻ കർത്താവായ യേശുവിൻ മൂലമേ യോഗ്യത ലഭിക്കുന്നത്. അതിനാൽ യേശുവിന്റെ നാമത്തിൽ നമ്മുടെ അപേക്ഷകൾ പറഞ്ഞു പ്രാർത്ഥിച്ച് വിജയിക്കുന്ന ജീവിതം ജീവിക്കാം. ദൈവത്തിന്റെ കൃപ നമ്മളെ താങ്ങട്ടെ! ആമെൻ.

- ശ്രീമതി. സരോജ മോഗൻദാസ്

 

പ്രാർത്ഥന വിഷയം :

മാധ്യമ ശുശ്രൂഷയിൽ ജോലിചെയ്യുന്ന വ്യക്തികൾക്ക് ദൈവം ആവശ്യമായ ജ്ഞാനത്തെ നൽകുവാൻ പ്രാർത്ഥിക്കുക.

 

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel