Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 25-10-2022
Share:

By Village Missionary Movement

Tuesday, 25-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 25-10-2022

 

മായമില്ലാത്ത സ്നേഹം

 

“സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” - യോഹന്നാൻ 15:13

 

മദർ തെരസയുടെ സ്നേഹത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. കുഷ്ഠരോഗികളോട് , പാവപ്പെട്ടവരോട് അവർ കാണിച്ച സ്നേഹം വളരെ വലുതാണ്. തന്റെ സ്വന്തം രാജ്യം വിട്ട് ഇന്ത്യക്ക് വന്ന അദ്ദേഹം, നമ്മുടെ ആളുകളോട് സ്നേഹം കാരണം 45 വർഷം സോഷ്യൽ വർക്ക് ചെയ്തു. മദർ തെരേസയുടെ മരണത്തിൽ 123 രാജ്യങ്ങളിൽ 610 അനാഥാലയങ്ങൾ പ്രവർത്തിച്ചിരുന്നു. ഇതിൽ എയ്ഡ്‌സ്, കുഷ്ഠരോഗം , ഇവയാൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള , അനാഥലയങ്ങൾ , സ്കൂളുകൾ എന്നിവ ഉൾപ്പെടുന്നു. എത്ര വലിയ സ്നേഹം കാണുക.

 

ഇന്നത്തെ വേദഭാഗത്തിൽ യോനാഥാൻ, ദാവീദിനോടുള്ള സ്നേഹത്തെക്കുറിച്ച് നമ്മൾ കാണുന്നു. ഇസ്രയേൽ ജനങ്ങളുടെ ആദ്യത്തെ രാജാവാണ് ശൗൾ. അവന്റെ മകൻ ആണ് യോനാഥാൻ. ദാവീതോ ആടു മേയ്ക്കും യുവാവ് ആയിരുന്നു. ശൗലിനെ ബാധിച്ചിരുന്ന അശുദ്ധ ആത്മാവ് ഓടുംവിധം ദാവീദ് സംഗീതോപകരണം വായിക്കുവാൻ രാജാവിനെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. യോനാഥാനും , ദാവീതും നല്ല സുഹൃത്തുക്കൾ. ചില കാരണങ്ങളാൽ ശൗൽ ദാവീദിനെ കൊലപ്പെടുത്തുവാൻ ആളുകളെ അയയ്ക്കുമ്പോൾ പോലും യോനാഥാൻ ദാവീതിനുവേണ്ടി മനസലിഞ്ഞു സഹായം ചെയ്യുന്നതായി കാണുന്നു. മാത്രമല്ല ദാവീതു, ശൗലിന് ഭയന്ന് കാട്ടിൽ ഒളിച്ചുനിൽക്കുമ്പോൾ പോലും, യോനാഥാൻ അവിടെ ചെന്ന് ദാവീദിനെ ദൃഢമാക്കി ആശ്വസിപ്പിക്കുന്നത് നാം കാണുന്നു. ഒരു രാജ്യത്തെ രാജകുമാരൻ , സാധാരണ ഒരു യുവാവിന്റെ മേൽ ഉണ്ടായിരുന്ന മായമറ്റ സ്നേഹം നോക്കൂ.

 

പ്രിയമുള്ളവരേ! നമ്മൾ മറ്റുള്ളവരോട് എങ്ങനെയുള്ള സ്നേഹം കാണിക്കുന്നത് എന്ന് അൽപ്പം ചിന്തിപ്പോം. നമുക്ക് എന്തെങ്കിലും ആദായം ലഭിക്കുമെന്ന് എണ്ണി എത്രയോ തവണ നമ്മൾ വഞ്ചനയുള്ള സ്നേഹം കാണിക്കുന്നു. എന്നാൽ മദർ തെരസ ഏതോ ലാഭത്തിനായോ അല്ല പേരിനു ആയോ ഇന്ത്യക്കാർക്ക് സേവനം ചെയ്തില്ല. ഏറ്റവും ലളിതമായ ജീവിതം ജീവിച്ചത് നാം അറിഞ്ഞിരിക്കാം, എല്ലാറ്റിനുമുപരിയായി യേശുക്രിസ്തു തന്റെ ജീവനെ നൽകി നമ്മോട് കാണിച്ച യഥാർത്ഥ സ്നേഹം എത്ര മേലായിരുന്നു. അതുകൊണ്ടാണ് നാം ഇന്നും നില നിൽക്കുന്നത്. നാമും മറ്റുള്ളവരോട് ക്രിസ്തുവിന്റെ യഥാർത്ഥ സ്നേഹം കാണിക്കും. ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിനിധീകരിക്കാം.

- ശ്രീമതി. ദിവ്യ പെർണാർട്ട്

 

പ്രാർഥനാവിഷയം :

7000 ശുശ്രുഷകർ മുഖേന 1ലക്ഷം ഗ്രാമങ്ങൾ സന്ദർശിക്കപ്പെടുവാനും , സമാന ദർശനമുള്ള ശുശ്രുഷകർ നമ്മളോട് സഹകരിച്ച്, ദൈവം തന്ന ദർശനം യാഥാർഥ്യമാക്കുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al matbet matbet giriş hepsibet hepsibet giriş betnano betnano giriş betparibu betparibu giriş casibom virüsbet pashagaming kalebet perabet pashagaming virusbet matbet marsbahis imajbet perabet perabet giriş