Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 11-10-2022
Share:

By Village Missionary Movement

Tuesday, 11-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 11-10-2022

 

അവസാനം സ്ഥിരമില്ല

 

"...നിനക്കു ഒരു ദോഷവും ചെയ്യരുതു; " - അപ്പോസ്തല പ്രവർത്തി 16:28

 

തെൻകൊറിയ ദേശത്ത് ഉണർവിന് ദൈവത്താൽ ഉപയോഗിക്കപ്പെട്ട ശുശ്രുഷകൻ ആണ് പോൾ യോങ്ങി ചോ. ഇവരുടെ സഭയിൽ പല ലക്ഷക്കണക്കിന് വിശ്വാസികൾ നിലവിലുള്ള കാലഘട്ടത്തിലും തനിക്കു നിലവിലുള്ള പ്രശ്‌നങ്ങളെ താങ്ങാൻ കഴിയാതെ മുകളിൽ നിന്ന് താഴെ വീണു ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിച്ചു. ദൈവം അദ്ദേഹവുമായി ഇടപെട്ടു “ നീ മുകളിൽ നിന്ന് താഴെ വിഴുവാൻ നിനക്ക് ഉള്ള ധൈര്യം, കർത്താവിന്റെ സേവനത്തിൽ ഉപയോഗിക്കൂ “ എന്ന് പറഞ്ഞു. അപ്പോൾ ആത്മഹത്യാ വിചാരം ഉപേക്ഷിച്ചു. അദ്ദേഹത്തിൻറെ സഭ കെട്ടിപ്പടുക്കുന്നതിന് പല ലക്ഷക്കണക്കിന് പണം കടം വാങ്ങിച്ചു ചെയ്ത് സഭയെ പണിതു അവസാനിപ്പിച്ചു. അയാൾക്ക് കടം കൊടുത്തവർ തിരികെ തരാൻ കഠിനമായി ചോദിച്ചപ്പോൾ , താൻ ലൈസൻസ് വാങ്ങി വെച്ചിരുന്ന തന്റെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിൽ, ഒരു ഫോൺ കാൾ അയാൾക്ക് വന്നു , അതിൽ ഒരാൾ “നിങ്ങളുടെ സന്ദേശം ഞാൻ കാറിൽ പോയി കൊണ്ടിരിക്കുമ്പോൾ കേൾക്കുവാൻ ഇടയായി, നിങ്ങളുടെ സഭയ്ക്ക് ഇത്രയും രൂപ ആവശ്യം എന്ന് പറഞ്ഞിരുന്നു, നിങ്ങളുടെ മുഴുവൻ പണവും അത്രയും എടുത്തു നാളെ നിങ്ങളെ കാണുവാൻ വരുന്നു “ എന്ന് പറഞ്ഞു. ഉടനെ പോൾ യോങ്ങി ചോ തോക്ക് താഴെ ഇട്ടു, “കർത്താവെ അധൈര്യമായി തീരുമാനം എടുത്തതിന് എന്നോട് ക്ഷമിക്കണം “ എന്ന് പ്രാർത്ഥിച്ചു.

 

അപ്പോസ്തലർ 16 –ം അദ്ധ്യായത്തിൽ കാവലിൽ വച്ചിരുന്ന പൗലോസും ശീലാസും ദൈവത്തെ സ്തുതിച്ചപ്പോൾ കാരാഗ്രഹത്തിന്റെ വാതിലുകൾ തുറക്കുവാൻ ഇടയായി. ഇത് കണ്ട കാരാഗ്രഹ പ്രമാണി, തടവറയിൽ നിന്ന് തടവുകാർ ഓടി പോയി എന്ന് വിചാരിച്ചു തന്റെ വാളെടുത്ത് സ്വയം കുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു . അപ്പോൾ പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ഉടനെ പൗലോസ് അവനു സുവിശേഷം പറഞ്ഞു അവനെ രക്ഷയിലേക്ക് നയിച്ചതായി വായിക്കുന്നു.

 

ഇത് വായിക്കുന്ന പ്രിയമുള്ളവരേ ! നാം അനുദിനം കേൾക്കുന്ന ഒരു വാർത്തയാണ്, കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ആത്മഹത്യകളും, ആത്മഹത്യയും ദിവസേന പെരുകിക്കൊണ്ടിരിക്കുകയാണ്. ഏതു ഒരു സഹിക്കാനാവാത്ത പ്രശ്‌നങ്ങൾക്കും, സാഹചര്യങ്ങൾക്കും ആത്മഹത്യ ഒരു പരിഹാരം അല്ല ! എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്ന ഒരേയൊരു ഇടം, ആ നാഥൻ യേശുവിന്റെ പാദം മാത്രം! നാം ദേഷ്യത്തിലും , വാശിലും എടുക്കുന്ന പലവിധത്തിലുള്ള തീരുമാനങ്ങൾ വേദനയെ തരും. ഇത് സ്ഥിരവും ഇല്ല. ആത്മഹത്യ ചെയ്യാൻ എടുക്കുന്ന നിങ്ങളുടെ ധൈര്യത്തെ ജീവിതം ജീവിക്കാൻ ഉപയോഗിക്കുക. കർത്താവായ യേശു നിങ്ങളെ സഹായിക്കാൻ തയ്യാറാണ്. ഹല്ലേലൂയാ!

- ശ്രീമതി. ശക്തി ശങ്കർരാജ്

 

പ്രാർത്ഥന വിഷയം :

ആന്ധ്രയിൽ ആറ് പ്രദേശത്ത് കർത്താവിന്റെ സഭ സ്ഥാപിച്ച് ആരാധന നടത്തി വരുന്നു. ഇതിൽ പങ്കെടുത്തു വരുന്ന എല്ലാവരും കർത്താവിനായി പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al