By Village Missionary Movement
Saturday, 08-Oct-2022ഇന്നത്തെ ധ്യാനം (Malayalam) 09-10-2022 (Kids Special)
ഭാരം കുറയ്ക്കുക
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” – മത്തായി 11:28
ഹായ് ഫ്രണ്ട്‌സ് സുഖമാണോ?, ദിവസവും സ്കൂളിൽ പോയി, ഹോം വർക്ക് ചെയ്തു എപ്പോഴും ബിസി ആണോ? Ok ok. ഇന്ന് വളരെ സുന്ദരമായും ബ്രൈറ്റ് –ആയും , ആക്ടീവായിരിക്കുന്നു ഉണ്ടല്ലോ. സൂപ്പർ, നിങ്ങളെ കണ്ടതും എനിക്ക് കഥ പറയണം എന്ന് തോന്നുന്നു. നിങ്ങൾ റെഡിയാണോ? ശരി. കഥയിലേക്ക് പോകാമോ?
ഒരു മുതലാളിക്ക് ധാരാളം ജോലിക്കാർ ഉണ്ടായിരുന്നു. മുതലാളി എന്ന് പറഞ്ഞാൽ അവർ പറയുന്നത് അനുസരിക്കണം അല്ലേ? അങ്ങനെ അനുസരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് മാറ്റും അല്ലെങ്കിൽ ശിക്ഷ കൊടുക്കും. അങ്ങനെയല്ലേ! എന്നാൽ ഈ മുതലാളി വളരെ സ്നേഹമുള്ളവനാണ്. എല്ലാരേയും സ്നേഹിച്ചു സഹായം ചെയ്യും. ഇദേഹം എന്തു പറഞ്ഞാലും ചോദ്യം ചോദിക്കാതെ ജോലിക്കാർ അനുസരിക്കും. ഒരു ദിവസം രണ്ട് ജോലിക്കാരെ വിളിച്ച് ഭാരമുള്ള ചുമട് ഒരുത്തനും, ലഘുവായ ചുമട് മറ്റൊരുത്തനും കൊടുത്ത്, ‘‘10 കി.മീ ദൂരെയുള്ള ആ ഗ്രാമത്തിൽ പോയി ചേർക്കണം’’ എന്ന് പറഞ്ഞു. മാത്രമല്ല “ചുമടിലുള്ള സാധനങ്ങൾ കുറയ്ക്കുന്നതും കൂട്ടുന്നത് നിങ്ങളുടെ ഇഷ്ടം” എന്നു പറഞ്ഞു. ലഘുവായ ചുമട് ഉണ്ടായിരുന്നവൻ വളരെ സന്തോഷത്തോടെ ഞാൻ തന്നെയാണ് ആദ്യം പോകുന്നത് എന്ന് ജോളിയായി നടക്കാൻ തുടങ്ങി.
എന്നാൽ ഭാരമുള്ള ചുമടു കൈവശം ഉള്ളവൻ വേഗത്തിൽ നടക്കാൻ പറ്റില്ലല്ലോ? ''കർത്താവെ , എനിക്ക് സഹായം ചെയ്യണമേ" എന്ന് പ്രാർത്ഥിച്ചുകൊണ്ട് പതുക്കെ നടക്കാൻ തുടങ്ങി. പോക്കുന്ന വഴിയിൽ ധാരാളം കുഞ്ഞുങ്ങൾ കളിച്ചു കൊണ്ടിരുന്നു. അൽപ്പം ശ്രമിക്കാൻ വേണ്ടി ചുമടിറക്കി താഴെവെച്ചു . അവർക്ക് എന്തെങ്കിലും കൊടുക്കാം എന്ന് എണ്ണി ഇതിൽ എന്താണ് ഉള്ളതെന്നു നോക്കി. ധാരാളം ലഘുഭക്ഷണങ്ങളും വാഴപ്പഴങ്ങളും ഉണ്ടായിരുന്നു. കളിച്ചു കൊണ്ടിരുന്ന ചെറിയ കുട്ടികൾക്ക് Snacks കൊടുത്തു. മുതലാളി തന്നു വിട്ട സഞ്ചിയിൽ പ്രധാനപ്പെട്ട സാധനം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിക്കൊണ്ടിരുന്നു. ജോലി ചെയ്തു ക്ഷീണിച്ച മുതിർന്നവർക്ക് വാഴപ്പഴങ്ങൾ കൊടുത്തു. ഇപ്പോൾ സഞ്ചി ചെറുതായി. വേഗത്തിൽ നടന്നു പോകേണ്ട സ്ഥലം എത്തി. ഭാരം കുറഞ്ഞ ചുമട് കൊണ്ടു പോയവൻ സഞ്ചിയിൽ സ്ഥലം ഉണ്ടല്ലോ എന്നു വിചാരിച്ചു, വഴിയിൽ ‘‘1 കിലോ മാമ്പഴം വാങ്ങിയാൽ 1 കിലോ സൗജന്യം’’ എന്നതും വാങ്ങിക്കൊണ്ടുപോയി. ഇളനീർ കുറഞ്ഞ വിലയ്ക്ക് കിട്ടിയതിനാൽ അത് വാങ്ങിക്കൊണ്ടു പോയി. ആ ചുമട് ചുമക്കനാകാതെ പതുക്കെ നടന്നു പോയി. ഇത്രയും ഭാരം എങ്ങനെ ചുമന്നു കൊണ്ട്, ഞാൻ പോകേണ്ട ഇടത്തിന് എങ്ങനെ എത്തും ? എന്ന് പുലമ്പി കൊണ്ട് പോയി. ഇവൻ ആരെയും അന്വേഷിക്കുന്നില്ല. തനിക്ക് എന്ത് പ്രയോജനം ലഭിക്കും എന്ന് ചിന്തിച്ചുകൊണ്ടുപോയി .
സ്നേഹമുള്ള അനിയൻ അനിയത്തിമാരെ, സ്വാർത്ഥതയുള്ള ജീവിതം ലോകഭാരത്താൽ നിറഞ്ഞതാണ്! പാപം, ആശങ്ക, ഇങ്ങനെയുള്ള ലോക ഭാരങ്ങളെ ചുമന്നുകൊണ്ട് കൊണ്ട് സ്വർഗ്ഗത്തിലേക്ക് പോകാൻ കഴിയില്ല. എല്ലാ ഭാരങ്ങളെ യേശു അപ്പച്ചനോട് ഇറക്കി വിട്ടിട്ട് മറ്റുള്ളവരെ സ്നേഹിച്ചു സഹായിച്ചു യേശു അപ്പച്ചന്റെ മകനായി ജീവിച്ചാൽ സ്വർഗ്ഗരാജ്യം പ്രാപിക്കാൻ സാധിക്കും ശരിയല്ലേ!
- Sis. ദെബോരാ
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250