Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 02-10-2022 (Kids Special)
Share:

By Village Missionary Movement

Sunday, 02-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 02-10-2022 (Kids Special)

 

സകലവും നന്മയ്ക്കു

 

"എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു,… സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു" - റോമർ 8:28

 

ഹലോ കുട്ടീസ് എല്ലാവർക്കും സുഖമല്ലേ? സുഖമാണോ ok, കുട്ടീസ് നിങ്ങൾ എല്ലാരും കൃഷി ജോലി, കെട്ടിട ജോലി, പെയിന്റ് അടിക്കുന്ന ജോലി, കൂലി വേല ചെയ്യുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ടാകുമല്ലോ , വിറകുകളെ വെട്ടി കച്ചവടം ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ! ഇപ്പോൾ അവരെ കുറിച്ച് കാണാൻ പോകാം.

 

ദിനേഷ്, ഗോപി എന്ന് രണ്ടു ചേട്ടൻമാർ ഉണ്ടായിരുന്നു. അവർ രണ്ടുപേരും ഈ വിറകു വെട്ടുന്ന ജോലി ചെയ്ത് തങ്ങളുടെ കുടുംബം നടത്തി വന്നു. രണ്ടുപേർക്കും യേശു അപ്പച്ചനെ കുറിച്ച് നന്നായി അറിയാമായിരുന്നു. എന്നാൽ ദിനേഷ് ചേട്ടൻ യേശു അപ്പച്ചൻ ചെയ്ത ചെറുചിറു നന്മകൾക്കും നന്ദി പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ കോപി ചേട്ടണോ യേശു അപ്പച്ചൻ എത്ര ഗുണം ചെയ്താലും, കുറവ് പറഞ്ഞുകൊണ്ട്, പിറുപിറുത്തുകൊണ്ടും കൊണ്ടേയിരിക്കും. രാവിലെ കാട്ടിലേക്ക് പോയാൽ ഇരുവരും രാത്രിയിൽ മാത്രം വീട്ടിലേക്ക് തിരിച്ചുവരും.

 

ഒരു ദിവസം രാവിലെ എപ്പോഴും പതിവുപോലെ വിറകുവെട്ടുവാൻ കാട്ടിലേക്ക് പോയി. അവിടെ വലിയ അശ്ചര്യം അവർക്ക് കാത്തിരുന്നു. എന്തെന്നാൽ കാടു മുഴുവൻ തീപ്പിടിച്ചു കത്തി കൊണ്ടിരുന്നു. ഇത് കണ്ടതും, ഗോപി ചേട്ടൻ പൊങ്ങി എഴുന്നേറ്റു. ”ഈ ദൈവം എപ്പോഴും നമ്മളെ സുഖമായി ജീവിക്കാൻ വിടില്ല. ഈ കാടും മരങ്ങളും വിശ്വസിച്ചാൽ നമ്മളും നമ്മുടെ കുടുംബവും തെരുവിൽ തന്നെ നിൽക്കണം” എന്ന് പറഞ്ഞു വിട്ടു, വേറെ നാട്ടിലേക് പോയി. ദിനേശ് മനസ്സുടഞ്ഞവനായി വീട്ടിലേക്ക് വന്നു മുട്ടിന്മേൽ നിന്ന് കണ്ണീരോട് യേശുവിനെ നോക്കി പ്രാർത്ഥിച്ചു. “യേശു അപ്പച്ചാ എന്റെ ജീവിതത്തിൽ നീ എന്ത് ചെയ്താലും ഗുണത്തിനായിട്ടാണ് നീ ചെയുന്നത്. ഇപ്പോ കാട്ടിൽ ഉള്ള മരങ്ങളൊക്കെ തീപ്പിടിച്ചു കരിഞ്ഞു പോയി, ഞാൻ എന്ത് ചെയ്യും?” എന്നു ചോദിച്ചു. ഉടനെ കർത്താവ് അവന്റെ ഹൃദയത്തിൽ സംസാരിച്ചു, “നീ പോയി ആ കാട്ടിൽ കത്തി നിൽക്കുന്ന കരിക്കട്ടകളെ എടുത്തുകൊണ്ടു പോയി കച്ചവടം ചെയ്യുക” എന്നു പറഞ്ഞു. ഇദേഹം സന്തോഷമായി കർത്താവ് തന്നോട് പറഞ്ഞതു പോലെ ചെയ്തു. വിറകുകളെക്കാളും, കരിക്കട്ടകൾ കൂടുതൽ വിലക്ക് വിൽക്കപ്പെട്ടു. കർത്താവ് ദിനേഷ് ചേട്ടനെ അനുഗ്രഹിക്കാൻ തുടങ്ങി. തനിക്കായിട്ടു ഒരു സ്വന്തം കടയെ തുടങ്ങി അതിനു മുതലാളിയായി. അവന്റെ ജീവിതം തന്നെ മാറിപ്പോയി.

 

കുഞ്ഞു അനിയൻ അനിയത്തിമാരെ, നിങ്ങൾ കണ്ടോ, പെട്ടെന്ന് തീരുമാനിചിരുന്നെങ്കിൽ ഈ ചേട്ടന്റെ ജീവിതം എങ്ങനെ പോയിരിക്കും. കഷ്ടപ്പെട്ട് വിറകു വെട്ടികൊണ്ടിരുന്ന ചേട്ടന് , കഷ്ടപ്പെടാതേ ഈസിയായ ജോലി യേശു അപ്പച്ചൻ കൊടുത്തത് കണ്ടോ. “യേശു അപ്പച്ചൻ എപ്പോഴും നമുക്ക് നന്മയ്‌ക്ക് ഹേതുവായത് മാത്രമേ ചെയ്യൂ, നമ്മൾ പെട്ടന്ന് ഏതൊരു തീരുമാനവും എടുത്ത് യേശു അപ്പച്ചൻ തരുന്ന അനുഗ്രഹത്തെ നഷ്‌ടപ്പെടുത്തരുത്“. Ok അല്ലേ ?

- ശ്രീമതി. സാരൾ സുബാഷ്

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al matbet matbet giriş hepsibet hepsibet giriş betnano betnano giriş betparibu betparibu giriş casibom virüsbet pashagaming kalebet perabet pashagaming virusbet matbet marsbahis imajbet perabet perabet giriş