Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 29-09-2022
Share:

By Village Missionary Movement

Wednesday, 28-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 29-09-2022

 

ആശങ്ക വേണ്ട

 

“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു” - ഫിലിപ്പിയർ 4:6

 

ഞാൻ അതിരാവിലെ എന്റെ തോട്ടത്തിൽ ഇരുന്നപ്പോൾ പെട്ടെന്ന് “കീച്ചീച്ച്” എന്ന ശബ്ദം വന്നു. ഞാൻ അടുത്ത് പോയി നോക്കിയപ്പോൾ മരത്തിൽ കൂട്ടിലെ കുരുവികുഞ്ഞുങ്ങളുടെ ശബ്ദം ഞാൻ അറിഞ്ഞു. കുറച്ച് സമയം അതു നോക്കി ഇരുന്നപ്പോൾ ഒരു മനോഹരമായ ദൃശ്യം കാണുവാനിടയായി . കണ്ണു തുറക്കാത്ത ചെറിയ കുഞ്ഞുങ്ങൾ , അമ്മ പക്ഷി മരത്തിന്റെ കൊമ്പിൽ വന്ന്‌ ഇരിക്കുന്ന ശബ്ദം കേട്ടതും, ശബ്ദം പുറപ്പെടുവിക്കാതെ വായ്‌തുറന്നതും. അമ്മ പക്ഷി ഇരയെ വെച്ചതും അങ്ങനെ കഴിച്ചു.

 

ഇതിൽ നമുക്ക് ഒരു പാഠം ഉണ്ട്. ആ കുഞ്ഞുങ്ങൾ തൻ്റെ അടുത്ത് അമ്മ പക്ഷി വന്നു എന്ന് അറിഞ്ഞപ്പോൾ , ലഭിക്കുന്നത് സ്വീകരിക്കാൻ തന്റെ വായെ തുറക്കുന്നു. അമ്മ പക്ഷി തരുന്നത് നമുക്ക് ആവശ്യമുള്ള ആഹാരം എന്ന് വിശ്വസിച്ച് വാങ്ങി കഴിച്ചു. എന്നാൽ മനുഷ്യരായ നാമോ ദൈവം നമ്മോടു കൂടെ ഉണ്ടായിട്ടും, നമ്മുടെ ആവശ്യങ്ങളെ അദ്ദേഹം കണ്ടുമുട്ടുമ്പോൾ പല അവസരങ്ങളിലും നാളെയ ദിനത്തെ ഓർത്തും, ഭാവിയെ ഓർത്തും വിഷമിച്ചു പുലമ്പുന്നു. നാളെ ദിനത്തെ ഓർത്ത് ഇന്നത്തെ ദിനത്തെ നഷ്ടപ്പെടുത്തുന്നു. കർത്താവായ യേശുക്രിസ്തു ഇങ്ങനെ വിഷമിക്കുന്നവരെ നോക്കി “പറവകളെ സൂക്ഷിച്ചു നോക്കൂ” എന്നു പറഞ്ഞു. അവ ഉറുമ്പുകളെ പോലെ ശേഖരിച്ച് വെച്ചില്ലെങ്കിലും ദൈവം ഓരോ ദിവസവും അവകളെ പോഷിപ്പിക്കുന്നു. എന്നാൽ നമ്മൾ “ ഇതിനേക്കാൾ അത് കിട്ടിയാൽ നന്നായിരിക്കുന്നു. ഇപ്പോൾ ഇതൊന്നും വേണ്ട” എന്ന് പറഞ്ഞു ദൈവം തരുന്നത് അലക്ഷ്യം ആക്കുന്നു . ഇതിനാൽ ദൈവവും സങ്കടപ്പെടുന്നു. അവൻ നമ്മുടെ പരമപിതാവ് ആണ്. നമ്മുടെ ആവശ്യങ്ങൾ, നമ്മുടെ ഹൃദയ ഇഷ്ടങ്ങൾ എല്ലാം അറിയുന്നവൻ. എല്ലാം, തക്ക സമയം വരുമ്പോൾ തരാൻ വല്ലഭൻ ആണ്. തരുന്നവയെ സന്തോഷമായി സ്വീകരിച്ചുകൊണ്ട് ദൈവത്തോടൊപ്പം ജീവിക്കുമ്പോൾ നാം സന്തോഷമായി ജീവിക്കാം. നാം വിഷമിക്കുമ്പോൾ സന്തോഷവും സമാധാനവും നാം നഷ്ടപ്പെടുത്തും.

 

പ്രിയമുള്ളവരേ! പല സമയങ്ങളിലും നാം നമ്മുടെ ദൈവം തന്ന അനുഗ്രഹങ്ങളെ മറന്നു, അദ്ദേഹത്തിന് നന്ദി പറയാതെ വിടുന്നു, പിറുപിറുത്തു അവൻ നമുക്കായി വെച്ചിരിക്കുന്ന അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തുന്നു. നമ്മുടെ ദൈവം സാഹചര്യങ്ങളെക്കാൾ വലിയവൻ ആണ് . അവൻ നമ്മെ സൃഷ്ടിച്ച ദൈവം. അവൻ നമ്മുടെ ചിന്തകളെ അറിയുന്നവൻ . അതിനാൽ അവൻ തരുന്ന നന്മകളെ സംശയിക്കാതെ അതേപടി സ്വീകരിച്ചു “ ദൈവമേ അങ്ങേയ്ക്ക് സ്തോത്രം” എന്നു പറയുമ്പോൾ അവൻ സന്തോഷമായി നമുക്കാവശ്യമുള്ള കാര്യങ്ങൾ നടത്തി തരും.

- ശ്രീമതി. അൻപ് ജോതി സ്റ്റാലിൻ

 

പ്രാർഥനാവിഷയം :

ദേശത്തിനായി ഇടുവിൽ നിൽക്കുന്ന പുതിയ പ്രാർത്ഥന സംഘങ്ങളെ കർത്താവ് എഴുന്നേൽപ്പിച്ചു തരുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al matbet matbet giriş hepsibet hepsibet giriş betnano betnano giriş betparibu betparibu giriş casibom virüsbet pashagaming kalebet perabet pashagaming virusbet marsbahis imajbet perabet perabet giriş perabet perabet giriş