Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 24-09-2022
Share:

By Village Missionary Movement

Friday, 23-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 24-09-2022

 

നാവിനെ നിയന്ത്രിക്കുക 

 

"നാവും... ജീവചക്രത്തിന്നു തീ കൊളുത്തുകയും.. ചെയ്യുന്നു” - യാക്കോബ് 3:6

 

നമ്മുടെ അവയവങ്ങളിൽ വളരെ പ്രധാനമാണ് നാവ്. അത് ചെറിയ അവയവം തന്നെ. എന്നാൽ പല പ്രയോജനങ്ങൾ ഉണ്ട്. ആഹാരം ഉണ്ണുവാൻ , രുചിക്കുന്നത് കാരണം നമ്മുടെ ശരീരവും ഉള്ളവും സന്തോഷിക്കുന്നു. പ്രധാനമായും മറ്റുള്ളവരോട് സംസാരിക്കുക, പാടുവാനും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ അതു തീ പോലെ മാറി വിടുന്നു. അതായത് നമ്മൾ സംസാരിക്കുമ്പോൾ ആവശ്യമില്ലാത്ത വാക്കുകളെ വിളിച്ച് സംസാരിക്കുമ്പോൾ, ബന്ധങ്ങൾ പിരിഞ്ഞു പോകുന്നു. ദൈവത്തെ നാം ഈ നാവു കൊണ്ടു സ്തുതിക്കുന്നു. അതേ നാവു കൊണ്ടു മറ്റുള്ളവരെ ശപിക്കുകയാണ്. ഇങ്ങനെ ഒരേ നാവിനാൽ ദൈവത്തെ വാഴ്ത്തുന്നത്, മനുഷ്യരെ ശപിക്കുന്നത് അംഗീകരിക്കപ്പെടുമോ? തീർച്ചയായും ഇല്ല. മറിച്ച് അത് ദൈവത്തെ ദുഃഖപ്പെടുത്തുന്നു. നമ്മുടെ ആത്മാവും കറ പിടിപ്പിക്കും . അങ്ങനെയാണെങ്കിൽ, നാവിന്റെ തെറ്റായ വാക്കുകളാൽ നമ്മുടെ മുഴുവൻ ശരീരവും കറയുള്ളതായി മാറുന്നു. അത് വാള് പോലെ മറ്റുള്ളവരെ മുറിവേല്പിക്കുന്നു.

 

നമ്മൾ സംസാരിക്കുന്നവയെ കുറച്ചു സൂക്ഷിച്ചു നോക്കാം. നാം വായിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ എങ്ങനെയുള്ളവ? മോശമായ വാക്കുകൾ നിങ്ങളുടെ വായിൽ നിന്ന് പുറത്തുപോകരുത് എന്ന ബൈബിൾ ഉപദേശിക്കുന്നു. അതിനാൽ നമ്മൾ സംസാരിക്കുമ്പോൾ ചിന്തിക്കുകയും, ക്ഷമയോടെ സംസാരിക്കാം. അഗ്നി പോലെയുള്ള നമ്മുടെ വാക്കുകൾ മറ്റുള്ളവരോട് ചേർത്ത് നമ്മെയും നശിപ്പിക്കാൻ ബലമുള്ളതായിരിക്കുന്നു. അതായത് നാവിനാൽ നമ്മുടെ ആയുസ്സ് ചക്രം കൊളുത്തപ്പെടുന്നു. അതിനാൽ, ഈ നാവിനെ നാം, നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടു വരാൻ ശ്രമിക്കാം. ആദ്യമായി നമ്മുടെ നാവു രുചി നോക്കുമ്പോൾ, ചില നിയന്ത്രണം വേണം. നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ മാത്രം കഴിക്കണം. അതിനെ മറികടന്ന് നമ്മൾ കഴിക്കുമ്പോൾ, അത് “മാംസ പെരുന്തീനി“ എന്ന് ബൈബിൾ പറയുന്നു. നമ്മെ അത് കറ പിടിപ്പിക്കും.

 

അവസാനമായി, “തക്ക സമയത്ത് പറഞ്ഞ വാക്കുകൾ വെള്ളിപാത്രത്തിൽ വച്ചിരിക്കുന്ന പഴങ്ങൾക്ക് തുല്യം“ എന്നും, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഉണ്ട്” എന്നും ബൈബിൾ പറയുന്നു. ആകയാൽ സംസാരിക്കേണ്ട സമയത്ത് സംസാരിക്കുന്നത് തെറ്റാതെയും സംസാരിക്കുന്നത് ഒഴിവാക്കേണ്ട സ്ഥലത്ത് നാവടക്കത്തോടെ ഇരിക്കുന്നത് നല്ലതല്ലയോ! അതിനാൽ നമ്മുടെ ശരീരത്തിന്റെ ചെറിയ അവയവമായ നാവിന്റെ അധികാരത്തെകുറിച്ച് അധിക ജാഗ്രതയുള്ളവരെ ഇരിക്കാം. നമ്മുടെ ആയുസിൻ ദിവസങ്ങളെ അധികമാകട്ടെ.

- ശ്രീമതി. ബുവനാ ധനപാലൻ

 

പ്രാർത്ഥന വിഷയം:

ഇന്ത്യയിലെ ഒരു ലക്ഷം ഗ്രാമങ്ങളിൽ ദൈവ സഭകൾ നിർമ്മിക്കപ്പെടുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al