Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 21-09-2022
Share:

By Village Missionary Movement

Wednesday, 21-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 21-09-2022

 

പരിപൂർണ അനുഗ്രഹം

 

“വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ;” - സദൃശ്യവാക്യങ്ങൾ 28:20

 

റഷീത ചേച്ചിക്ക് ഒരു മകൻ ഉണ്ടായിരുന്നു. കൃത്യമായ സമയത്തിനുള്ളിൽ തന്റെ ചുമതലകൾ ചെയ്യാൻ അവനു നിയമങ്ങൾ ഇട്ടുകൊണ്ടയിരിക്കും. കുളിക്കാൻ പോയാൽ ടവൽ ശരിക്കും ഉണങ്ങിയോ ? ടാപ്പിനെ കൃത്യമായി Close ചെയ്തോ? ബാത്ത് റൂം ലൈറ്റ് ഓഫ് ചെയ്തോ? സ്കൂൾ കഴിഞ്ഞു വന്ന് യൂണിഫോം മാറ്റിയോ? ബൈബിൾ വായന - ലേക്ക് കൊടുക്കപ്പെട്ട അദ്ധ്യായങ്ങളെ വായിച്ചു പൂർത്തിയാക്കായോ? ഹോം വർക്ക് 9: 00 മണിയോടെ പൂർത്തിയാക്കിയോ ? യൗവന പ്രായത്തിലും ഇതേ ക്രമങ്ങളെ അനുസരിക്കാൻ നിർബന്ധിച്ചു .

 

ആ യുവ സഹോദരന് വളരെ അരോചകമായി തോന്നി. തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിക്ക് പോകുന്നതിന് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടിയിരുന്നു . ആ പ്രത്യേക ദിവസം വന്നു. മുകളിൽ ഉള്ള മുറി ഇന്റർവ്യൂ നടന്നിരുന്നു. മുൻ മുറിയിൽ പ്രവേശിച്ചതും ക്രമീനമായി കിടന്ന കസേരകളെ അടുക്കി വയ്ക്കാൻ. സ്റ്റെപ് കയറുമ്പോൾ കത്തികൊണ്ടിരുന്ന ലൈറ്റ് ഓഫ് ചെയ്തു. അടുത്തുള്ള വാഷ് ബേസിൻ-ൽ നൂലു പോലെ വെള്ളം പോയികൊണ്ടിരുന്ന ടാപ്പിനെ ശരി ചെയ്തു. മടങ്ങിക് കിടന്ന ചവുട്ടിയെ നേരായാക്കി. തന്റെ അമ്മ അവനെപഠിപ്പിച്ച ആ ശീലങ്ങൾ അവനെയും അറിയാതെ ഈ കാര്യങ്ങളെ അവൻ ചെയ്തു. വൈകി വന്ന അവൻ 100 പേരിൽ 101-മതു വ്യക്തിയായി ഇരിന്നു. അവൻ ഇരിക്കുമ്പോൾ ഒരാൾ വന്നു അവനെ അകത്തേക്ക് കൊണ്ടുപോയി. മറ്റ് 100 പേരും അവനെ നോക്കി നിന്നു.

 

അവൻ ചെയ്ത കാര്യങ്ങൾ CCTV മുഖേന ശ്രദ്ധിച്ചിരുന്ന ആ കമ്പനി M.D അവൻ അകത്ത് പ്രവേശിച്ചപ്പോൾ ടൈപ്പ് ചെയ്‌ത് അപ്പോയിന്റ്‌മെന്റ് ഓർഡർ അവനു കൊടുത്തു. ഒരു ചോദ്യവും ചോദിച്ചില്ല .

 

ബൈബിൾ പോലും ഇങ്ങനെയുള്ള ധർമ്മങ്ങളെ നാം പിന്തുടരണം എന്ന് പറയുന്നു. കൂടുതൽ ചെറു കാര്യങ്ങളിൽ നാം മനുഷ്യർക്ക് മുന്നിൽ നിൽക്കുന്നു എന്ന് ഓർത്തു, കാര്യങ്ങളെ യാഥാർത്ഥ്യമായി ചെയുമ്പോൾ തീർച്ചയായും അതിനുള്ള അനുഗ്രഹങ്ങൾ നാം പരിപൂർണ്ണമായി സ്വീകരിക്കും എന്നതിൽ ഒരു സംശയവും ഇല്ല. മുകളിൽ വായിച്ച സംഭവത്തിൽ ആ മകന്റെ കൗമാര പ്രായത്തിലുള്ള നിയന്ത്രണങ്ങൾ രോഷം വരുത്തിയെങ്കിലും , അതു തന്നെ അവനു വലിയ അനുഗ്രഹമായി ലഭിച്ചു. അതുപോല ബൈബിൾ പറയുന്നു നിയന്ത്രണങ്ങൾ നമുക്കു കയ്പ് ആണെങ്കിലും , അവ നമ്മെ ശരിയായ പാതയിൽ നടത്തുന്നതിന്, ദൈവം നമ്മെ അനുഗ്രഹിക്കുന്നതിന് , എന്ന് മനസ്സിലാക്കി അതിനെ പിന്തുടരാം ദൈവ അനുഗ്രഹം പ്രാപിക്കാം . ആമേൻ!

- ശ്രീമതി. ജാസ്മിൻ പോൾ

 

പ്രാർഥനാവിഷയം :

ഭവന സഭ രൂപീകരിക്കുന്ന പദ്ധതിയിൻ കീഴിൽ അനേകം പല വീട്ടു സഭകൾ രൂപീകരിക്കപ്പെടുവാൻ പ്രാർത്ഥിക്കുക .

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al holiganbet giriş holiganbet padişahbet bets10 extrabet royalbet süperbetin padişahbet betcio romabet giriş romabet queenbet bahiscasino atlasbet bahiscasino atlasbet matbet matbet giriş bahiscasino celtabet queenbet casibom jojobet