By Village Missionary Movement
Monday, 19-Sep-2022ഇന്നത്തെ ധ്യാനം (Malayalam) 20-09-2022
അവഗണിക്കുക
“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു” - സങ്കീർത്തനങ്ങൾ 118:22
ഒരു കെട്ടിടം കെട്ടുമ്പോൾ, ഒരു സവുക് മരത്തെ പ്രധാനമായി വയ്ക്കുന്നത് സാരം കെട്ടി, കുറുക്കു പലകകൾ ഇട്ടു, അതിന്റെ മുകളിൽ പല പണിക്കാർ നിന്നു, ജോലി ചെയ്തു കെട്ടിടം ഉയർന്നുകൊണ്ടേയിരിക്കും. ആ കട്ടിടത്തു വർണ്ണങ്ങൾ പൂശി എല്ലാം കഴിഞ്ഞ ശേഷം ഓരോ സവുക് മരത്തെ അഴിച്ചു കൊണ്ട് വരും. വീട് പണിതു പൂർത്തിയാക്കിയ ശേഷം, ഗൃഹപ്രവേശനത്തിനു ആ സവുക് മരത്തെ ആരുടെ കണ്ണിലും പെടാതെ പുറകിൽ കൊണ്ടു വെക്കും, വേറെ എവിടെയോ വളർന്ന വാഴൈ മരത്തെ മുൻവശത്ത് നട്ടു ഗൃഹപ്രവേശനം നടത്തി എല്ലാവരെയും സ്വീകരിക്കും. എല്ലാ അഭിമാനവും വാഴൈ മരത്തിന് സ്വന്തമാകും. ഇതിൽ ഉള്ള സത്യം എന്താണ്? ആ വാഴൈമരം 3 ദിവസത്തെ ജീവിതമാണ് ജീവിക്കുന്നത്. ആടു – മാടുകൾ മേയും, കുട്ടികൾ പിത്തെടുക്കും. എവിടെയോ മൂലയിൽ മറഞ്ഞുകിടക്കുന്ന ആ സവുക്കുമരം അടുത്ത കെട്ടിടം പണിയുന്നതിന് ഏണിയാകാൻ തയ്യാറായിക്കഴിഞ്ഞു.
ബൈബിളിൽ 1 സാമുവേൽ 17-എം അധ്യായത്തിൽ ദാവീദും ഗോലിയാത്തും തമ്മിൽ നടന്ന യുദ്ധത്തെ നാം അറിയുന്നു. അതിൽ ഗോലിയാത്ത് ദാവീദും ആയി യുദ്ധം ചെയ്യുന്നതിന് തലയിൽ ഒരു താമ്രശിരസ്ത്രം, അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും, താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. എന്നാൽ ഈ ദാവീദോ എല്ലാവരുടെയും കാഴ്ച്ചക്കും വളരെ അല്പനായി എണ്ണപ്പെട്ട മിനുസമുള്ള അഞ്ചു കല്ലും കൊണ്ടു യുദ്ധത്തിന് പോയി. ആയുധത്തെ പിടിച്ചുകൊണ്ടിരുന്ന ഗോലിയാത്ത്, നിസാരമായ മിനുസമുള്ള കല്ല് കയ്യിൽ കൈവശം വച്ചിരുന്ന ദാവീദിനോട് തോറ്റു. ദാവീദ് ഒരു കല്ലാൽ ഗോലിയാത്തിനെ വീഴ്ത്തി. ആ കല്ല് അവന്റെ നെറ്റിയിൽ പതിച്ചു പോയി.
ഇത് വായിക്കുന്ന ദൈവമക്കളേ! സവുക് മരത്തെ പോലെയും, മിനുസമുള്ള കല്ല് പോലെയും മറ്റുള്ളവരാൽ പുറംതള്ളപ്പെട്ടേക്കാം. ഇല്ലെങ്കിൽ മനുഷ്യർ നിങ്ങളുടെ സഹായം സ്വീകരിച്ചതിനു ശേഷം , നിങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗപ്പെടുത്തിയേക്കാം. വിഷമിക്കരുത്. ഒരു പക്ഷേ ഇപ്പോൾ നിങ്ങൾ ആയിരിക്കുന്ന അവസ്ഥയെ കുറിച്ച് നിസ്സാരമായി ആയി തോന്നിയേക്കാം. എന്തെന്നാൽ യേശുവും മനുഷ്യരാൽ അവഗണിക്കപ്പെട്ടനായും തള്ളപെട്ടവനായിരുന്നു. ഇന്നു കാണുന്ന അവസ്ഥയും കഷ്ടവും നിരന്തരം അല്ല. എല്ലാം ഒരു ദിവസം നിശ്ചയമായും കർത്താവിനാൽ മാറും. വിശ്വാസത്തോടെ ഇരിക്കുക. സാഹചര്യങ്ങളെ മാറ്റിയ ദൈവം നിങ്ങളെ ഉയർത്തും.
- ശ്രീമതി.. ശക്തി ശങ്കർരാജ്
പ്രാർഥനാവിഷയം :
“യോശുവ എഴുന്നേൽക്കൂ ” എന്ന പരിപാടി യുവാക്കൾക്കായി ഞായറാഴ്ച തോറും നമ്മുടെ “ You tube channel “ -ൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഇതിലൂടെ യുവജനങ്ങൾ ആയ കുട്ടികളെ ദൈവം തൊടേണ്ടതിന് പ്രാർത്ഥിക്കുക
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250