Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 17-09-2022
Share:

By Village Missionary Movement

Friday, 16-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 17-09-2022

 

കണ്ണുനീർ കുപ്പി

 

"...ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും" - വെളിപ്പാട് 7:17

 

മുൻകാലത്ത് പേർഷിയ രാജ്യത്ത് ഒരു രീതിയിലുള്ള ശീലം ഉണ്ട്. സങ്കടകരമായ കൂട്ടങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ അങ്ങിങ്ങായി ഇരുന്ന ആചാര്യന്മാർ കരഞ്ഞുകൊണ്ടിരിക്കുന്നവരുടെ കണ്ണുനീർ പഞ്ഞു കൊണ്ടു ശേഖരിച്ച് അത് കണ്ണീർ കുപ്പികളിൽ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നു. മരുന്നുകൾ ഫലം ചെയ്യാതെ മരിക്കുന്ന സാഹചര്യത്തിൽ ഉള്ളവർക്ക് ഇക്കണ്ണീരൈപ്പ് ഉപയോഗിച്ചാൽ പുതുയിർപ്പ് ലഭിക്കും എന്നത് അവരുടെ വിശ്വാസമാണ്. തങ്ങൾക്കുള്ളവർ മരിച്ചതിന് ശേഷം കാണിക്കായ്, കുപ്പികളിലുള്ള കണ്ണീരയും പകർന്നു, കണ്ണുനീർ കുപ്പികളോടും സ്നേഹത്തോടും കൂടി അടക്കം ചെയുന്നു.

 

ബൈബിളിൽ കണ്ണീരോട് തേടിയ ഒരാളെയും ദൈവം ഉപേക്ഷിച്ചില്ല. കുട്ടിക്കായി കരഞ്ഞ ഹാഗാർ(ഉല്പത്തി. 21:16) തന്റെ മകനെ നഷ്ടപ്പെട്ടു കരഞ്ഞ നായീൻ വിധവ (ലൂക്ക 7:12,13), രാജാവായ ഹിസ്‌ക്കിയ രാജാവ് ( യെശയ്യാവു: 38:3), സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ച ചുങ്കക്കാരൻ (ലൂക്കാ 18:13) ഇവരെല്ലാം കർത്താവിൽ നിന്ന് ലഭിച്ചതെല്ലാം അത്ഭുതം, അത്ഭുതം. തന്മൂലം ദാവീതു രാജാവും എന്റെ കണ്ണീരായി അങ്ങയുടെ തുരുത്തികളിൽ വയ്ച്ചിരിക്കുന്നു എന്നു പറഞ്ഞു.

 

അതെ എനിക്ക് പ്രിയമുള്ളവരേ! ജീവിതത്തിന്റെ കയ്പ്പുള്ള സാഹചര്യത്തിൽ , പരാജയപ്പെടുകയാണെങ്കിൽ, അസുഖങ്ങളാൽ, ഭാരത്താൽ, നിരാശകളാൽ, നഷ്ടങ്ങൾ മൂലം ദുർബ്ബലമായോ? നിങ്ങളുടെ കണ്ണീരിന്റെ കണക്ക് വെയ്ക്കുന്ന കർത്താവ് നിങ്ങളോട് കൂടെ ഉണ്ട്. ആശ്വാസം തേടി മനുഷ്യരെ അല്ല, കർത്താവിനെ നോക്കുക. കരം പിടിച്ചു നടത്തുന്നവൻ , മരണപര്യന്തം നമ്മോട് കൂടി ഇരിക്കുന്നവൻ. അവൻ തന്നെ നിങ്ങളുടെ ദുഃഖത്തെ സന്തോഷമായി മാറ്റും.

 

1 ശമുവേൽ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിൽ നാം ഹന്നയെ കുറിച്ച് വായിക്കുന്നു. അവൾക്കു് മക്കളില്ലാത്തതിനാൽ, അനേകർ അവളെ വേദനിപ്പിച്ചു. മന വേദനയുടെ ഉച്ചിയിൽ അവൾ, കർത്താവിന്റെ ആലയത്തിലേക്ക് പോയി മുട്ടിന്മേൽ നിന്ന് കരയുന്നു. അവൾ ചുണ്ടുകൾ മാത്രം അനങ്ങുന്നു അവളുടെ ശബ്ദമോ കേൾക്കാൻ കഴിഞ്ഞില്ല. പുരോഹിതനായ ഏലി, അവൾ ലഹരി പിടിച്ചിരിക്കും എന്ന് കരുതുന്നു. എന്നാൽ അവളുടെ കണ്ണീരിന്റെ ശബ്ദത്തെ കേട്ടത് കർത്താവാണ്. അവളുടെ കരച്ചിലിനെ സന്തോഷം ആയി മാറ്റി ശമുവേലിനെ കൊടുത്തു. ഹന്നാ മനുഷ്യരെ തേടി ഓടാതെ കർത്താവിനെ വിശ്വാസിച്ചു ഓടി. അത്ഭുതത്തെ നേടിയെടുത്തു. അതുപോലേ, നാമും ദൈവസന്നിധിയിൽ കണ്ണുനീർ പകരാം. നമ്മുടെ കണ്ണുനീർ തുരുത്തിയിൽ വയ്ക്കുന്നവൻ നമ്മുടെ കർത്താവ് മാത്രമാണ്.

- ശ്രീമതി. മഞ്ജുള

 

പ്രാർത്ഥനവിഷയം:

ഇന്ന് തേനിയിൽ നടക്കാനിരിക്കുന്ന ഉണർവ് ആഗ്രഹിക്കുന്നവരുടെ ക്യാമ്പിനായും , നാളെ തിരുമംഗലത്ത് നടക്കാനിരിക്കുന്ന ഉണർവ് ആഗ്രഹിക്കുന്നവരുടെ ക്യാമ്പിലും ദൈവം തന്റെ ശക്തി വെളിപ്പെടുത്തുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al