By Village Missionary Movement
Wednesday, 14-Sep-2022ഇന്നത്തെ ധ്യാനം (Malayalam) 15-09-2022
യുദ്ധത്തിനുള്ള ആയുധം
"...പിശാചിനോടു എതിർത്തുനില്പിൻ;" - യാക്കോബ് 4:7
ഓരോ ദൈവ മക്കൾക്കും ആത്മീയ യുദ്ധം ഓരോ ദിവസവും ഉണ്ട്. അതിനാൽ ഏത് ഒരു ദൈവമകനും അജാഗ്രതയായി ഒരു ദിവസത്തെ ആരംഭിക്കാൻ പാടില്ല.
ഹെർപ് കായെൻ എന്ന എഴുത്തുകാരൻ ഒരു മാസികയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. ആഫ്രിക്കയിൽ ജീവിക്കുന്ന കേസൽ എന്ന ഏറ്റവും വേഗത്തിൽ ഓടും മാൻ ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുന്നു. “അന്നത്തെ ദിനത്തിൽ തന്നെ ഏറ്റവും വേഗത്തിൽ തുരത്തുന്ന സിംഹത്തിനെക്കാളും വളരെവേഗമായി ഓടാതിരുന്നാൽ അതു കൊന്നു വിടാം“ എന്ന് അറിയുന്നു. ഓരോ രാവിലെയും ഒരു സിംഹം ഉണരുന്നു. “അന്നത്തെ ദിനത്തിൽ വളരെ വേഗത്തിൽ ഓടുന്ന കേസൽ മാനെക്കാളും വേഗത്തിൽ ഓടാതിരുന്നാൽ അന്നത്തെ ദിവസം പട്ടണിയായിരിക്കും ” എന്ന് അറിയുന്നു. അതുകൊണ്ട്, “ നീ ഒരു സിംഹമോ , കേസലോ, ആരായാലും വേഗത്തിൽ ഓടിക്കൊണ്ടാണ് ഇരിക്കേണ്ടത്” എന്ന് എഴുതുന്നു.
സ്‌പർജൻ എന്ന ദൈവ മനുഷ്യൻ ഇങ്ങനെ എഴുതുന്നു “നീ ദൈവത്തെ അന്വേഷിച്ചില്ലെങ്കിൽ, പിശാച് നിന്നെ തേടിക്കൊണ്ടിരിക്കുന്നു” എന്ന് എഴുതുന്നു. “നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.” അതിനാൽ ഓരോനാളും ദൈവത്തിൻറെ സംരക്ഷണത്തിന്റെ ചിറകിനടിയിൽ ഓടി ഒളിച്ചുകൊള്ളണം. എപ്പോൾ? അതിരാവിലെ തന്നെ! ഓരോ ദിവസവും അതിരാവിലെ ദൈവത്തെ തേടി അവനെ നമ്മുടെ സങ്കേതമായി കൊണ്ടുവരണം. ഓരോദിവസവും പിശാച് കൊണ്ട് വരും പാപ പരിശോധനകൾക്ക് ജയിക്കാൻ അത് ഒന്ന് മാത്രം ആണ് നമ്മുടെ ഏറ്റവും വലിയ ആയുധം. സാത്താനെ എതിർക്കും ബലത്തെ അതിരാവിലെ തന്നെ ലഭിക്കണം.
സ്നേഹമുള്ളവരേ! ഓരോ ദിവസവും അതിരാവിലെയും കർത്താവിനെ തേടി ബലത്തിൽ മേൽ ബലം പ്രാപിച്ചു നമ്മുടെ ഓട്ടത്തെ തുടരുക. ഈ ലോകത്തേയും പിശാചിനെയും നേരിടാൻ നമ്മുടെ സ്വന്തം ബലം സഹായിക്കില്ല. ദൈവത്തിന്റെ ബലം മാത്രമേ ലോകത്തെ ജയിക്കും ജയം. ദൈവിക ബലത്തോടെ നിങ്ങൾ ഓരോ നാളെയും നേരിടുമ്പോൾ തീർച്ചയായും വിജയകരമായ ക്രിസ്ത്യൻ ജീവിതം ജീവിക്കാനാകുന്നതാണ്.
- ശ്രീമതി. ഗീത റിച്ചർടു
പ്രാർത്ഥനാ വിഷയം:
നമ്മുടെ മാസികകൾ അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള ആവശ്യങ്ങൾ സന്ദർശിക്കുവാൻ പ്രാർത്ഥിക്കുക.
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com