By Village Missionary Movement
Monday, 12-Sep-2022ഇന്നത്തെ ധ്യാനം (Malayalam) 13-09-2022
വഞ്ചിക്കപ്പെടരുത്
“സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ” - 1 തെസ 5:21
ചില ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ താമസിച്ചുവന്ന ഒരു കള്ള വക്കീലിനെ കുറിച്ച് വാർത്ത കേൾക്കാനിടയായി. താൻ ഒരു വക്കീൽ ആണെന്ന് പറഞ്ഞ് 20 വർഷം തന്റെ കുടുംബത്തെയും കൂട്ടുകാരെയും പറ്റിച്ചു നടന്നു. ഇദ്ദേഹത്തിന്റെ കപടം വെളിവായി വന്നപ്പോൾ ഇദ്ദേഹത്തിന്റെ മേൽ വിശ്വാസം വെച്ചിരുന്ന അനേകർക്ക് നിരാശ ഉണ്ടായി. ഇത് പോലെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ വളരെ പ്രസിദ്ധമായ ഡോക്‌ടറായി കരുതപ്പെട്ടവർ, ഒരു കള്ളനാണെന്ന് കണ്ടെത്തി. "ഇവൻ ഇംഗ്ലണ്ടിൽ നിന്ന് രക്ഷപ്പെട്ട നമ്മുടെ നഗരത്തിൽ താമസമാക്കിയിരിക്കുന്നു" എന്ന് ആ കള്ള ഡോക്ടർ താമസിക്കുന്ന നഗരത്തിലെ മേയർ പറഞ്ഞു. ആ ഡോക്ടറെ കുറിച്ചുള്ള നല്ല മാനസികാവസ്ഥ ഉണ്ടായിരുന്ന ആളുകൾക്ക് ഈ സന്ദേശം വലിയ നിരാശ ഉണ്ടാവാൻ ഇടയായി.
അപ്പോസ്തല പ്രവർത്തിയുടെ പുസ്തകത്തിൽ യേശുക്രിസ്തുവിന് ശേഷം , താൻ ക്രിസ്തുവാണെന്ന് പ്രഖ്യാപിച് അനേകം ആളുകളെ പിന്തുടർന്നവർ വഞ്ചിക്കപ്പെടാൻ ഇരയായതായി 5ആം അധ്യായത്തിൽ വായിക്കുന്നു. കർത്താവായ യേശുവും സുവിശേഷങ്ങളിൽ പറയുന്നതും ”ഒരുവനും നിങ്ങളെ വഞ്ചിക്കാതെ ജാഗ്രത പാലിക്കുക” എന്ന് പറഞ്ഞു. മാത്രമല്ല, ഞാൻ ക്രിസ്തു എന്നു പറഞ്ഞു പലരും നിങ്ങളെ വഞ്ചിക്കാൻ ശ്രമിക്കും എന്നു പറഞ്ഞിരിക്കുന്നതു നാം ബൈബിളിൽ വായിക്കുന്നു. സാത്താൻ നമ്മെ നേരിട്ട് വഞ്ചിക്കുന്നത് ഇല്ല. നേരെ മറിച്ച് അവൻ തന്ത്രപൂർവ്വം എല്ലാവരെയും വഞ്ചിക്കുന്നു. അവന്റെ വഞ്ചനയുടെ വഴിയിൽ നാം അകപ്പെട്ട് അതിനോട് കുറവ് പറയുന്നതിൽ അർത്ഥമില്ല.
സംസാരിക്കുന്ന എല്ലാവരുടെയും വാക്കുകളെ മുഴുവനായും വിശ്വസിക്കാതെ “ പരിശുദ്ധ വേദപുസ്തകത്തിൽ എന്ത് എഴുതിയിരിക്കുന്നു ” എന്ന് വായിച്ചു ബൈബിളിന്റെ വെളിച്ചത്തിൽ അത് ശരിയാണോ എന്ന് തിരിച്ചറിയണം. "പറ്റിക്കപെടുന്നവർ ഉള്ളത് വരെ പറ്റിക്കുന്നവർ ഉണ്ടായിരിക്കും " എന്ന് സാധാരണ പറയുന്നത് നമ്മൾ കേട്ടിരിക്കാം. പ്രിയമുള്ളവരെ ഇന്നത്തെ വചനഭാഗത്തിൽ, അപ്പോസ്തലനായ പൗലോസ് ലേഖനം എഴുതുമ്പോൾ,"സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ." എന്നെഴുതിയിരിക്കുന്നു. സാത്താന്റെ തന്ത്രങ്ങൾക്ക് ഇരയാകാതെ, ഉണർന്നിരിക്കാൻ പരിശുദ്ധാത്മാവ് നമ്മോട് ഉപദേശിക്കുന്നു . നമ്മൾ ഉണർന്നിരിപ്പിൻ പരിശുദ്ധാത്മാവ് നമ്മുടെ സഹായിക്കട്ടെ.
- പി. ജേക്കബ് ശങ്കർ
പ്രാർഥനാവിഷയം :
ജില്ലകൾതോറും 300 ഗിദയോൻ ( യുവാക്കൾ) എഴുന്നേൽക്കാൻ , ഇവർ ഒരുമണിക്കൂർ സമയം പ്രാർത്ഥിക്കുന്നവരായും , ഒരു മണിക്കൂർ പ്രവർത്തിക്കുകയും ചെയ്യുന്നവരായി തങ്ങളെ സമർപ്പിക്കാൻ പ്രാർത്ഥിക്കുക .
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250