By Village Missionary Movement
Monday, 12-Sep-2022ഇന്നത്തെ ധ്യാനം (Malayalam) 12-09-2022 (Youth Special)
ദെബോറ എഴുന്നേൽക്കു
“എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു” - യെശയ്യാവ് 60:1
ആരാണ് ഈ ദെബോരാ? ഇവർ തന്നെയാണ് ഇസ്രായേൽ ന്യായം അന്വേഷിച്ച ആദ്യ വനിതാ ന്യായാധിപതി. സാധാരണയായി സ്ത്രീകൾ വൈകാരികമായി വളരെ മൃദുവാണെന്ന് പറയുന്നു. ബൈബിളിൽ പോലും പെൺ ഒരു ബലഹീനപാത്രം എന്ന് എഴുതിയിട്ടുണ്ട് . പക്ഷെ ഇതേ സമയം ദെബോരായെ പോലെ ധൈര്യമായി സ്ത്രീകളെയും കാണാൻ കഴിയും. ന്യായാധിപന്മാർ: 4:6,7,8 ഇൽ നമ്മൾ വായിക്കുമ്പോൾ ദെബോരാ, ബാരാക്കിനെ യുദ്ധത്തിന് പോകാൻ ദൈവം പറഞ്ഞതിനെ ഓർമ്മപ്പെടുത്തുന്നു. അപ്പോൾ ബാരാക് “നീ എന്നോടു കൂടെ വന്നാൽ പോകും, ഇല്ലെങ്കിൽ പോകില്ല” -നു പറയുന്നു. ഇത് പഠിക്കുമ്പോൾ ദെബോരയുടെ ധൈര്യവും, ആത്മവിശ്വാസം നമ്മൾ മനസ്സിലാക്കുന്നു.
ഇന്ന് ഇത് വായിക്കുന്ന ഓരോ സ്ത്രീകളെയും യുവതികളെയും ഉത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു.
We are called to win the battle!
പരാജയത്തെ കണ്ടു ക്ഷീണിചിരിക്കാൻ നാം വിളിക്കപ്പെട്ടിട്ടില്ല. കർത്താവ് നമുക്കുക്കൊടുത്തു ചെറിയ ബലത്തോടെ എഴുന്നേറ്റ് പ്രകാശിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ചില സാഹചര്യങ്ങളെ നേരിടാൻ സാധിക്കാതെ നിങ്ങളുടെ ജീവിതത്തിൽ ബലം ഇല്ലെന്ന് ചിന്തിച്ചു മുടങ്ങിപ്പോയേക്കാം. കർത്താവിനാൽ മാറ്റാൻ പറ്റാത്ത സാഹചര്യം ഒന്നും ഇല്ല. അവൻ ഇല്ലാത്തതിനെ ഉള്ളതുപോലെ വിളിച്ചു വരുത്തുന്ന ദൈവം. നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രമാണ് . നിങ്ങളുടെ സാഹചര്യം ഏതായാലും, അതിൽ ദൈവത്തിനു പ്രവർത്തിക്കാൻ സ്ഥലം നിൽക്കുക . കർത്താവ്, നിങ്ങളെ ദെബോരയെ പോലെ എഴുന്നേറ്റ് പ്രകാശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ദെബോരയിൽ നിന്ന് നമുക്ക് ധാരാളം കാര്യങ്ങൾ പഠിക്കാം.
കർത്താവിനെ അവൾ തന്റെ ബലമായി കരുതിയിരുന്നു .
ഒരു പെണ്ണായി ദെബോര ന്യായം അന്വേഷിക്കുന്നത് മാത്രം അല്ല ജോലി. അവൾ ഒരു മകളായി, ഒരു ഭാര്യയായി, ഒരു അമ്മയായി പല ഉത്തരവാദിത്തങ്ങളും തൃപ്‌തിപ്പെടുത്തണം.
ഈ കൗമാരപ്രായത്തിൽ നീ യേശു അപ്പച്ചനെ സ്വീകരിച്ചാൽ നിങ്ങളുടെ സന്തതിക്ക് അത് അനുഗ്രഹമായിരിക്കും . എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്ന നിന്നെ കൊണ്ട് തന്നെയാണ് ദേശത്തെ ദൈവം ഇളക്കാൻ പോകുന്നത്. മറക്കരുത് ! അതിനാൽ ദെബോരയെപോലെ എഴുന്നേറ്റ് പ്രകാശിക്കുവാൻ നിങ്ങളെ കർത്താവിന്റെ കരത്തിൽ സമർപ്പിക്കുക അവൻ അത്ഭുതമായി നിങ്ങളെ നയിക്കും! ഹല്ലേലൂയാ!
- ശ്രീമതി. ദിവ്യാ പെർനാട്
പ്രാർഥനാവിഷയം :
നമ്മുടെ ശുശ്രൂഷയുടെ മുഖേന പ്രസിദ്ധീകരിക്കപ്പെടുമ്പോൾ പ്രാർത്ഥനാ വീരന്മാരുടെ ഗൈഡ് എന്ന പേരിൽ അച്ചടിക്കുന്ന എല്ലാ മാസികയും പ്രയോജനമായി തീരുവാൻ പ്രാർത്ഥിക്കുക.
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250