Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 10-09-2022
Share:

By Village Missionary Movement

Friday, 09-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 10-09-2022

 

ജീവിപ്പിക്കുന്ന ദൈവം

 

"..അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു" - യോഹന്നാൻ 10:10

 

ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യരോട് സഹിഷ്ണുത കുറഞ്ഞുകൊണ്ടേയിരിക്കുന്നു. എല്ലാം തങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കണം എന്ന ചിന്തകളും മേലോങ്ങി വരുന്നു. ഇതോടെ യുവാക്കൾ ആത്മഹത്യ ചെയ്യുന്നത് ദിവസേനയുള്ള വാർത്തകളിൽ നിന്ന് ഒഴിവാക്കാനാവാത്ത സംഭവമായി മാറിയിരിക്കുന്നു. ഇതിനെല്ലാം കാരണം ജനങ്ങളുടെ അറിയാമയയും ജീവിപ്പിക്കുന്ന രക്ഷകനെ കുറിച്ച് അറിവില്ലാമയുമാണ് ! ലോകത്തിലെ ഏത് വെല്ലുവിളികളും ജയിക്കാൻ "യേശു ക്രിസ്തു" എന്ന നാമത്തിന് ശക്തി ഉണ്ട്. യേശു മരണത്തെ വിജയിച്ചു എന്ന വാർത്ത പറയപ്പെടണം. യേശുക്രിസ്തു എന്ന നാമം എല്ലാവരുടെയും നാവിലും, എല്ലാവരുടെ മുഴങ്കാലും അവന്റെ മുൻപിൽ മടങ്ങണം. അതിനാൽ ആത്മഹത്യാ പ്രേരണയാൽ അകപ്പെട്ടർക്ക് മുകളിൽ പറഞ്ഞ വാക്യത്തെ കുറിച്ചുള്ള വെളിപാടുകൾ പറഞ്ഞുകൊടുക്കേണ്ട ആവശ്യമാണ് .

 

ആത്മഹത്യയുടെ കാരണങ്ങൾ:

 1. പ്രതീക്ഷകൾ യാഥാർത്ഥ്യമാകാതെ വരുമ്പോൾ ...

 2. പ്രതിഷേധം വരുമോ എന്ന ഭയം...

 3. വാഞ്ചിക്കുന്നത് ലഭിക്കാതെ ഇരിക്കുമ്പോൾ ...

 4. യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാൻ സാധിക്കാതെ ഇരിക്കുമ്പോൾ ...

 5. ഭാവിയെയും എതിർക്കേണ്ട വെല്ലുവിളികളെയും കുറിച്ചുള്ള ഭയം

 

മനശാസ്ത്രം (psychology) ഗവേഷണങ്ങളിൽ നെഗറ്റീവ് ചിന്തകൾ മൂന്നു ഘടകങ്ങൾ പറയുന്നു.

1. ഭയം

2. മന സമ്മർദ്ദം അല്ലെങ്കിൽ മാനസികമായി തകരുക.

3. പ്രശ്‌നങ്ങളെ നേരിടാൻ കഴിയാതെ ഓടിപ്പോകുന്നു. 

 

ലോകത്തിൽ എത്രയോ ഭയം നിറഞ്ഞ വെല്ലുവിളികൾ, സാഹചര്യങ്ങളെ കണ്ടുമുട്ടിയവർ, ജയിക്കുന്നതിനു മുൻപുള്ളവർ ഭയമുണർത്തുന്ന സാഹചര്യങ്ങളെ കണ്ടുമുട്ടി വിജയിച്ചു കാണിച്ചിരിക്കുന്നു. അവരുടെ നിഷേധാത്മക ചിന്തകളുടെ പിന്നിൽ ഓടിയിരുന്നെങ്കിൽ ഇന്ന് പല റെക്കോർഡുകൾക്കും ഇടം പിടിക്കാൻ കഴിയില്ല.

 

 മാത്രമല്ല ഈ ലോക ജീവിതത്തിനു ശേഷം, നമ്മൾ നിത്യമായി ജീവിക്കേണ്ട ഒരു നിത്യ വീട്ടിൽ അവകാശം ലഭിക്കേണ്ട കാര്യവും കണക്കിലെടുക്കുമ്പോൾ ദൈവ ബലത്തോടെ ഓടുമ്പോൾ ഈ ആത്മഹത്യാ പ്രേരണകൾ തകർന്നു പോകും. മുകളിലുള്ള വാക്യത്തിൽ പറയപ്പെട്ടതുപോലെ, പിശാച് മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും വരുന്നു, ആത്മഹത്യാ പ്രേരണകളെ ചിന്തയിൽ വിതയ്‌ക്കുന്നു, മനോഹരമായ ആത്മാക്കളെ മരണത്തിൽ വിഴുങ്ങുന്നു. അതിനാൽ പിശാചിന് എതിരായി നിന്നു, സർവായുധവർഗത്തെ പിടിച്ചുകൊണ്ടു ജീവിക്കണം. ജീവശ്വാസത്തെ മനുഷ്യനിൽ ഊതിയവൻ , ജീവനുണ്ടായിരിക്കാൻ വന്നവൻ നമ്മെയും, ഈ തലമുറയിലെ ജനങ്ങളെയും, പരിപൂർണ ജീവിതവുമായി ജീവിച്ചു, നിത്യ ജീവിതത്തെ അവകാശം ആക്കാൻ, ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയല്ലേ?

- ശ്രീമതി. മെർസി ജെസിന്ത

 

പ്രാർഥനാവിഷയം 

ജില്ല തോറും 100 എസ്തർ പ്രാർത്ഥന ഗ്രൂപ്പുകൾ എഴുന്നേൽക്കാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş