By Village Missionary Movement
Thursday, 08-Sep-2022ഇന്നത്തെ ധ്യാനം (Malayalam) 09-09-2022
നല്ല ഭടൻ
“ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക” - 2 തിമോത്തി 2:3
യൂൻ എന്ന കർത്താവിന്റെ വേലക്കാരൻ യേശുവിനെ കുറിച്ച് ചൈനീസ് ജനങ്ങൾക്ക് അറിയിച്ചപ്പോൾ , അവിടെയുള്ള ചൈന പോലീസുകാർ അദ്ദേഹത്തെ ജയിലിൽ തടവിലാക്കപ്പെട്ടു. അവിടെ പല കഷ്ടപ്പാടുകളും ഉപദ്രവങ്ങളും അനുഭവിച്ചു. പല സമയങ്ങളിലും യൂണിന്റെ വായിൽ നിന്ന് രക്തം വടിയും വരെ തടവുകാരാൽ ആക്രമിക്കപ്പെട്ടു. ഈ ഉപദ്രവങ്ങളുടെ അനന്തരഫലമായി അവന്റെ മുഖം മുഴുവൻ നീര് വച്ചു തിരിച്ചറിയാൻ കഴിയാത്ത വിധം തകർക്കപ്പെട്ടു. ജയിലിൽ അതിശൈത്യം കാരണം അവന്റെ കൈകൾ രക്തം പോലെ ചുവപ്പായി മാറും. പല സമയങ്ങളിലും അവന്റെ കരങ്ങളിൽ വിലങ്ങിട്ട് ഇറുകിയ കാരണത്താൽ മണിക്കട്ടിലെ മാംസം കിഴിക്കപ്പെട്ട് രക്തം ഒഴുകി കൊണ്ടിരിക്കും. ഒരിക്കൽ യൂൻ വേദനയെ താങ്ങാനാവാതെ ദൈവത്തെ നോക്കി കരഞ്ഞു. അപ്പോൾ അദ്ദേഹത്തിന് ഒരു വാക്യം ഓർമ്മ വന്നു. “സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. " (സങ്കീർത്തനം . 46:11) ഈ വചനം അദ്ദേഹത്തെ ഉത്തേജിപ്പിക്കുന്നു. ക്രിസ്തുനിമിത്തം വന്ന എല്ലാ പാടുകളെയും സഹിക്കാൻ ദൈവം ബലം തന്നു. ഇദ്ദേഹം മുഖേന അനേകർ രക്ഷിക്കപ്പെട്ടു .
ഇതേ പോലെ ബൈബിളിൽ സ്തേഫാനോസ് എന്ന യുവാവിനെക്കുറിച്ച് നമ്മൾ കാണുന്നു. സഭയിൽ മേശകളിൽ ശുശ്രൂഷ നടത്തുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹം യേശുവുനും ശുശ്രൂഷയും ചെയ്തു. അദ്ദേഹത്തെ കൊണ്ട് ദൈവം വലിയ അത്ഭുതങ്ങളെയും അടയാളങ്ങളും ചെയ്തു. സ്‌തേഫാനോസ് യേശുക്രിസ്‌തുവിനെക്കുറിച്ച് സംസാരിക്കുന്നത് കണ്ടവരിൽ ഒരു ചില പട്ടണത്തെ അംഗങ്ങൾ സ്‌തേഫാനോസിനു വിരോധമായി സാക്ഷി പറയുന്നതിന് മനുഷ്യരെ ഏർപ്പെടുത്തി. അവർ സ്‌തേഫാനോസിനെ നഗരത്തിന് പുറംമ്പേ തള്ളി അവനെ കല്ലെറിഞ്ഞു കൊല ചെയ്തു . എന്നാൽ സ്‌തേഫാനോസോ തന്നെ കൊല്ലാൻ കല്ലെറിഞ്ഞവർക്കായി മുട്ടുകുത്തി “പിതാവേ, ഇവർ ചെയ്ത പാപത്തെ ക്ഷമിക്കണമേ ” എന്നു പ്രാർത്ഥന ചെയ്തു . സ്‌തേഫാനോസിനെ കൊലപ്പെടുത്തിയ ശൗൾ എന്ന യുവാവ് കൂടെ നിന്ന് സഹായിച്ചു. ഈ ശൗൾ എന്ന വ്യക്തിയെ ദൈവം പൗലോസായി മാറ്റി ഏഷ്യ ഭൂഖണ്ഡം മുഴുവനിലും ശുശ്രൂഷ ചെയ്യുന്നതിന് പൗലോസിനെ ഉപയോഗിച്ചു.
എനിക്ക് പ്രിയമുള്ളവരെ ! ദൈവത്തിനുവേണ്ടി നാം സഹിക്കുന്ന പ്രയാസമോ കഷ്ടപ്പാടുകളും അത് ഒരുനാളും വെറുതെയാകില്ല . അന്ന് യൂൻ യേശുവിനുവേണ്ടി രക്തം ചിന്തി. ക്രിസ്തുവിന് ശേഷം സ്തേഫാനോസ് കർത്താവിന്റെ ആദ്യം രക്ത സാക്ഷിയായി മരിച്ചു. ഇന്ന് നാം ദൈവത്തിനായി എന്തുചെയ്യുന്നു? എന്ന് ചിന്തിക്കുക പ്രവർത്തിക്കുക!
- ശ്രീമതി.രൂപി അരുൺ
പ്രാർഥനാവിഷയം :
ഇറാക്ലാൻഡ് മിഷനെറിപ് പരിശീലന കേന്ദ്രത്തിന്റെ പരിശീലന മുഖാന്തരം അനേകം മിഷനറികൾ രൂപപ്പെടുവാൻ പ്രാർത്ഥിക്കുക.
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250