Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 08-09-2022
Share:

By Village Missionary Movement

Wednesday, 07-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 08-09-2022

 

നിനക്കും കരുണ തോന്നേണ്ടതല്ലയോ?

 

“എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു” - മത്തായി 18:33

 

ജോണിനു വയസ്സ് 25, ജോൺ തനിക്ക് ഒരു നല്ല ജോലി അന്വേഷിച്ചു കൊണ്ടിരുന്നു. ഒരിക്കൽ ചെന്നൈയിൽ ഉള്ള Company -ൽ നിന്ന് അവന്റെ ബന്ധു ഒരാളുടെ സഹായത്താൽ Rs.60,000/- ശമ്പളം തരാവുന്ന ജോലിക്ക് വിളിച്ചു. ജോൺ വളരെ ആവേശത്തോടെ ടിപ് ടോപ്പായി ആ ഇന്റർവ്യൂ പങ്കെടുക്കാൻ പോയി. ചെന്നൈയിൽ ഇറങ്ങി കുറച്ച് ദൂരം നടക്കണം. പോകുന്ന വഴിയിൽ ഒരു മുതിർന്നയാൾ വേഗത്തിൽ, ശ്വാസം എടുത്തു നടന്നു വന്നിരുന്നു. പെട്ടെന്ന് നില തെറ്റി താഴെ വീണു. എന്നാൽ ജോൺ അദ്ദേഹത്തെ സഹായിക്കാതെ കണ്ടും കാണാതെ പോയിരുന്നു. ആ കമ്പനിക്ക് പോയി അഭിമുഖം തിരഞ്ഞെടുക്കുമ്പോൾ ഒരു ഞെട്ടൽ, എന്തെന്നാൽ അവിടെ അഭിമുഖം തിരഞ്ഞെടുക്കുന്നവരോടൊപ്പം ആ മുതിയവരും ഇരുന്നു. ജോണിനു എല്ലാം മനസ്സിലായി. ഈ ജോലിയും കിട്ടാതെ പോയി.

 

ബൈബിളിൽ മത്തായി . 18:22-34 ൽ കർത്താവായ യേശുക്രിസ്തു ഒരു ഉപമ പറഞ്ഞതായി വായിക്കുന്നു. കടക്കാരനായ ഒരുവനെ രാജാവിനിടത്ത് കൊണ്ടു വരുന്നു. രാജാവ് കടം തിരിച്ച് ചോദിച്ചപ്പോൾ, അവനോടു മനസ്സലിഞ്ഞു കടനെ ക്ഷമിച്ചു വിടുന്നു. ഈ മനുഷ്യൻ സന്തോഷമായി വീട്ടിലേക്ക് പോകുന്നു. ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു. അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ചു. എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. ഈ സംഭവിച്ചതു രാജാവ് അറിഞ്ഞപ്പോൾ അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു.

 

ഇത് വായിക്കുന്ന സഹോദരി സഹോദരന്മാരെ, രണ്ട് സംഭവങ്ങളിലും മറ്റുള്ളവർക്ക് സഹായകമാകുന്നത് പ്രധാന ആശയമാണ്. അതുപോലേ , കർത്താവ് നമ്മോട് മനസലിഞ്ഞതുപോലെ , നാം മറ്റുള്ളവരോട് മനസ്സലിവ് ഉള്ളവരായിരിക്കണം എന്നും, കർത്താവ് നമ്മുടെ പാപങ്ങളെ ക്ഷമിച്ചത് പോലെ നാമും ക്ഷമിക്കണം എന്നും ആഗ്രഹിക്കുന്നു. എന്നാൽ പല സമയങ്ങളിലും നാം ഇരുമനസ്സോടെ ചിന്താകുലരായി, കോപം, പ്രകോപനം, അസൂയ , പക പോലെയുള്ളവ നമ്മുടെ മനസ്സിൽ സൂക്ഷിച്ചു, പിരിഞ്ഞ് ക്ഷമിക്കാതെ, അവരെ പരിഹസിക്കുന്നു, എന്നാൽ ദൈവത്തിനു മുമ്പിൽ അത് പാപമായി കരുതുന്നു. മാത്രമല്ല കർത്താവായ യേശു പറയുമ്പോൾ ഏഴു എഴുപതു പ്രാവശ്യം ക്ഷമിക്കണം എന്നു പറയുന്നു. നാം മറ്റുള്ളവരോട് ക്ഷമിക്കുന്നതുപോലെ തന്നെ നമ്മുടെ പാപങ്ങളും ക്ഷമിക്കപ്പെടുന്നു എന്ന ബൈബിൾ പറയുന്നു. അതിനാൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണമെങ്കിൽ നാമും മറ്റുള്ളവരുടെ കുറ്റങ്ങളെ ക്ഷമിക്കാം! സ്വർഗ്ഗരാജ്യത്തെ പ്രാപിക്കാം .!!

- എം. എപ്സിബ

 

പ്രാർഥനാവിഷയം :

സമാനമായ ദർശനത്തോടും പ്രവർത്തിക്കുന്ന കർത്താവിന്റെ വേലക്കാരെ കർത്താവ് നമ്മോട് ബന്ധിപ്പിക്കുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş