By Village Missionary Movement
Tuesday, 06-Sep-2022ഇന്നത്തെ ധ്യാനം (Malayalam) 07-09-2022
വളരെ മൂല്യമുള്ള വസ്തു
"...ഞാൻ നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു" - യെശയ്യാവ് 38:5
ഒരു ദൂതൻ ഒരു ദിവസം സ്വർഗ്ഗത്തിൽ നിന്ന് ഭൂമിക്ക് വന്നു. “ഞാൻ ഭൂമിയിലെ വിലമതിപ്പുള്ള വസ്തുവിനെ പരലോകത്തേക്ക് കൊണ്ടു പോകും“ എന്ന് തീരുമാനിച്ചു ഓരോ സ്ഥലവും ചുറ്റിനടന്നു. മനോഹരമായ കാടുകൾ, അവിടെയുള്ള പൂക്കൾ, പക്ഷികൾ, കണ്ണുകൾക്ക് വിരുന്നാകും അരുവികൾ എന്നതിന്റെ പ്രകൃതിദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു. എന്നാൽ പരലോകത്ത് ഇവയെല്ലാം ഇതിനേക്കാൾ മനോഹരമായി നിലനിൽക്കുന്നതേ എന്ന് എണ്ണി, അതിനെ വിട്ടിട്ട്, ജനങ്ങൾ കൂടുതൽ വിലമതിക്കുന്ന സ്വർണ്ണത്തെ കണ്ടു. എന്നാൽ പരലോകത്ത് ഉള്ള മണ്ണ് എല്ലാമേ സ്വർണം പോലെ എന്ന് ഓർത്ത് കൊണ്ട് പറന്നപ്പോൾ, ഒരു വീട്ടിൽ നിന്ന് കരയുന്ന ശബ്ദം കേട്ടു. “യേശു അപ്പാ പാപത്തിലിരിക്കുന്ന ജനങ്ങളെ രക്ഷിക്കണമേ ” എന്ന് ഒരാൾ കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ, അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വീണപ്പോൾ, ഭൂമിയിൽ നിന്ന് വിലയേറിയത് ഇതിനേക്കാൾ വേറൊരു കാര്യം ഉണ്ടാകില്ല എന്ന് പറഞ്ഞു തന്റെ കരങ്ങളിൽ ആ കണ്ണുനീർ തുള്ളി പിടിച്ച് യേശുക്രിസ്തുവിലേക്ക് പോയി.
ഈ ലോകം ഒരുത്തനെ വില കല്പിക്കുന്നത് അവന്റ ഭൗതിക വസ്തുക്കളുടെ അടിസ്ഥാനത്തിൽ ആണ് . എന്നാൽ കണ്ണീറിന്റെ മൂല്യം അറിഞ്ഞാൽ മതി നമുക്ക് വലിയ കാര്യങ്ങൾ നേടാം. നെഹമ്യാവ് തന്റെ കണ്ണീരിന്റെ പ്രാർത്ഥനയാൽ നേടിയത് നാം ബൈബിളിൽ കാണാം. നെഹമ്യാവ്, അർഥശഷ്ട രാജാവിന് പാനപാത്രക്കാരനായ, സർക്കാർ ജോലിയിൽ ആയിരുന്നു. എന്നാൽ യെരുശലേമിന്റെ മതിൽ ഇടിഞ്ഞു , വാതിലുകൾ ചുട്ടെടുക്കപ്പെട്ടു എന്ന വാർത്ത, യെരുശലേമിൽ നിന്ന് വന്ന സഹോദരങ്ങൾ വഴി അറിയുന്നു. അതിനാൽ നിരാശപെട്ടു , ചില ദിവസങ്ങളിൽ അവധിയെടുത്ത്, ഉപവാസിച്ചു, പ്രാർത്ഥിച്ചു രാജാവിന്റെ അടുത്ത് ജോലിക്ക് വന്നുപോകുന്നു.
എന്നാൽ അവന്റെ കണ്ണീരിൻ കാരണം രാജാവ് അന്വേഷിക്കുന്നു. നെഹമ്യാവിന് മതിൽ കെട്ടുന്നതിന് ആവശ്യമായ , എല്ലാം കൊടുക്കുന്നു. 70 വർഷങ്ങളായി ഇടിക്കപ്പെട്ട കിടന്ന മതിൽ 52 ദിവസത്തിൽ കെട്ടപ്പെടുന്നു. ഇത് നെഹമ്യാവിന്റെ കണ്ണീരിന്റെ പ്രാർത്ഥനക്കു ലഭിച്ച വിജയമാണ്.
നമുക്കും നമ്മുടെ ആവശ്യത്തിനായി കർത്താവിനോട് കണ്ണുനീരോടെ പ്രാർത്ഥിക്കാം. “എല്ലാവരും രക്ഷിക്കപ്പെടണം എന്നതാണ് കർത്താവിന്റെ ഹിതം. ആ ദർശനത്തിനുവേണ്ടി തകർക്കപ്പെട്ട ഹൃദയത്തോടെ പ്രാർത്ഥിക്കുമ്പോൾ, ദൈവവും നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും. ആത്മാക്കളെ സ്വർഗത്തിലേക്ക് കൊണ്ട് പോകാൻ നമ്മുടെ കണ്ണീരിനെ സമാർപ്പിക്കാം. സ്വർഗത്തിലേക്ക് കൊണ്ടു പോകാൻ സാധിക്കുന്ന ഒരേ സ്വത്തായ ആത്മാക്കളെ ധാരാളമായി നേടാം! വിജയമുള്ള ജീവിതം ജീവിക്കാം.
- എ. ബ്യൂല
പ്രാർത്ഥന വിഷയം:
ശുശ്രുഷ സ്ഥലത്തു നടക്കുന്നു “ഉണർവ് ആഗ്രഹിക്കുന്നവരുടെ ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തികൾ പ്രവർത്തിക്കുന്നവരായി എഴുനേൽക്കാൻ പ്രാർത്ഥിക്കുക.
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250