Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 25-07-2022 (Youth Special)
Share:

By Village Missionary Movement

Sunday, 24-Jul-2022

ഇന്നത്തെ ധ്യാനം (Malayalam) 25-07-2022 (Youth Special)

 

പെൺകുട്ടികൾക്കുള്ള ധ്യാനം)

 

 അത് വിചിത്രമല്ലേ?

 

"...ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?" - മാർക്കോസ് 8:17

 

1. ആലയത്തിൽ സ്തോത്രകാഴ്ച സമർപ്പിക്കുമ്പോൾ പോക്കറ്റിൽ 10 രൂപയില്ലാത്തതിനാൽ 50 രൂപ പണം നമുക്ക് വലുതായി തോന്നുന്നു. എന്നാൽ നിങ്ങൾ സുഹൃത്തുക്കളുമായി ഷോപ്പിംഗ് മാളിൽ പോകുമ്പോൾ, അതേ തുക വളരെ നിസ്സാരമായി തോന്നുന്നു! അത് വിചിത്രമല്ലേ?

 

2. നമ്മൾ ആലയത്തിൽ പോയി രണ്ടര മണിക്കൂർ ആരാധനയിൽ ഇരിക്കുമ്പോൾ, അത് വളരെ ദൈർഘ്യമേറിയതായി തോന്നുന്നു. എന്നാൽ ഒരു സിനിമ കാണുമ്പോൾ, അതേ 2½ മണിക്കൂർ വളരെ ചെറുതായി തോന്നുന്നു! അത് വിചിത്രമല്ലേ?

 

3. ബൈബിളിലെ ഒരു അധ്യായം വായിക്കുമ്പോൾ വിരസത തോന്നുന്നു. എന്നാൽ നോവലുകളിലും കഥാ പുസ്തകങ്ങളിലും നൂറുകണക്കിന് പേജുകൾ വായിക്കുന്നത് ഒരിക്കലും വിരസമല്ല! അത് വിചിത്രമല്ലേ?

 

4. രണ്ടാഴ്ച മുമ്പ് സഭയിൽ ഒരു പ്രത്യേക മീറ്റിംഗിന്റെ അറിയിപ്പ് കേൾക്കുമ്പോൾ, അവസാന നിമിഷം അറിയുന്ന ഒരു പാർട്ടിക്കായി നമ്മൾ മീറ്റിംഗ് ഒഴിവാക്കുന്നു! അത് വിചിത്രമല്ലേ?

 

5. കോളേജ് കഴിഞ്ഞ് 15 മിനിറ്റ് പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് നമ്മളെ ക്ഷണിക്കുന്ന സുഹൃത്തിനോട് നമ്മൾ "ബസ് പോകും" എന്ന് പറഞ്ഞു, ബാഗും തോളിൽ വെച്ച് വേഗം പോകുന്ന നമ്മൾ അതെ സുഹൃത്തിന്റെ ബര്ത്ഡേ പാർട്ടിക്ക് അങ്ങനെ വിചാരിക്കുന്നില്ല . അത് വിചിത്രമല്ലേ?

 

6. പത്ര-ടെലിവിഷൻ വാർത്തകളിൽ വിശ്വസിക്കുന്ന നമ്മൾ ബൈബിൾ പറയുന്ന കാര്യങ്ങളിൽ മാത്രം സംശയം പ്രകടിപ്പിക്കുന്നത് വിചിത്രമല്ലേ?

 

7. ഒരു ബസ് ഡ്രൈവറെ വിശ്വസിച്ച് ധൈര്യത്തോടെ ബസിൽ കയറുന്ന നമ്മൾ , നമ്മെ സൃഷ്ടിച്ച ദൈവത്തിൽ വിശ്വസിച്ച്, നമ്മുടെ ജീവിതം അവന്റെ കൈകളിൽ നൽകാൻ മടിക്കുന്നു. അത് വിചിത്രമല്ലേ?

 

8. വീട്ടുചെലവിനു ചോദിക്കുന്ന അമ്മയ്ക്ക് നൂറു രൂപ കൊടുക്കാൻ ആലോചിക്കുമ്പോഴെല്ലാം ഹെൽമറ്റ് ധരിക്കാത്തതിന് 100 രൂപ പോലീസിന് പെട്ടന്ന് കൊടുക്കും. അത് വിചിത്രമല്ലേ?

 

9. ആലയത്തിൽ വെച്ച് ആത്മിക പുസ്തകം വാങ്ങാൻ ആരെങ്കിലും പറഞ്ഞാൽ നമ്മൾ പറയും " എക്സ്ട്രാ പൈസ വീട്ടിൽ കൊടുക്കാറില്ല", എന്നാൽ ഏറ്റവും പുതിയ മോഡലിൽ ഡ്രസ്സ് തയ്ക്കാൻ 500, 600 കൊടുക്കുന്നു! അത് വിചിത്രമല്ലേ?

 

10. എങ്ങനെയെങ്കിലും സ്വർഗത്തിൽ ഇടം നേടണമെന്ന് ആഗ്രഹിക്കുന്ന നമ്മൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല! അത് വിചിത്രവുമല്ലേ?

- സഹോദരി ഗോകില

 

പ്രാർത്ഥനാ കുറിപ്പ്:

പ്രാർത്ഥനകൂടാരത്തിന്റെ പണികൾ പെട്ടന്ന് പൂർത്തീകരിച്ച് ദൈവനാമത്തിന്റെ മഹത്വത്തിനായി ഉടൻ സമർപ്പിക്കപ്പെടാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al holiganbet giriş holiganbet casibom bets10 extrabet royalbet süperbetin casibom giriş betcio jojobet giriş casibom milanobet piabellacasino betpas bahiscasino atlasbet betpas casinoroyal bahiscasino ngsbahis betplay holiganbet jojobet casibom holiganbet jojobet casibom vaycasino romabet