Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 17-07-2022
Share:

By Village Missionary Movement

Sunday, 17-Jul-2022

ഇന്നത്തെ ധ്യാനം (Malayalam) 17-07-2022

 

ജെറിയുടെ സന്തോഷം

 

“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” - യോഹന്നാൻ 3:16

 

ഹായ് കുട്ടീസ്! നിങ്ങൾ സന്തോഷം ആയിരിക്കുന്നോ? വ്യത്യസ്ത കളിപ്പാട്ടങ്ങളുമായി കളിക്കുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളും വളരെ സന്തോഷിക്കും അല്ലേ !

 

ഇന്ന് ജെറി എങ്ങനെ സന്തോഷവാനായിരിക്കാൻ പഠിച്ചുവെന്ന് നോക്കാം. ജെറിയെ ചെൽസിയുടെ വീട്ടിൽ വിട്ടിട്ട് അവന്റെ അമ്മയും അച്ഛനും ഒരു സ്ഥലം വരെ പോയി. അവനും ചെൽസിയും ടെഡി ബിയറിനും കാറിനുമൊപ്പം കളിക്കാൻ ഇഷ്ടപ്പെട്ടു. അമ്മയും അച്ഛനും ജെറിയെ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ ചെൽസിയുടെ ടെഡി ബിയറും കാറുമായി അവൻ വീട്ടിലേക്ക് വരുന്നതായി വാശി പിടിച്ചു . ജെറിയുടെ അമ്മ അവനെ വിളിച്ചു, "ജെറി, നമുക്ക് ഇത് വാക്കിംഗ് പോയിട്ട് വന്നിട്ട് എടുക്കാം" ഉടനെ അവരെ വിട്ട് അമ്മയ്ക്കും അച്ഛനും ഒപ്പം സന്തോഷത്തോടെ നടക്കാൻ തുടങ്ങി.

 

അവർ സന്ദർശിച്ച വീടുകൾ വളരെ ചെറുതായിരുന്നു. പൊട്ടിയ കളിപ്പാട്ടങ്ങൾ, പഴയ പന്തുകൾ, ഓടാത്ത പഴയ സൈക്കിളുകൾ എന്നിവയുമായി അവിടെയുള്ള കുട്ടീസ് സന്തോഷത്തോടെ കളിച്ചു. ഒരു കരയുന്ന ചെറിയ കുട്ടിയോട് “നീ ഏറോപ്ലെൻ കളിപ്പാട്ടവുമായി കളിക്കാൻ വരുന്നുണ്ടോ ?”. എന്ന് പറഞ്ഞു. ആ ഇളയ സഹോദരൻ തന്റെ പൊട്ടിയ ചക്രം ഉള്ള കളിപ്പാട്ടം ഏൽപ്പിക്കുന്നത് കണ്ട് ജെറി അത്ഭുതപ്പെട്ടു. ജെറി അമ്മയോട് പറഞ്ഞു, “ഞാൻ ഇനി മറ്റുള്ളവരുടെ കാര്യങ്ങൾ ആഗ്രഹിക്കുകയില്ല. ഈ കുട്ടികൾ തങ്ങളുടെ കൈവശമുള്ള തകർന്ന വസ്തുക്കളുമായി സന്തോഷത്തോടെ കളിക്കുന്നു. ഞാനും നാളെ വന്ന് എന്റെ കയ്യിലുള്ള കളിപ്പാട്ടങ്ങൾ അവർക്ക് കൊടുക്കാം," അവൻ പറഞ്ഞു.

 

എന്താ കുട്ടീസ് ! നിങ്ങളും മറ്റുള്ളവരുടെ വസ്തുക്കൾ ആഗ്രഹിക്കുകയ്യില്ലല്ലോ ! നിങ്ങളുടെ കളിപ്പാട്ടങ്ങൾ മറ്റ് കുട്ടീസിന് നൽകുകയും അവരോടൊപ്പം കളിക്കുകയും ചെയ്യുമ്പോൾ മാത്രമേ നിങ്ങൾക്ക് സന്തോഷമുള്ളൂ. നമുക്ക് സന്തോഷിക്കാൻ വേണ്ടി യേശുവും തന്നെത്തന്നെ സമർപ്പിച്ചു...

 ശരി... ബൈ...

- എ.ബ്യൂല

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al