By Village Missionary Movement
Monday, 13-Jun-2022ഇന്നത്തെ ധ്യാനം (Malayalam) 14-06-2022
നാം വിശേഷതയുള്ളവർ
“ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” - യോഹന്നാൻ 1:9
വളരെ പ്രശസ്തമായ സമ്പന്നനായ ഒരുവൻ ജീവിച്ച നാട്ടിൽ , നീതിമാനും, ദൈവഭക്തിയുമുള്ള ഒരാൾ ജീവിച്ചു വന്നു. സമ്പന്നനായ വ്യക്തിക്കു ലഭിച്ച ബഹുമാനം പോലെ തന്നെ ഇയാളെയും ബഹുമാനിക്കുകയും വില കല്പിക്കുകയും ചെയ്തു വന്നു ആ നാട്ടിലെ ആളുകൾ. പല സ്ഥലങ്ങളിലും അദ്ദേഹത്തെ കണ്ടു ആലോചന കേൾക്കാൻ പലരും വന്നു . അത് ആ സമ്പന്നന് ദേഷ്യവും, അസൂയയും ഉണ്ടാക്കി. ഇത് എങ്ങനെ? ഞാൻ കഴിവുള്ളവൻ, നല്ല സമ്പന്നൻ , അനേകർക്ക് സഹായിക്കുന്നവൻ , അവനോ ഏത് കഴിവും ഇല്ലാത്തവൻ , യേശു ദൈവത്തെ മാത്രം ആശ്രയിച്ചു ജീവിതം നയിക്കുന്നവൻ അവന് എന്തിന് ഇത്ര പ്രശസ്തി, ബഹുമാനം എന്ന ചിന്തയാണ്. ഒരു ദിവസം നേരിട്ട് അദ്ദേഹത്തെ ചെന്ന് കണ്ട് ചോദിക്കണമെന്ന് തീരുമാനിച്ചു.
ഒരു ദിവസം വൈകുന്നേര സമയത്ത് ആ മനുഷ്യനെ കാണാൻ ചെന്നു . ആ ദൈവഭക്തിയുള്ള മനുഷ്യൻ അദ്ദേഹത്തെ അവിടെ ഇരുത്തി , അൽപ്പം ഇരുട്ട തുടങ്ങിയ ശേഷം കണ്ടുമുട്ടി. സമ്പന്നനായ ആ മനുഷ്യൻ ‘‘എന്നെ മറ്റുള്ളവർ വിലമതിക്കുന്നതിനും , ബഹുമാനിക്കുന്നതിനും കാരണം ഉണ്ട്. പക്ഷെ നിന്നെ എന്തിന് എല്ലാരും എന്നെ പോലെ ബഹുമാനിക്കണം?'' എന്ന് ചോദിച്ചു .
അദ്ദേഹത്തെ ആ മനുഷ്യൻ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ചന്ദ്രൻ പ്രകാശിച്ചു കൊണ്ടിരിന്നു . അദ്ദേഹം സമ്പന്നനെ നോക്കി '' ദൈവം സൃഷ്ടിച്ചുണ്ടാക്കിയ ഈ റോസാപ്പൂവ് , ആ ചന്ദ്രനെ നോക്കി, ഞാൻ ചന്ദ്രനെപോലെ ഉയരത്തിൽ ഇല്ലല്ലോ , പ്രകാശിക്കുന്നില്ലല്ലോ എന്ന ആശങ്കയും അസൂയയും പെടുന്നില്ല . ആ ചന്ദ്രനും റോസാപ്പൂ പോലെ മൃദുവും, ചുവന്ന കളർ ഉള്ളതും ആയി ഞാൻ ഇല്ലല്ലോ ! എന്ന് ചിന്തിക്കുന്നില്ല. മനുഷ്യരായി നമ്മെ കർത്താവായ യേശു തനിത്വവും, വ്യക്തിപരമായി താലന്തുക്കളെ സൃഷ്ടിച്ചു. നമ്മൾ എന്തിന് ഒരാളെ ഒന്ന് നോക്കി താരതമ്യം ചെയ്തു അസൂയയും , ആശങ്കയും പെടണം ?'' എന്ന് ചോദിച്ചു.
കായീൻ, ഹാബേലിന്റെ മേൽ അസൂയപ്പെട്ടു. യോസേപ്പിന്റെ സഹോദരന്മാർ യോസേപ്പിന്റെ മേൽ അസൂയപ്പെട്ടു . ശൗൽ , ദാവീദിന് മേൽ... ഇങ്ങനെ പറഞ്ഞു കൊണ്ട് പോകാം. നമ്മോട് ഇല്ലാത്ത ഒന്ന് മറ്റുള്ളവർക്ക് ഇരിക്കുമ്പോൾ, മറ്റുള്ളവർ സ്വീകരിക്കപ്പെടുമ്പോൾ, ഈ അസൂയ ഉള്ളിലേക്ക് തുളച്ചുകയറുന്നു. നമുക്ക് ഇല്ലാത്തതിനെ ചൊല്ലി എന്തിന് അസൂയ പഠനം? നമ്മുടെ ദൈവം നമുക്ക് പല കഴിവുകളും നൽകി നമ്മെ വിശേഷിപ്പിച്ചവരായി സൃഷ്ടിച്ചിട്ടുണ്ടല്ലോ ! എന്ന ചിന്ത ഇല്ലെങ്കിൽ,നമ്മൾ നമ്മളെ കുറയ്‌വായ് വിലയിരുത്തും . മറ്റുള്ളവരെ കണ്ടു അസൂയ പെടും. സുഹൃത്തേ! അസൂയ ഒരു അസ്ഥിരുക്കി, അത് നമ്മുടെ മനസ്സിനെ കെടുത്തും. ആകയാൽ പ്രാർത്ഥിച്ച് ഈ ചിന്തയെ അകറ്റാം. ഞാൻ വിശേഷമായവൻ. ദൈവം എനിക്ക് നൽകിയ കഴിവിനെ കൊണ്ട് ദൈവത്തിനും ജനിക്കും പ്രയോജനമായി ജീവിക്കും എന്ന വിചാരം നമ്മെ നിറയ്ക്കട്ടെ.
- ശ്രീമതി. ജ്ഞാനജോതി സിംസൺ
പ്രാർഥനാവിഷയം :
‘’60 മിഷനറി വീടുകൾ” പണിയുവാൻ പങ്കാളികളെ ദൈവം എഴുന്നേൽപ്പിച്ചു തരുവാൻ പ്രാർത്ഥിക്കുക .
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250