Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 12-06-2022 (Kids Special)
Share:

By Village Missionary Movement

Sunday, 12-Jun-2022

ഇന്നത്തെ ധ്യാനം (Malayalam) 12-06-2022 (Kids Special)

 

ശ്രമിക്കുക

 

“നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും” - സങ്കീർത്തനങ്ങൾ 18:29

 

കുട്ടീസ്! കുറെ ദിവസം ലീവിനു ശേഷം പിന്നെയും സ്‌കൂളിലെക്കു പോകുന്നത് കഷ്ടമാണോ? രണ്ടു ദിവസം ആകുമ്പോൾ ശീലമായിക്കൊള്ളും. പെട്ടെന്ന് എഴുന്നേറ്റു ശരിയായ സമയത്തിനു പുറപ്പെട്ടു സ്കൂൾ ബസ്സിലോ , ഓട്ടോയിലോ നിങ്ങളെ അയയ്ക്കുന്നത് വരെ അമ്മ വിശ്രമിക്കില്ല. കാലത്തു എഴുന്നേറ്റു, പാചകം ചെയ്തു, നിങ്ങൾക്കും വീട്ടിലേക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്ന മാതാപിതാക്കളുടെ വാക്ക് അലക്ഷ്യം ആക്കരുത് . 6:00 മണി ആയി,7:00 മണി ആയി ... വേഗം എഴുനേല്ക്ക് എന്നു പറയുന്നതിനു മുമ്പ് , നീ എഴുന്നേറ്റു പ്രാർത്ഥിച്ച് ബൈബിൾ വായിച്ചു അതിനുശേഷം , സ്കൂളിലെക്കു പോകണം. ഈ പുതിയ അധ്യായന വർഷത്തിൽ നന്നായി പഠിക്കാൻ ശ്രമിക്കുന്നത് വളരെ പ്രധാനമാണ്.

 

ഇന്ന് അതിനെ കുറിച്ച്‌ കഥ കേൾക്കാം. കേൾക്കാമോ? ഒരു രാജാവ് തന്റെ ജനങ്ങളോട് , “നിങ്ങളിൽ ആരാണ് ബലശാലി എന്ന് കണ്ടെത്തുവാൻ ഒരു മത്സരം വെക്കുന്നു, മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരു ആഴ്ച കഴിഞ്ഞ് വരണമെന്ന്” അറിയിച്ചു. "ജയം നേടിയവർക്ക് 1000 സ്വർണ നാണയങ്ങൾ നൽകും" എന്ന് പറഞ്ഞതും, കൂടുതൽ സന്തോഷത്തോടെ ജനങ്ങൾ മത്സരത്തിന് തയ്യാറാണ്. പലരും വ്യായാമം ചെയ്തു, ഇന്നും ചിലർ Healthy food കഴിച്ചു, ജിമ്മിലേക്ക് പോയി. ചിലർ കഴിച്ചു, കഴിച്ചു ഉറങ്ങി... രാജാവ് പറഞ്ഞ ദിവസം വന്നു. രാജകൊട്ടാരത്തിൽ ജനങ്ങൾ തടിച്ചു കൂടി . 100 അടി ഉയരമുള്ള, ഏറ്റവും വലിയ വാതിൽ അടച്ചിരുന്നു. കാണുന്നതിന് ഇരുമ്പ് വാതിൽ പോലെ ആയിരുന്നു. ആ വാതിൽ തള്ളി തുറക്കണമെന്ന് പറഞ്ഞു.

 

ഇത്രയും വലിയ വാതിൽ ആരെ കൊണ്ടും കൈയാൽ തള്ളി തുറക്കാൻ പറ്റില്ലല്ലോ! രാജാവ് ഇങ്ങനെപ്പോയി പറഞ്ഞല്ലോ! എന്ന് മാറിമാറി സംസാരിച്ചു. കൊഴുകൊഴുന്ന് വന്നവർ കൂടി, ശ്രമിക്കതെ “നമ്മൾ പോയി തുറക്കാൻ കഴിഞ്ഞില്ല എങ്കിൽ നാണക്കേടാകും ” എന്ന് പറഞ്ഞ് ആരും വാതിൽ തുറക്കാൻ പോകാതെ മുന്നോട്ട് പോയില്ലാ. ഒരു ചെറിയ കുട്ടി വാതിലിന്റെ അടുക്കൽ പോയി. തന്റെ രണ്ടു കൈകൾ കൊണ്ടു അത് തള്ളിനോക്കി, അത് ഉടനെ Magic ചെയ്യുന്നത് പോലെ മനോഹരമായി തുറന്നു. എന്ത് ആശ്ചര്യമായി തോന്നുന്നോ ! ആ വാതിൽ വെറും കാർബോർഡ് കൊണ്ടുള്ള ആയിരുന്നു. ആ കുട്ടിയുടെ ശ്രമത്തെ എല്ലാവരും അഭിനന്ദിച്ചു. രാജാവും പറഞ്ഞതുപോലെ സമ്മാനം നൽകി. എന്ത് കുട്ടികളെ ! “ ശ്രമിച്ചാൽ കഴിയാത്തത് ഒന്നുമില്ല! ശ്രമം തിരിയിക്കും” ഇങ്ങനെ വായിച്ചിരിക്കാം. നിങ്ങളും പ്രാവർത്തികമായി കാണിക്കണം. “എനക്ക് ഈ പാഠം ഇഷ്ടമല്ല” എന്നെല്ലാം പറയാതെ കർത്താവിന്റെ സഹായവുമായി ഈ പുതിയ വിദ്യാഭ്യാസ അധ്യായന വർഷത്തിൽ ശ്രമിച്ചു നോക്കൂ. വിജയമെന്ന മലയെ കയറാൻ സാധിക്കും . ഓൾ ദി ബെസ്റ്റ് കുട്ടീസ്... ബൈ.

- ശ്രീമതി. ജീവ വിജയ്

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al