By Village Missionary Movement
Thursday, 09-Jun-2022ഇന്നത്തെ ധ്യാനം (Malayalam) 09-06-2022
ബ്രേക്ക്
“ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു” - ഇയ്യോബ് 42:12
ഒരുതവണ ഫിസിക്സ് അധ്യാപകൻ തന്റെ വിദ്യാർത്ഥികളോട്, “എന്തുകൊണ്ട് ആണ് വാഹനങ്ങളിൽ ബ്രേക്കുകൾ സ്ഥാപിച്ചിരിക്കുന്നത് ?” എന്ന് ചോദിച്ചു. പലതരം വ്യത്യസ്തമായ മറുപടികൾ ലഭിച്ചു. നിർത്തുന്നതിന്, വേഗത കുറയ്ക്കുന്നതിന്, അപകടം ഒഴിവാക്കുന്നതിന്, സാവധാനത്തിൽ ആകുന്നതിനു , ശരാശരി വേഗതയിൽ ഓടിക്കുന്നതിനു തുടങ്ങി വിവിധ പ്രതികരണങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് വന്നു. ഒരു വിദ്യാർത്ഥി, “വേഗമായി ഓടുന്നതിന്” എന്ന് പറഞ്ഞു. ഉടനെ മറ്റ് വിദ്യാർത്ഥികൾ ചിരിച്ചു. അധ്യാപകൻ പറഞ്ഞു, “അതെ , ബ്രേക്കുകൾ ഇല്ല എന്ന് സങ്കല്പിക്കുക . തീർച്ചയായും നിങ്ങളാൽ വേഗത്തിൽ ഓടാൻ കഴിയില്ല. ബ്രേക്ക് മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കൂ എന്ന ധൈര്യത്തെ കൊടുത്ത് വേഗത്തിൽ ഓടിക്കാൻ സാധിക്കും ” എന്ന് പറഞ്ഞു. സൂക്ഷിച്ചു സാവധാനം ബ്രേക്ക് പിടിച്ച് കടന്നാൽ പിന്നെ നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്താം.
Sudden break ഇട്ടു നിന്ന ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് വേദപുസ്തകത്തിൽ വായിക്കുന്നു. അവൻ ആണ് ഇയ്യോബ്. അദ്ദേഹത്തിന് 10 കുട്ടികൾ ഉണ്ടായിരുന്നു. നിരവധി മൃഗ ജീവനുകൾ, ധാരാളം പണിക്കാരും ഉണ്ടായിരുന്നു. ഇത്രയും അനുഗ്രഹം ഉണ്ടായിരുന്ന മനുഷ്യന് എല്ലാ ആശീർവാദങ്ങളും ഒരേ ദിവസം ബ്രേക്ക് ആയി. എല്ലാം ഒരേ ദിവസം നഷ്ടപ്പെട്ടു. ഇവയെല്ലാത്തിലും ഇയ്യോബ് പാപംചെയ്തില്ല , ദൈവത്തെക്കുറിച്ചു കുറ്റം പറഞ്ഞില്ല. തൻ ജീവിതത്തിൽ ദൈവം ഇട്ട ബ്രേക്ക് ഒരിക്കലും തെറ്റ് ആകില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു. പിന്നെ , ഇയ്യോബ് നഷ്ടപ്പെട്ട എല്ലാ ആശീർവാദങ്ങളെയും ഇരട്ടിയായി വാങ്ങി. കർത്താവ് ഇയ്യോബിനെ ആദ്യത്തേക്കാളും അധികമായി അനുഗ്രഹിച്ചു.
ഇത് വായിക്കുന്ന ദൈവമക്കളെ ! നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾ, തടസങ്ങൾ , ബ്രേക്കുകൾ (മുറിവുകൾ ) വരുമ്പോൾ അവ നമ്മുടെ ജീവിതത്തിന്റെ വേഗത കുറയ്ക്കാൻ വന്നതായി ഓർക്കുന്നു. നമ്മുടെ വിശ്വാസങ്ങളെ തകർക്കുന്നത് പോലെയും തോന്നാം. നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന ബ്രേക്ക്കുകൾ നിങ്ങളുടെ വേഗത കുറയ്ക്കുന്നതിന് അല്ല, വേഗത്തിൽ പോകുന്നതിനു ആണ് !
നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്നത് ബ്രേക്ക് കർത്താവിന്റെ കാലിന്റെ കീഴിലോ അതോ കൈയിലോ ആയിരിക്കാം. കർത്താവ് അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. ആകയാൽ സൂക്ഷിച്ചു സാവധാനത്തോടെ നിന്ന് ഇയ്യോബിനെ പോലെ ഇരിട്ടി ആശീർവാദത്തെ സ്വീകരിക്കാം.
- ശ്രീമതി.ശക്തി ശങ്കർരാജ്
പ്രാർത്ഥന വിഷയം :
ഓരോ ഗ്രാമത്തിലും ഒരു ഗിദേയോൻ (യുവാവ് ) പ്രാർത്ഥന സംഘത്തിന്റെ തലവനായി എഴുനേൽക്കാൻ പ്രാർത്ഥിക്കുക .
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250