Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 08-06-2022
Share:

By Village Missionary Movement

Wednesday, 08-Jun-2022

ഇന്നത്തെ ധ്യാനം (Malayalam) 08-06-2022

 

കർത്താവിന്റെ മേൽ വിശ്വാസം

 

“യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും... ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ” - സങ്കീർത്തനം 40:4

 

ജെംസ് എന്ന പയ്യൻ പിറക്കുമ്പോൾ കൈ, കാലുകൾ ശരിയായ വളർച്ചയില്ല. കാലുകളിൽ ചില വിരലുകൾ മാത്രം നീട്ടിക്കൊണ്ടിരിക്കും. അത് വെച്ചു കൊണ്ട് തന്നെ തന്റെ ജോലികൾ ചെയ്തു വന്നു. സ്കൂളിൽ ചേർന്നപ്പോൾ പലരും അവനെ അനുതാപത്തോടും ചിലർ കേളിയോടും കണ്ടു. ജെംസ് തന്റെ നിലയെ കുറിച്ച് ആശങ്കപ്പെട്ട് സ്കൂളിൽ പോകില്ല എന്ന് തീരുമാനിച്ചു . അവന്റെ മാതാപിതാക്കൾ അവനെ വീട്ടിൽനിന്ന് പഠിക്കാൻ സൗകര്യം ഒരുക്കി. സ്കൂളിലെ പാഠങ്ങളോടു ഒപ്പം ബൈബിളും നന്നായി പഠിച്ചു. അവനും ബൈബിൾ നന്നായി വായിച്ചു. കർത്താവിന്റെ മേൽ വിശ്വാസം വയ്ക്കാൻ തുടങ്ങിയപ്പോൾ തന്റെ ആശങ്കയെ മറന്നു. എൻ മുഖേനയും ദൈവം മഹത്വപ്പെടാൻ കഴിയും എന്ന വിശ്വാസത്തോടൊപ്പം കർത്താവിനോട്‌ പറ്റിച്ചേർന്നു. എന്താ ആശ്ചര്യം, ഇന്ന് ബൈബിളിൽ കോളേജിൽ പ്രൊഫസർ ആയിരിക്കുന്നു .

 

വേദപുസ്തകത്തിൽ ഇയ്യോബിന്റെ പുസ്തകം പരിശോധനാ സമയത്ത് നമ്മെ ആകർഷിക്കുന്ന പുസ്തകം ആണ്. ഒരേ ദിവസം എല്ലാം നഷ്ടപ്പെട്ടപ്പോഴും കർത്താവിനെ ദുഷിക്കാതെ കർത്താവ് മേലുള്ള തന്റെ വിശ്വാസത്തെ വിടാത്തവനായി യഹോവ തന്നു, യഹോവ എടുത്തു; കർത്താവിന്റെ നാമത്തിന് സ്തോത്രം പറഞ്ഞു. നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.(ഇയ്യോബ് :42:2) ഇത്രത്തോളം ദൈവത്തോട് പറ്റിച്ചേർന്നു.

 

ഇതിനെ വായിക്കുന്ന ദൈവമക്കളേ ! നിങ്ങളുടെ വിശ്വാസം എവിടെയാണ് ? ആരിൽ ആണ് ? ശരീര ബലത്തിന്റെ മേൽ, പണത്തിന്റെ മേൽ, വസ്തു മീത, മനുഷ്യർ മീത ആണോ, എല്ലാം ഒരിക്കൽ മാറും. ദൈവത്തിന്റെ ഹൃദയത്തിന് ഇഷ്ടമായ ദാവീദ് ഇപ്രകാരം പറയുന്നു, മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.(സങ്കീർത്തനം :118:8). വസ്തുവിന്റെ മേൽ വിശ്വാസമുണ്ടെങ്കിൽ, വസ്തു ഇല്ലാത്തപ്പോൾ ക്ഷീണിച്ചു പോകും. കർത്താവ് മാറാത്തവർ, സർവ വല്ലഭൻ കർത്താവിന്റെ മേൽ വിശ്വാസമുണ്ടായാൽ, എല്ലാ സമയങ്ങളിലും ഇയ്യോബിനെ പോലെ ക്ഷീണിച് പോകാതെ ഓടാൻ സാധിക്കും. യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.(യിരെമ്യവ് :17:7) വായിക്കുന്നതുപോലെ ഭാഗ്യവാന്മാർ ആകാം.

- എം.ഹെപ്സി മനുവേൽ ജയരാജ്

 

പ്രാർത്ഥന വിഷയം :

"വാലിപർ മാലൈ" എന്ന പരിപാടി വഴി നയിക്കപ്പെടുന്ന യുവതി യുവാക്കൾക്ക് , ഇനിയും പുതുതായി പ്രാർത്ഥന ഗ്രൂപ്പുകൾ ഗ്രാമങ്ങൾ തോറും എഴുന്നേൽക്കാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al