Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 07-06-2022
Share:

By Village Missionary Movement

Tuesday, 07-Jun-2022

ഇന്നത്തെ ധ്യാനം (Malayalam) 07-06-2022

 

ചതഞാൽ സുഗന്ധം

 

“എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും” - ഇയ്യോബ് 23:10

 

"വാക്‌സിൻ മരുന്നുകളുടെ പിതാവ്" എന്ന് വിളിക്കപ്പെടുന്ന ലൂയി പാസ്കലിന് അഞ്ച് കുട്ടികൾ. മൂന്നു കുട്ടികൾ അടുത്തു അടുത്ത് ടൈഫോയ്ഡ് വന്ന് മരിച്ചു പോയി. ഉടനെ അദ്ദേഹം, ഇത് പോലെയുള്ള രോഗങ്ങൾക്ക് എന്താണ് കാരണം എന്ന് ആലോചിച്ചു. പല ഗവേഷണങ്ങളും നടത്തി , ഈ രോഗങ്ങളുടെ കാരണം സൂക്ഷ്മാണുക്കൾ ആണ് എന്ന് കണ്ടെത്തി. കൂടുതലായി ഇതിനെ തടയാൻ എന്ത് ചെയ്യണം എന്ന് പല ഗവേഷണങ്ങളും നടത്തി പ്രതിരോധ മരുന്നുകളും കണ്ടെത്തി. ടൈഫോയ്ഡ് മാത്രമല്ല, മഞ്ഞപിത്തം , ഡിപ്തിരിയ, റേപിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളെ കണ്ടെത്തി. അവന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടം കാരണം , പുതിയ കണ്ടുപിടുത്തങ്ങൾക്ക് നേരെ നയിച്ചത്.

 

റോസപൂക്കളുടെ മുള്ളൂകളിൽ, ഉരസുമ്പോൾ ആണ് സുഗന്ധം കൂടുതൽ വരുന്നത്. ചന്ദനക്കട്ട ഉരസി ഉരസിയാണ് മണം വീശുന്നത്. അതു പോലെ മനുഷ്യരായ നാമും, പരിശോധനക്കു വിധേയമാകുമ്പോൾ, നമ്മുടെ ഉള്ളിൽ പോയി, അടി ആഴത്തിൽ ഉള്ള സ്വഭാവങ്ങൾ വെളിപ്പെടുന്നു. പരീക്ഷിക്കപെടുമ്പോൾ ബുദ്ധിമുട്ടാണെങ്കിലും, അപ്പോഴാണ് നമ്മുടെ അസാധാരണത്വങ്ങൾ വെളിപ്പെടുന്നത്. നമ്മുടെ മൊത്തത്തിലുള്ള ശക്തിയെ അപ്പോഴാണ് നമ്മൾ അറിയാനാകുന്നത്. അതുകൊണ്ട് തന്നെ ഇയ്യോബ് ധൈര്യമായി പറയുന്നു, "എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും". മോശെ മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ടപ്പോൾ, വലിയ തലവനായി മാറ്റപ്പെട്ടു. യോസേഫ് അടിമയായി വിൽക്കപ്പെട്ടു, ജയിലിൽ തള്ളപ്പെട്ടപ്പോൾ, സ്വപ്‌നത്തിന് അർത്ഥം പറയുന്നതും കഴിവുള്ളവനായി പുറത്തുവന്നു. ഇയ്യോബ് പരീക്ഷിക്കപ്പെട്ട ശേഷം ആണ് , എല്ലാ സാഹചര്യത്തിലും യഹോവയെ വിടാത്തവൻ , കർത്താവിനു ഭയന്നവൻ എന്നറിയാൻ കഴിഞ്ഞത്.

 

പ്രിയമുള്ളവരേ! ഞാൻ മാത്രം പരിശോധിക്കപ്പെടുകയാണ്, എന്ന് പരിശോധനയെ നോക്കി ക്ഷീണിച്ചു പോകരുത് . ലൂയി പാസ്കലിനെ പോലെ ധൈര്യമായി പരീക്ഷയെ നേരിടുമ്പോൾ, നേട്ടം സൃഷ്ടിക്കാൻ കഴിയും. നമ്മിൽ ഉള്ള കഴിവുകളെ അറിയുവാനും , ശക്തിയെ അറിയുവാനും ആണ് പരിശോധനകൾ! നേട്ടം ഉണ്ടാക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. അതിന് പരിശോധനയെ സഹിക്കുന്നത് അത്യാവശ്യമാണ്! പരിശോധനയെ സഹിച്ചാൽ നീയും നേട്ടമായി മാറാം! പരിശോധന ഇല്ലാതെ നേട്ടമില്ല; വേദന ഇല്ലാതെ വിജയമില്ല!

- ശ്രീമതി.അൻപുജോതി സ്റ്റാലിൻ

 

പ്രാർത്ഥന വിഷയം :

ഉണർവ് ആഗ്രഹിക്കുന്നവർ ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തികൾ ശക്തമായി പ്രവർത്തിക്കുന്നവരായി എഴുനേൽക്കുവാനും , ഇവരെ കൊണ്ട് ദൈവം വലിയ കാര്യങ്ങളെ പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel