Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 02-06-2022
Share:

By Village Missionary Movement

Thursday, 02-Jun-2022

ഇന്നത്തെ ധ്യാനം(Malayalam) 02-06-2022

 

നമ്മിൽ വീണ കടമ

 

“നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ” - മാർക്കോസ് 16:15

 

ഞാൻ സാമ്പത്തികത്തിൽ വളരെ പിൻതങ്ങിയ കുടുംബത്തെ ചേർന്നവൻ ആണ്. എന്നാൽ ദൈവകൃപയാൽ പോളിടെക്നിക് പൂർത്തിയാക്കി. ചില മാസങ്ങളായി ശരിയായ ജോലിയില്ലാതെ ഇരുന്നപ്പോഴും, ദൈവം കൃപയായ് ഒരു നല്ല ജോലി ലഭിക്കാൻ സഹായിച്ചു. അത്ഭുതമായി കർത്താവിനെ സ്വീകരിച്ചു. അത് തുടർന്നു ആലയങ്ങളിൾ പോയി ഒരു ശരാശരി ക്രിസ്ത്യൻ ജീവിതം ജീവിച്ചു. ഒരു ദിവസം വൈകുന്നേരം സമയത്ത്, ഒരു സഹോദരൻ ചെറിയ കുട്ടികൾക്ക് സൺ‌ഡേ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. അദ്ദേഹം 5 ദിവസം ജോലി ചെയ്തു, 2 ദിവസം കർത്താവിന്റെ വേല ചെയ്യുന്നുവെന്ന് പറഞ്ഞു. അദ്ദേഹത്തിന് ശരിയായ വാഹന സൗകര്യം ഇല്ല. ഏകദേശം 10 കി.മീ ദൂരം വരെ സൈക്കിളിൽ പോയി കർത്താവിന്റെ വേല ചെയ്തു വന്നു. അദ്ദേഹം സൈക്കിളിൽ ഇത്രയും കി.മീ സഞ്ചരിക്കുന്നത് എനിക്ക് ആശ്ചര്യകരമായി അതേ അവസരത്തിൽ എനിക്ക് വളരെ മോശമായിരുന്നു. അദ്ദേഹം എന്നെയും ശുശ്രുഷ ചെയ്യാൻ വിളിച്ചുകൊണ്ടുതന്നെ ഇരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ ശല്യം സഹിക്കാതെ “ശരി വരുന്നു, പക്ഷേ ഒരു കന്ടിഷൻ ഞാൻ നിങ്ങളെ എന്റെ ഇരുചക്ര വാഹനത്തിൽ കൂട്ടിക്കൊണ്ടു ഗ്രാമങ്ങളിൽ പോയി വിടും എന്നെ ശുശ്രുഷ ചെയ്യാൻ നിർബന്ധിക്കരുത്” എന്നു പറഞ്ഞു.

 

ആദ്യ ആഴ്ച കഴിഞ്ഞു. രണ്ടാം ആഴ്‌ച അദ്ദേഹം എന്നെ ഒരു വാക്യം മാത്രം പറഞ്ഞു കൊടുക്കൂ” എന്നു പറഞ്ഞു. വാക്യം മാത്രമല്ലെ എന്ന് പറഞ്ഞു കൊടുത്തു. അടുത്തതായി “പാട്ടു പറഞ്ഞു കൊടുക്കുക” എന്നു പറഞ്ഞു. അതും ശരി പാട്ടല്ലേ എന്ന് കരുതി അതു പറഞ്ഞുകൊടുത്തു . അടുത്തതായി “കഥ പറയുക” എന്നു പറഞ്ഞു. ശരി കഥയല്ലേ എന്ന് പറഞ്ഞു അതും പറഞ്ഞു കൊടുത്തു. ഒരിക്കലിരുന്നു ആലോചിച്ചു നോക്കിയപ്പോൾ, എന്നെ അറിയാതെ ശുശ്രുഷ ചെയ്യുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. “ഇനിമേൽ ഞാൻ വരില്ല” എന്ന് ഞാൻ പറഞ്ഞു. എന്നാൽ ദൈവമോ , അവനോട് ഒപ്പം പോകാനും അവൻ പറയുന്ന ജോലി ചെയ്യാൻ എനിക്ക് കൽപിച്ചു പറഞ്ഞു. ഇങ്ങനെയായി എന്റെ സേവനം ആരംഭിച്ചു. ഇന്ന് അനേകം ഗ്രാമങ്ങളിൽ ചെറിയ കുട്ടികൾ മധ്യത്തിൽ ശുശ്രുഷ ചെയ്യുന്നു.

 

സ്നേഹമുള്ളവരേ! നാമും പല സമയങ്ങളിൽ സുവിശേഷം പറയുന്നത് മറ്റുള്ളവരുടെ കടമയാണെന്ന് കരുതുന്നു. എന്നാൽ ദൈവവചനം പറയുന്നു, “സുവിശേഷം അറിയിക്കുക എന്നത് നമ്മുടെ മുകളിൽ വീണ കടമയാണ് ” എന്ന്! യേശുക്രിസ്തുവും തന്റെ അവസാന നാളുകളിൽ, “ നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുക ” എന്ന് പറയുന്നു. അങ്ങനെയെങ്കിൽ, സേവനം എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയും ദൈവത്തിൻറെ കൽപ്പനയും! അതിനാൽ നമ്മാൽ കഴിയുന്ന ശുശ്രൂഷകളെച്ച് ചെയ്യാം. ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കാം.

- ബ്രോ. മാരിയപ്പൻ.

 

പ്രാർത്ഥന വിഷയം:

നമ്മുടെ മിഷനറികൾ ഓരോരുത്തരെയും ശക്തമായി എടുത്തു ഉപയോഗിക്കാൻ , ദൈവം നൽകിയ പദ്ധതികൾ തടസ്സമില്ലാതെ നിറവേറ്റാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş