Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 01-06-2022
Share:

By Village Missionary Movement

Wednesday, 01-Jun-2022

ഇന്നത്തെ ധ്യാനം(Malayalam) 01-06-2022

 

ആത്മാവിന്റെ വാൾ

 

“പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ” - എബ്രായർ 5:13

 

ഇന്ത്യ സ്വാതന്ത്ര്യം നേടിയ പശ്ചാത്തലത്തിൽ നമ്മുടെ അയൽ നാടായ പാകിസ്ഥാനുമായി ചില യുദ്ധങ്ങളെ നേരിടേണ്ടി വന്നിരുന്നു. എല്ലാ യുദ്ധങ്ങളിലും പാക്കിസ്ഥാന് എതിരായി ഇന്ത്യ ജയിച്ചു. പാകിസ്ഥാൻ സൈനികർ തങ്ങളുടെ സൈന്യത്തിന്റെ ദുർബലത എന്താണെന്ന് അന്വേഷിച്ചു. തങ്ങളുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും അതിനെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതിനാൽ , അതായത് കുറച്ച് പരിശീലനം നേടിയവർ ഉണ്ടായിരുന്നതിനാൽ യുദ്ധത്തിൽ എളിദായി തോറ്റു പോയി. അത്യാധുനിക ഭയങ്കരമായ ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും അതിനെക്കുറിച്ച് ആഴമായി അറിയാത്തതിനാൽ തോൽക്കുന്ന സാഹചര്യം വന്നു. ഇതിൽ നിന്ന് നമ്മൾ പഠിക്കേണ്ട ഒരു വാർത്തയുണ്ട്.

 

ആത്മീയ ലോകത്ത് നമുക്ക് എതിരായി ഒരു യുദ്ധം ഉണ്ട്. അതിൽ നമ്മൾ പിശാചിന് എതിരെ പോരാടേണ്ടത് അത്യാവശ്യമാണ്. ശത്രുവിന്റെ കൈയിൽ ദുർബലമായ ആയുധങ്ങൾ തന്നെയാണ്. പക്ഷേ, അത് കൊണ്ട് തന്നെ തന്ത്രമായി പലരെയും ആക്രമിക്കുന്നു. അതേ സമയം ദൈവത്തിൻറെ മക്കളായ നമുക്ക് പല ബലമുള്ള ആയുധങ്ങൾ ഉണ്ട്. പൗലോസ് എഫെസ്യർ 6ആം അധ്യായത്തിൽ നമുക്ക് എന്തൊക്കെ ആയുധങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സർവായുധവർഗത്തെ അണിഞ്ഞു ക്രിസ്‌തുവിനുള്ളിൽ പുരുഷൻമാരായി കാണപ്പെടേണ്ട നാം ഇന്നും കുട്ടികളായി വലഞ്ഞുനിൽക്കുന്നത് വേദനാജനകമായ വാർത്തയാണ്. അതിലും പ്രത്യേകിച്ച് ദൈവവചനം എന്ന ആത്മീയ വാൾ ഉപയോഗപ്പെടുത്താൻ ശീലം ഇല്ലാത്തവർ എളുപ്പത്തിൽ സാത്താന് ഇരയാകുന്നു.

 

യേശുക്രിസ്തുവിനെ പരീക്ഷിക്കുവാൻ പിശാച് കൊണ്ടു വന്ന മൂന്നു പരീക്ഷകളെയും ദൈവവചനത്തെ കൊണ്ട് യേശു ജയിച്ചു. ദൈവവചനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു അല്ലോ എന്ന് യേശു ചൂണ്ടിക്കാണിച്ചു. ഇത് വായിക്കുന്ന എന്റെ ക്രിസ്ത്യൻ സുഹൃത്തേ! നിങ്ങൾക്കുള്ളിൽ ദൈവവചനം നിറഞ്ഞ ഇരിക്കുന്നവർ ആയിരിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങളെ എതിർക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും ശത്രുവിന്റെ തന്ത്രങ്ങളെയും, മായമാലകളെയും തകർക്കാൻ ദൈവവചനത്തെ കൂടാതെ പ്രധാനമായ മറ്റൊരു ആയുധം ഏതാണ്. അതുകൊണ്ട് വിശുദ്ധ വേദപുസ്തകത്തെ കൈയ്യിൽ എടുത്ത് മണിക്കൂറുകൾ വായിക്കുക, ധ്യാനിക്കുക, ദൈവ വചനത്താൽ നിറയ്ക്കപ്പെടുമ്പോൾ നിങ്ങൾ ജയിക്കുന്നവരായി കാണപ്പെടും. ആമേൻ!

- പി.ജേക്കബ് ശങ്കർ

 

പ്രാർത്ഥനാ വിഷയം:

ഈ മാസം മുഴുവനും നടക്കുന്ന ശുശ്രൂഷകളിൽ, കർത്താവിന്റെ ശക്തി വെളിപ്പെടുവാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş