Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 16-05-2022
Share:

By Village Missionary Movement

Monday, 16-May-2022

ഇന്നത്തെ ധ്യാനം(Malayalam) 16-05-2022

 

സ്വാതന്ത്ര്യ പക്ഷി 

 

“യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ” - സഭാപ്രസംഗി 11:9

 

“ഉപദേശമോ? അത് ഞങ്ങൾക്ക് ഇഷ്ടമല്ലാത്ത ഒന്ന്. ഞങ്ങൾക്ക് ഞങ്ങളുടെ ഇഷ്ടം പോലെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലേ? ഞങ്ങളുടെ എല്ലാ കാര്യത്തിലും മൂക്ക് ഇടുന്നത് എന്തിനാണ് , ഞങ്ങൾ എന്താ ഇപ്പോഴും ചെറിയ പിള്ളേര് ആണോ ? ഞങ്ങളുടെ കാലം വേറെ, നിങ്ങളുടെ കാലം വേറെ! വെറുതെ തൊണ്ട തുറന്നു ഒന്നും സംസാരിക്കരുത് ” ഇത് യൗവനക്കാർ ഉള്ള ഓരോ വീട്ടിലും കേൾക്കുന്ന ചോദ്യങ്ങൾ ആണ്. ഇതിനെ തന്നെയാണ് ഒരേ വാക്കിൽ "ജനറേഷൻ ഗ്യാപ്പ്" എന്ന് പറഞ്ഞു വിടുന്നു.

 

ബൈബിളും യവുന്നകാർക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. യൗവുനകാരാ ! നിന്റെ മനസ്സ് ആഗ്രഹിക്കുന്ന വഴികളെല്ലാം നടക്കുക , നിന്റെ കണ്ണ് ഇഷ്ടപെടുന്നത് എല്ലാം കാണുക. "എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക." എന്ന് ഒരു check വെച്ചിട്ടുണ്ട്. "പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ." ( സദൃശവാക്യങ്ങൾ :4:13). മുടിയനായ പുത്രന്റെ ഉപമയിൽ ഉപദേശം ഇഷ്ടപ്പെടാത്ത അവൻ അച്ഛന്റെ നിരീക്ഷണത്തിൽ നിന്ന് മാറി , സ്വാതന്ത്ര്യമായി ജീവിക്കാൻ ആഗ്രഹിച്ചു. സ്വത്തിൽ തന്റെ ഭാഗത്തെ പിരിച്ചു കൊണ്ട് വെളിനാട്ടിലേക്ക് സ്വതന്ത്ര പക്ഷിയായി പറന്നു പോയി. അവസാനം നിങ്ങൾക്ക് അറിയാം. അതേ പോലെ തന്റെ കണ്ണിന്റെ ദൃശ്യത്തിലും, മനസ്സിന്റെ ആശയത്തിന്റെ പ്രകാരം നടന്ന ശിംശോൻന്റെ അവസാനവും നിങ്ങൾക്കറിയാം!

 

സ്നേഹമുള്ള കൗമാരപ്രായക്കാരെ ! നമ്മുടെ ഇഷ്ടപ്രകാരം ജീവിക്കുന്നതിൽ യഥാർത്ഥ സ്വാതന്ത്ര്യം ഇല്ല. "ക്രിസ്തുവിന് അടിമയായി സ്വയം സമർപ്പിച്ചവൻ എല്ലാറ്റിലും പൂർണ സ്വതന്ത്രം ഉള്ളവൻ." നമ്മുടെ കൺമുൻപിൽ ഉള്ള എല്ലാം ആസ്വദിക്കാൻ നമുക്ക് അധികാരം ഉണ്ട്. എങ്കിലും എല്ലാം നമുക്ക് യോഗ്യതയില്ല എന്ന് മനസ്സിലാക്കണം . സ്വാതന്ത്ര്യമായി വാനിൽ പറന്നു, പാപ കാറ്റിനെ ശ്വസിച്ച് വഴിതെറ്റി നടക്കുമ്പോൾ പിശാചിന്റെ കണ്ണുകൾക്ക് ഇരയായി തീരും . ലഹരി, പുകവലി , മദ്യം, സിനിമ, അക്രമം, വിപശ്ചാരം തുടങ്ങിയ പാപ അടിമത്തത്തിൽ നിന്ന് ക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ മോചനം നേടുന്നതാണ് ശരിയായുള്ള സ്വാതന്ത്ര്യം . ദൈവവചനവും , മാതാപിതാക്കളുടെ അറിവും ഇരു ചിറകുകൾ ആയി മാറുമ്പോൾ നീ സുരക്ഷിതമായി പറക്കാൻ കഴിയും.

- ആർ. ഗ്രേസ്

 

പ്രാർഥനാവിഷയം :

ദിനന്തോറും പുലർച്ചെ 5 മണിക്ക് You tube-ൽ നേരിട്ട് സംപ്രേക്ഷണം ചെയ്യും Healing service-ൽ പങ്കെടുക്കുന്ന വ്യക്തികൾ സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുക .

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel