Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 27-03-2022 (Kid’s Special)
Share:

By Village Missionary Movement

Sunday, 27-Mar-2022

ഇന്നത്തെ ധ്യാനം(Malayalam) 27-03-2022 (Kid’s Special)

യേശു എന്താണ് ഇഷ്ടപ്പെടുന്നത്?

“വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം” - സദൃശ്യവാക്യങ്ങൾ 12:22

ഹലോ, കുഞ്ഞുങ്ങളേ!  സുഖമാണോ?  നിങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു .  നാം യേശുവിന് പ്രിയപ്പെട്ടവരായി ജീവിക്കുമ്പോൾ യേശു സന്തോഷിക്കില്ലേ!  നമ്മൾ എല്ലാ ദിവസവും യേശുവിന്റെ ഇഷ്ടം ചെയ്യുന്നുണ്ടോ ?  അത് സ്വയം പരിശോധിക്കുക.  അത് ശരിയാണ്!  നിങ്ങൾ ചെയ്യും.  ശരി നമുക്ക് കഥ കേൾക്കാം?

ബസിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടമാണോ?, ഓ... എല്ലാവർക്കും ഇഷ്ടമാണോ?  ജനാലയ്ക്കരികിലിരുന്ന് കാഴ്ചകൾ കണ്ടു രസിക്കുന്നത് അതിനേക്കാളേറെ സന്തോഷകരമാണ് . നാല് സുഹൃത്തുക്കൾ ഒരുമിച്ചു ബസിൽ യാത്ര ചെയ്ത് വൈകിയാണ് സ്കൂളിൽ പോകുന്നത്.  ഇത് ചെയ്യാൻ പാടില്ല.  ഇത് തെറ്റാണ്!  ഒരു സുഹൃത്ത് തെറ്റ് ചെയ്യുമ്പോൾ ശാസിക്കുന്നതാണ് യഥാർത്ഥ സൗഹൃദം.

ഒരു ദിവസം അവർ സ്കൂളിൽ വരാൻ വൈകി, ബസിന്റെ ടയർ പഞ്ചറായി എന്ന് കള്ളം പറഞ്ഞു.  ഇവർ ചെയ്യുന്നത് തെറ്റാണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഒരു അധ്യാപികയുടെ ചിന്ത.  എല്ലാ വിദ്യാർത്ഥികളെയും പുറത്താക്കിയ ശേഷം, നാല് സുഹൃത്തുക്കൾക് ഒരു കടലാസ് കഷണം നൽകി, ബസിൽ ഏത് ടയർ പഞ്ചറാണെന്ന് എഴുതാൻ ആവശ്യപ്പെട്ടു. എന്ത് ചെയ്യണമെന്ന് അവർക്കറിയില്ലായിരുന്നു.  ശരിയാണെങ്കിൽ അല്ലേ എഴുതാൻ പറ്റു. എന്താണ് എഴുതിയതെന്ന് നിങ്ങൾ കരുതുന്നു. മാറ്റി മാറ്റി എഴുതിയിട്ട് ഉണ്ടാകണം അല്ലേ !  ടീച്ചർ സത്യം കണ്ടെത്തിയപ്പോൾ നാലുപേരും തലകുനിച്ചു. ടീച്ചർ അവരെ ഉപദേശിച്ചു.  തെറ്റ് മനസ്സിലാക്കിയ നാല് പേരും ടീച്ചറോട് മാപ്പ് പറഞ്ഞു.  അടുത്ത ദിവസം മുതൽ  അവർ കൃത്യസമയത്ത് സ്കൂളിൽ വരാൻ തുടങ്ങി. കള്ളം പറയാതെ നല്ല കുട്ടികളായി ജീവിക്കാൻ ശ്രമിക്കണം എന്ന് സുഹൃത്തുക്കൾ പറയുന്നത് കേട്ട് ടീച്ചർക്ക് വളരെ സന്തോഷമായി.

പ്രിയ കുഞ്ഞനിയൻ അനിയത്തിമാരെ , കള്ളം പറയുക, മോഷ്ടിക്കുക, ചീത്ത പറയുക, ഇതുപോലുള്ള ചെറിയ തെറ്റുകൾ ചെയ്തിരിക്കാം.  അത് യേശു അപ്പച്ചനേ ദുഃഖിപ്പിക്കും.  അത് വിട്ട് യേശു അപ്പച്ചനെ  സന്തോഷിപ്പിക്കാൻ ശ്രമിക്കുക.ശരി ബൈ.
-    Mrs.  ജീവ വിജയ്

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al