Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 16-03-2022
Share:

By Village Missionary Movement

Wednesday, 16-Mar-2022

ഇന്നത്തെ ധ്യാനം(Malayalam) 16-03-2022

മുന്നറിയിപ്പും പ്രതികരണവും

“ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക” - 1 തെസ്സലോനിക്യർ 5:6

സമീപ വർഷങ്ങളിൽ മാരകമായ രോഗമായ  കൊറോണ ലോകമെമ്പാടും വ്യാപിച്ചു, ആളുകൾ മാസ്ക് ധരിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. വ്യോമ, കര, കടൽ ഗതാഗതം തടസ്സപ്പെട്ടു.  വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫാക്ടറികളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.  ഉത്സവങ്ങൾ, ചടങ്ങുകൾ, മതപരമായ സേവനങ്ങൾ എന്നിവ നിരോധിച്ചു. ജനങ്ങൾ എല്ലാവരും ഡോക്ടർമാരും സർക്കാരും നൽകിയ എല്ലാ മുന്നറിയിപ്പുകളും  വിലമതിച്ചു.

എന്നാൽ കർത്താവ് നമുക്ക് നൽകിയ മുന്നറിയിപ്പ് എത്ര ശ്രദ്ധയോടെയാണ് നാം പരിഗണിക്കുന്നത്.  അപ്പോസ്തലനായ പൗലോസ് തന്റെ ലേഖനത്തിൽ എഴുതിയിരിക്കുന്നത് കർത്താവ് തന്നെ മഹാ ശബ്ദത്തോടും  പ്രധാന ദൂതനുമായി സ്വർഗത്തിൽ നിന്ന് ഇറങ്ങിവരുമെന്നും. യേശുക്രിസ്തുവിന്റെ വരവ് അപ്രതീക്ഷിത മണിക്കൂറിൽ ആയിരിക്കും.  ഈ വാക്കുകളെ നമ്മൾ എങ്ങനെ വിലമതിക്കുന്നു.  നമ്മൾ അവനെ കാണാൻ തയ്യാറാണോ?

ക്രിസ്തുവിന്റെ ആദ്യ വരവിൽ രക്ഷകനായ ക്രിസ്തു ജനിച്ചുവെന്ന വാർത്തയിൽ നാം എത്രമാത്രം  സന്തോഷിക്കുകയും ചെയ്യുന്നു.  അതുപോലെ രണ്ടാം വരവിന്റെ വാർത്ത കേൾക്കുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കും.  നമ്മൾ ഒരുങ്ങുന്നു ഉണ്ടോ ? അതേ ആഘോഷവും സന്തോഷവും ആഹ്ലാദത്തോടെ അവനെ എതിരെൽക്കാൻ നമ്മൾ തയ്യാറായിരിക്കാം.  നാം തയ്യാറല്ലെങ്കിൽ, യേശു പറഞ്ഞ പത്തു കന്യകമാരുടെ ഉപമയിൽ നാമും വിഡ്ഢികളായ കന്യകമാരായിരിക്കും. അതുകൊണ്ട് നമുക്ക് ബുദ്ധിയുള്ള  കന്യകമാരെപ്പോലെ ഉണർന്ന് കർത്താവിന്റെ  രാജ്യം സ്വന്തമാക്കാം.  ഇത്രയും ദിവസം വരാത്തവൻ ഇനി ആണോ വരാൻ പോകുന്നത് എന്ന് ചിന്തിച്ച് ഉറങ്ങുന്നവരെപ്പോലെയാണെങ്കിൽ ഈ സന്ദേശം കേട്ടിട്ടും കേൾക്കാത്ത വരെ പോലെ ഇരിക്കുകയാണെങ്കിൽ  അവന്റെ കൂടെ പോകാൻ സാധിക്കുകയില്ല. അതിനാൽ നമുക്ക് ഉണർന്ന് ക്രിസ്തുവിനെ കാണാനും അവനോടൊപ്പം പോകാനും തയ്യാറാകാം.
-    എ.  ബ്യുല

പ്രാർത്ഥനാ കുറിപ്പ്:
ഗ്രാമങ്ങളിലെ കുട്ടികളുടെയും യുവജനങ്ങളുടെയും ശുശ്രൂഷയെ എതിർക്കുന്നവർ ദൈവത്തെ കണ്ടുമുട്ടുവാൻ  പ്രാർത്ഥിക്കുക.

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al