Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 10-03-2022
Share:

By Village Missionary Movement

Thursday, 10-Mar-2022

ഇന്നത്തെ ധ്യാനം(Malayalam) 10-03-2022

ആരോഗ്യമുള്ള നാവ്

“നാവിന്റെ ശാന്തത ജീവവൃക്ഷം” - സദൃശ്യവാക്യങ്ങൾ 15:4

രാമു സോമു രണ്ടുപേരും സുഹൃത്തുക്കളാണ്.  എന്നും നടക്കാൻ പോകുന്നുണ്ടല്ലോ,  പലപ്പോഴും മെഡിക്കൽ ഷോപ്പിൽ കാണുന്നുണ്ടല്ലോ  എന്ന് സോമു രാമുവിനോട് പറഞ്ഞു.  ഉടനെ രാമു പറഞ്ഞു, ഞാൻ ഒരു പ്രമേഹരോഗിയാണ്, അതുകൊണ്ടാണ് ദിവസവും ഗുളിക കഴിക്കേണ്ടത്. സ്വയം ഒരു രോഗിയാണെന്ന് പെട്ടെന്ന് അടയാളപ്പെടുത്തരുത് .  നിന്റെ ശരീരത്തിൽ ഇപ്പോഴും ഉയർന്ന അളവിൽ പഞ്ചസാര ഉണ്ടെന്നത് ശരിയാണ്, ഇത് നിന്നെ ദുർബലമാക്കും.  എന്നാൽ ഈ സ്ഥിതി മാറും. ഇതിൽ നീ തളരേണ്ടതില്ല.  വിശ്വാസത്തോടെ  ആത്മവിശ്വാസത്തോടെ ജീവിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതെ, ഇതുപോലെയാണ് നമ്മൾ പലപ്പോഴും ഈ അവസ്ഥ  മാറുകയില്ല, ഞാൻ ഒരുപാട് കഷ്ടപ്പെടുന്നു.  ഞാനിങ്ങനെയൊക്കെ ആയിരിക്കുകയുള്ളൂ, എന്നുള്ള   വാക്കുകൾ പറഞ്ഞ് ആ സാഹചര്യത്തിൽ വേണ്ട മാനസിക ധൈര്യം നമുക്ക് നഷ്ടമാകും. വിശുദ്ധ ഗ്രന്ഥം പറയുന്നു: “മരണവും ജീവനും നാവിന്റെ അധികാരത്തിലാണ്.  നാവിന്റെ ശാന്തത ജീവവൃക്ഷം. ” അതുകൊണ്ട് വായിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.  കനാൻ ദേശത്ത് ഒറ്റ നോക്കാൻ പോയ പന്ത്രണ്ടു പേരിൽ കാലേബും യോശുവയും  മാത്രം പറഞ്ഞു: “ നമ്മൾ  കനാൻ ദേശം കൈവശമാക്കും;  ഇത് സമ്പന്നമായ ഒരു രാഷ്ട്രമാണ്. ” മറ്റു 10 പേരും " അതിലെ നിവാസികൾ വളരെ ശക്തൻ മാരും ബലമായ കോട്ട ഉള്ള പട്ടണം, വലിയ പട്ടണം അതുകൊണ്ട് നമുക്ക് അത് സ്വന്തമാക്കാൻ കഴിയില്ല. എന്നു പറഞ്ഞു  ഇതു കേട്ടപ്പോൾ ജനം കരഞ്ഞു.  അപ്പോഴും കാലേബും യോശുവയും  അവരെ ശാന്തരാക്കി, "നമുക്ക് ഈ നഗരം എളുപ്പത്തിൽ കീഴടക്കാം" എന്ന് പറഞ്ഞു. എന്നാൽ ദൈവം ചെയ്ത അത്ഭുതങ്ങൾ മറന്ന് ആളുകൾ വീണ്ടും കരഞ്ഞു.  പിറുപിറുത്ത  ജനങ്ങൾ ആരും കാനാൻ ദേശത്തിൽ  കടന്നില്ല.  അങ്ങനെ നമുക്ക് സ്വതന്ത്രരാകാനും എളുപ്പത്തിൽ കീഴടക്കാനും കഴിയും എന്നുപറഞ്ഞ് കാലേബും യോശുവയും മാത്രം കനാൻ ദേശത്തു കടന്നു.

 ഇത് വായിക്കുന്ന പ്രിയമുള്ളവരെ , നിങ്ങളുടെ ഉള്ളിലെ എല്ലാ സാഹചര്യങ്ങളെയും പോസിറ്റീവ് വീക്ഷണത്തോടെ നോക്കുക.  നല്ല ആരോഗ്യമുള്ള വാക്കുകൾ സംസാരിച്ചു വിജയിക്കാം. യോശുവ കാലേബ് കാനാനെ അവകാശം ആക്കിയത് പോലെ , നിത്യമായ കനാൻ അവകാശമാക്കുന്നതുവരെ നാം നല്ലതും ആരോഗ്യകരവുമായ കാര്യങ്ങൾ സംസാരിക്കുകയും നന്നായി ജീവിക്കുകയും ചെയ്യും.
-    ശ്രീമതി.  അൻബുജോതി സ്റ്റാലിൻ

പ്രാർത്ഥനാ കുറിപ്പ്:
 ഓരോ ബൈബിൾ കോളേജ് വിദ്യാർത്ഥിയും അന്ത്യകാല ഉണർവിന്റെ  ആയുധമായി ഉപയോഗിക്കപെടേണ്ടതിനു വേണ്ടി പ്രാർത്ഥിക്കുക.

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al