Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 03-03-2022
Share:

By Village Missionary Movement

Thursday, 03-Mar-2022

ഇന്നത്തെ ധ്യാനം(Malayalam) 03-03-2022

നിങ്ങൾ ഭാഗ്യവാന്മാർ

“മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; ..കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു” - സങ്കീർത്തനം 103:15,16

നിങ്ങൾ ഭാഗ്യവാന്മാർ !  എന്തുകൊണ്ടാണെന്ന് നിങ്ങള്ക്കറിയാമോ?  ഇന്നും നിങ്ങൾ ജീവനോടെ ഇരിക്കുന്നു ....

അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിച്ച ഒരാൾ.  ആ ആത്മാവിന് പോകാനുള്ള സ്ഥലം നരകമാണെന്ന് അവൻ മരിച്ച രണ്ടാമത്തെ നിമിഷം അറിഞ്ഞു. പിരിഞ്ഞു വന്ന ശരീരത്തെ   നോക്കി അയാൾ പറഞ്ഞു, “അയ്യോ, ഇത്രയും വർഷമായി ഞാൻ ഈ ശരീരത്തിൽ ആണോ ഇരുന്നത് .  ഒരു പ്രാവശ്യം കൂടി  ദൈവം എന്നെ ഈ ശരീരത്തിലേക്ക് അയക്കൂ.  എന്റെ എല്ലാ പാപങ്ങളും അകൃത്യങ്ങളും ഞാൻ നിന്നോട് ഏറ്റുപറയുന്നു. ഞാൻ ആർക്കൊക്കെ വിരോധമായി പാപം ചെയ്തുവോ ഞാൻ അവരുടെ കയ്യിലോ കാലിലോ വീണ് ഞാൻ ക്ഷമ ചോദിക്കാം. ദയവായി എന്നെ പിന്നെയും ശരീരത്തിലേക്ക് അയക്കണം" എന്ന് നിലവിളിച്ചു. യേശുക്രിസ്തു കണ്ണീരോടെ പറഞ്ഞു, "ഇനി ഒരു അവസരവുമില്ല, എല്ലാം അവസാനിച്ചു."

അതെ, ഇതു വായിക്കാൻ കഴിഞ്ഞതിൽ ഞാനും നിങ്ങളും ഭാഗ്യവാന്മാർ.  നമ്മുടെ ജീവിതം നമ്മുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം.  നമ്മുടെ പാപങ്ങളെ ഓർത്ത് കരയുകയും യേശുക്രിസ്തുവിന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യാം. നിങ്ങൾക്ക് ഏത് മനുഷ്യന്റെ  അടുത്തും പോയി മാപ്പ് ചോദിക്കാം.  തിന്മ ചെയ്യുന്നതിനു പകരം നന്മ ചെയ്യാം.  പിണങ്ങിയിരിക്കുന്ന  ഒരു സഹോദരനുമായി ഇണങ്ങാം. വഞ്ചിച്ച പണമോ ഭൂമിയോ തിരികെ ഏൽപ്പിക്കാം .  ദൈവത്തിനും മനുഷ്യനുമെതിരെ ചെയ്തിട്ടുള്ള പലതും നമുക്ക് തീർച്ചയായും പരിഹരിക്കാൻ കഴിയും. എന്നാൽ കാലം കടന്നുപോയെങ്കിൽ ... അതെ, നാം ജീവിക്കുന്ന കാലങ്ങൾ കൃപയുടെ നാളുകളാണെന്ന് ഒരു നിമിഷം പോലും മറക്കരുത്.

ഒരു മനുഷ്യന് അറിയാൻ കഴിയാത്ത രണ്ട് കാര്യങ്ങളുണ്ട്.  ഒന്ന് അവന്റെ മരണ ദിവസം!മറ്റൊന്ന് യേശുവിന്റെ രണ്ടാമത്തെ വരവിന്റെ  ദിനം!  അതെ, നമുക്ക് ഈ കാര്യങ്ങൾ അറിയാത്തതിനാൽ, ഈ രണ്ട് ദിവസങ്ങൾ എതിരേൽക്കാൻ  നമ്മൾ  എപ്പോഴും തയ്യാറായിരിക്കണം. നമ്മുടെ ജീവൻ പിരിഞ്ഞാലോ അവന്റെ വരവ് വന്നാലോ എല്ലാം അവസാനിക്കും.  യാചിച്ചാലും കരഞ്ഞാലും ഒന്നും സംഭവിക്കില്ല.  പൂർത്തിയായി എന്ന് ദൈവം പറയും.  അതുകൊണ്ട് നാം ഗുണം ആകേണ്ടതിന്നു ദൈവത്തിന്റെ കാരുണ്യം നമ്മോട് സംസാരിക്കുന്നതിനാൽ  ഇന്ന് നമുക്ക് പശ്ചാത്തപിക്കാം.
-    ശ്രീമതി.  ജെബ ഡേവിഡ് ഗണേശൻ

പ്രാർത്ഥനാ കുറിപ്പ്:
“60 മിഷനറി ഭവനങ്ങൾ” നിർമ്മിക്കാൻ 60 ശൂനേംകാരത്തിമാർ എഴുന്നേൽക്കാൻ പ്രാർത്ഥിക്കുക.

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al holiganbet giriş holiganbet padişahbet giriş bets10 extrabet royalbet süperbetin jojobet padişahbet holiganbet galabet matbet matbet giriş hilbet bahiscasino celtabet antikbet betoffice