By Village Missionary Movement
Saturday, 26-Feb-2022ഇന്നത്തെ ധ്യാനം(Malayalam) 26-02-2022 (God’s creation’s special)
പ്രവാചകന്റെ രഥം
"...യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ?..." - 1 ശമുവൽ 15:22
സാധാരണ ഞങ്ങൾക്ക് നഗരം ചുറ്റാനും അങ്ങോട്ടും ഇങ്ങോട്ടും ഓടാനും ഇഷ്ടപ്പെടുന്നു. ബാക്ക്വേർഡ് കിക്ക് ആണ് ഞങ്ങളുടെ പ്രത്യേകത. അപരിചിതർ ഞങ്ങളുടെ അടുത്ത് വന്നാൽ ഞങ്ങൾ അവരെ ചവിട്ടി ഞങ്ങൾ ഓടി രക്ഷപെടും. എന്നാൽ ഞങ്ങൾ ഞങ്ങളുടെ യജമാനന്മാരിൽ വിശ്വസിക്കുന്നവരാണ്. ഭാരം ചുമക്കുന്നതിനും ആളുകൾക്ക് ഞങ്ങളിൽ ഇരുന്നു യാത്ര ചെയ്യുന്നതിനും ഞങ്ങൾ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ഒരു ദിവസം എന്റെ ജീവിതത്തിൽ ആശ്ചര്യം ഉണ്ടാക്കുന്നതും ഭയ പെടുത്തുന്നതുമായ ഒരു സംഭവം ഉണ്ടായി. ഞാൻ ഒരു ദൈവമനുഷ്യനെ ചുമന്നു കൊണ്ടു യെഹൂദ്യയിലേക്ക് പോകുമ്പോൾ. ഒരു സിംഹം എന്റെ മുമ്പിൽ വന്നു. ഞാൻ ഭയ പെട്ടുപോയി. അതു ആ ദൈവമനുഷ്യനെ കൊന്നു, പക്ഷെ എന്നെ ഒന്നും ചെയ്തില്ല. എന്റെ അരികിൽ നിന്നും കൊണ്ടിരിന്നു. പിന്നെയാണ് മനസിലാക്കിയത്. ഞാൻ ചുമന്നു കൊണ്ടുവന്ന ആ ദൈവമനുഷ്യൻ അദ്ദേഹത്തിനു നൽകിയ ശുശ്രുഷ നന്നായി ചെയ്തിട്ടു തിരിച്ചു വരുമ്പോൾ, കർത്താവിന്റെ വാക്കു അനുസരിക്കാതെ തെറ്റായ പ്രവചനത്തെ വിശ്വസിച്ചു ദൈവവചനത്തിന് കീഴ്പ്പെട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണം എന്ന് ഞാൻ മനസിലാക്കി.
എനിക്ക് പ്രിയമുള്ളവരേ! ഞാൻ പ്രവാചകനെ ചുമന്നു കൊണ്ടു പോയ കഴുത ഞാൻ ആണ്. ആ പ്രവാചകൻ രാജാവായ യെരൊബേയമിന് കർത്താവിന്റെ അരുളപ്പാട് അറിയിച്ചു എന്നത് സത്യമാണ്. അദ്ദേഹം തെറ്റി പോയതു, കർത്താവിന്റെ വാക്ക് അനുസരിക്കാതെ തെറ്റായ വാക്കുകൾ വിശ്വാസിച്ചതാണ് കാരണം. ഇദ്ദേഹം കർത്താവിന്റെ അരുളപ്പാട് ശരിക്കും പ്രവചിച്ചു, നന്നായി ശുശ്രുഷ ചെയ്തു. പക്ഷെ തന്റെ സ്വകാര്യ ജീവിതത്തിൽ തെറ്റി പോയി. കർത്താവിന്റെ വാക്ക് അനുസരിക്കാൻ തെറ്റി പോയി. പ്രിയപ്പെട്ടവരെ! നിങ്ങൾക്കും നന്നായി കർത്താവിന്റെ വേല ചെയ്യാം. കർത്താവിന്റെ വചനം ഗംഭീരമായി പ്രസംഗിക്കാം. എന്നാൽ ജീവിതത്തിൽ അനുസരണം വളരെ പ്രധാനമാണ്. അതിൽ തെറ്റി പോകുമ്പോൾ നിങ്ങൾ വളരെ ദയനീയ അവസ്ഥയിലുള്ള വ്യക്തിയായി മാറും. കൂടുതൽ ജാഗ്രത പാലിക്കുക. നിന്നോട് എന്തോ പറയാൻ തോന്നുന്നു, ഞാൻ പറഞ്ഞു.
- കെ. ബെഞ്ചമിൻ
പ്രാർത്ഥന വിഷയം :
തമിഴ് നാട്ടിൽ ആലയമില്ലാത്ത ആയിരം ഗ്രാമങ്ങളിൽ ആലയം പണിയുവാൻ എടുക്കുന്ന ശ്രമങ്ങളിൽ ദൈവത്തിന്റെ കരം കൂടെ ഉണ്ടാകുവാൻ പ്രാർത്ഥിക്കുക.
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250