By Village Missionary Movement
Sunday, 20-Feb-2022ഇന്നത്തെ ധ്യാനം(Malayalam) 20-02-2022 (Kid’s special)
കപ്പല് പോകുന്നു
"…ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു." - വെളിപ്പാട് 22:12
പ്രിയ കുഞ്ഞുങ്ങളെ ! സുഖമാണോ? നിങ്ങൾ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഈ വർഷം 2022 ആണ്. ഇതിൽ മൂന്ന് രണ്ട് വരുന്നത് കണ്ടിട്ടുണ്ടോ? 2020-2021 വർഷത്തിൽ നിങ്ങൾക്ക് നഷ്ടപ്പെട്ടതിന്റെ മൂന്നിരട്ടി യേശു തിരികെ നൽകാൻ പോകുന്നു. അടുത്തത് ഒരു 0 ആണ്. നമ്മുടെ ജീവിതത്തിൽ വരുന്ന എല്ലാ ദോഷങ്ങളും രോഗങ്ങളും ഇല്ലാതായാകാൻ പറഞ്ഞാൽ , അത് ഉടൻ തന്നെ 0 ആയി മാറും, അല്ലേ? പൂജ്യം... ഒന്നുമില്ല എന്നർത്ഥം .
ശരി നമുക്ക് കഥ കേൾക്കാം? ഒരു സൺഡേ സ്കൂൾ ടീച്ചർ കുട്ടികൾക്ക് ഒരു വെള്ളപേപ്പർ കൊടുത്ത് പറഞ്ഞു, “നിങ്ങൾ എല്ലാ ആഴ്ചയും കഥ കേൾക്കാറുണ്ട്, അല്ലേ? നിങ്ങൾ എന്താണ് പഠിച്ചത് എന്ന് ആ പേപ്പറിൽ എഴുതാൻ പറഞ്ഞു. എല്ലാവരും എന്താണ് പഠിച്ചത് എന്ന് ചിന്തിച്ചു കൊണ്ടിരുന്നു. ഒരു കുട്ടി മാത്രം പെട്ടെന്ന് പെട്ടെന്ന് എഴുതി അവൻ തീർത്തു. അവൻ എന്താണ് എഴുതിയത് എന്ന് വായിച്ചു നോക്കിയാലോ. “എന്റെ ജീവിതം ഒരു കപ്പൽ പോലെയാണ്. ഈ കപ്പൽ വിലകൂടിയ സാധനങ്ങൾ നിറച്ച് പല രാജ്യങ്ങളിലേക്കും കൊണ്ടുപോകുന്നു. ആ സാധനങ്ങൾ കിട്ടിയവർ സന്തോഷിക്കില്ലേ? അതുപോലെ ജീവിതം എന്ന എന്റെ കപ്പലിൽ നിയന്ത്രിക്കുന്നത് യേശു അപ്പച്ചൻ ആണ്. യേശു അപ്പച്ചൻ എന്റെ ജീവിതത്തിൽ അനേകം വിലയും ഉയർന്ന കഴിവുകൾ തന്നിട്ടുണ്ട്. അത് ഞാൻ ഉപയോഗിക്കുമ്പോൾ യേശു അപ്പച്ചൻ സന്തോഷിക്കും." എന്ന് ആ കുട്ടി എഴുതിയിട്ടുണ്ടായിരുന്നു. എല്ലാവരും കൈയടിച്ചു അവനെ പ്രോത്സാഹിപ്പിച്ചു.
നിങ്ങൾക്ക് ഒരുപാട് കഴിവുകളുണ്ട്, അല്ലേ? പാടുക, മനോഹരമായി എഴുതുക, വരയ്ക്കുക, രസിപ്പിക്കുക... ഇങ്ങനെ വ്യത്യസ്തമായ കഴിവുകളാണ് യേശു അപ്പച്ചൻ നിങ്ങൾക്ക് സമ്മാനിച്ചത്. എന്നാൽ നിങ്ങൾ ഓൺലൈൻ ക്ലാസ് കഴിഞ്ഞിട്ട് മൊബൈൽ ഫോൺ നോക്കി സമയം വേസ്റ്റ് ആക്കരുത്. നിങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് അതിന് വർദ്ധിപ്പിച്ചു കൊണ്ടിരിക്കണം. കപ്പയിൽ ഉള്ള വസ്തുക്കൾ മറ്റുള്ളവർക്ക് ഉപയോഗപ്രദമായി പോകുന്നതുപോലെ, നിങ്ങളുടെ കഴിവുകൾ യേശു അപ്പച്ചന് വേണ്ടി ഉപയോഗിക്കുമ്പോൾ അതു മറ്റുള്ളവർക്ക് അനുഗ്രഹം ആയി മാറും. എപ്പോഴും ടിവിയും മൊബൈൽ ഫോണിൽ നോക്കി നിങ്ങളുടെ കഴിവുകളെ കുഴിച്ച് ഇടരുത്. കഴിവുകളെ Use ചെയ്താൽ മാത്രമേ അതിന് പിന്നെയും വർദ്ധിപ്പിക്കാൻ സാധിക്കും. അങ്ങനെ നിങ്ങൾ use ചെയ്യുമ്പോൾ നിങ്ങളുടെ പ്രവർത്തികൾക് അനുസരിച്ച് യേശു അപ്പച്ചൻ പ്രതിഫലം തരും. യേശു അപ്പച്ചനു നിങ്ങളുടെ കഴിവുകൾ കൊടുക്കാൻ തയ്യാറാണോ ? വെരി ഗുഡ്. നിങ്ങളെ ഉപയോഗിക്കാൻ യേശു അപ്പച്ചൻ തയ്യാറാണ്. God bless you.
- Sis. ദെപോരാൾ
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250