By Village Missionary Movement
Friday, 18-Feb-2022ഇന്നത്തെ ധ്യാനം(Malayalam) 19-02-2022 (God’s creation’s special)
മുൾപ്പടർപ്പ് കത്തി
"നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ..." – പുറപ്പാട് 3:4
ബൈബിളിൽ ഉള്ള മനുഷ്യനോ, മൃഗമോ, മരമോ മൂലവും ദൈവം പല കാര്യങ്ങളും പഠിപ്പിച്ചു തരാൻ കഴിയുമെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇന്ന് ഞാൻ നിങ്ങളോട് ധൈര്യമായി സംസാരിക്കാൻ ധൈര്യപ്പെട്ടു. ആദ്യം എന്നെ പരിചയപ്പെടുത്തുന്നു. സാധാരണയായി ആർക്കും എന്നെ പിടിക്കില്ല മൃഗങ്ങൾക്കും പോലും! ആയതിനാൽ എന്നെ ആരും അടുപ്പിക്കില്ല. എന്നാൽ ഒരു വലിയ നേതൃത്വ ജോലിക്ക് മോശയെ വിളിക്കാൻ ദൈവം എന്നെ ഉപയോഗിച്ചു എന്ന് പറഞ്ഞാൽ , നിങ്ങളാൽ വിശ്വസിക്കുമോ? അതെ , ഞാനാണ് മുൾപടർപ്പ്.
ശരി, എന്നോടു ഒപ്പം വരു നമുക്ക് മരുഭൂമിയിലേക്ക് പോകാം . പെട്ടെന്ന് കയറൂ, കയറൂ... പൈലറ്റ്, കുറച്ച് വിമാനത്തെ സ്ലോ ചെയ്ത് താഴേക്ക് പറക്കുക. ഇതാണ് മരുഭൂമിയുടെ പിൻഭാഗത്തെ ഹോരേബ് പർവ്വതം. ഇവിടെയാണ് ഞാൻ പല വർഷങ്ങളായി നിന്നിരുന്നത്. ഒന്ന് 100 ഡിഗ്രി വെയിൽ, അല്ലെങ്കിൽ അതിശൈത്യം , ഈ രണ്ടിനും ഞാൻ നോക്കി വളർന്നു. ശരി, വേഗത്തിൽ ചില കാര്യങ്ങൾ നിങ്ങളോട് പറഞ്ഞു വിടുന്നു...!
1. ദൈവം എന്നിലൂടെ തന്നെ മോശയ്ക്ക് വെളിപ്പെടുത്തി. അതുപോല നിങ്ങളെ ചുറ്റുമുള്ള ആളുകൾ നിങ്ങളിലൂടെ ദൈവത്തെ കാണുവാൻ കഴിയുമോ? യേശുവിനെ വെളിപ്പെടുത്തുന്ന ഒരാളായി നിങ്ങൾ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടോ?
2. അഗ്നിയെ ഞാൻ സ്വീകരിച്ചു. അതുപോല ദൈവം നിങ്ങളെ നിയന്ത്രിക്കുന്ന രീതി ഏതായാലും അത് സ്വീകരിക്കുമോ? അത് സിംഹത്തിനെ കുഴി ആയിരിക്കാം അല്ലെങ്കിൽ അഗ്നി ആയിരിക്കാം. ഇത് വേണ്ട, എനിക്ക് താങ്ങാൻ കഴിയില്ല എന്ന് അവനോട് പോരാടുമോ? നിങ്ങളുടെ ജീവിതത്തിന് പ്രയാസകരമായ സാഹചര്യങ്ങളും സഹിഷ്ണുതയോടെ സഹിച്ചാൽ തീർച്ചയായും മഹത്വമുള്ള കാര്യം നടക്കും.
3. ഞാൻ മോശെയെ എന്റെ അടുത്തേക്ക് വരുവാൻ ആകർഷിച്ചു. അതുപോല നിങ്ങൾ ദൈവ സ്നേഹത്തിന് പുറത്തുള്ളവരെ ആകർഷിക്കുന്നവരായി കാണുന്നുണ്ടോ? നിങ്ങളെ കാണുന്നവർ, മറ്റുള്ളവരോടില്ലാത്ത ഒരു ദൈവിക സ്വഭാവത്തെ നിങ്ങളോട് കണ്ടു നിങ്ങളുടെ അടുത്ത് വരുന്നുണ്ടോ? അടടാ, നിങ്ങളോട് ചോദ്യങ്ങൾ മാത്രം ചോദിക്കുക ആണോ? എനിക്ക് ചോദ്യം ചോദിക്കുന്നത് വശമുള്ള കലയാണ്! കാരണം, ഞാൻ കർത്താവിനെ സന്ദർശിക്കും വരെ, എന്തിന് എന്റെ ജീവിതത്തിൽ മുള്ളൂകൾ? എന്തുകൊണ്ട് ഈ മരുഭൂമി ജീവിതം? എന്തുകൊണ്ട് ഈ ഏകാന്തത? എന്തുകൊണ്ട് ഈ അശ്രദ്ധ? എന്നു എന്ന പിറുപിറുത്തു . എന്നു ഞാൻ കർത്താവിനെ കണ്ടുവോ, അന്ന് എന്റെ ചോദ്യങ്ങൾ കാണാതെയായി. നിങ്ങളുടെ ജീവിതത്തിലും പല ചോദ്യങ്ങൾ ഉണ്ടല്ലോ? കർത്താവിനെ ഇനിയും കൂടുതൽ അറിയാൻ ശ്രമിക്കൂ. അവൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയി മാറും . ഇനിയും കുറച്ച് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ സമയം പോരായില്ല. ഇനിയും എന്നെ കുറിച്ച് അറിയണമെങ്കിൽ ഇന്നത്തെ വേദഭാഗം തിരികെ വായിക്കുക. ശരി, ബൈ .
- ബ്രോ. ജോൺ ജയരാജ്
പ്രാർഥനാവിഷയം :
കെത്സെമനെ പരിസരത്ത് രണ്ടരണ്ട് മിഷനറികൾ തങ്ങി പരിശീലനം നേടുന്നതിന് 60 മിഷനറി മുറികൾ പണിയുവാൻ പ്രാർത്ഥിക്കുക .
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250