Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 28-01-2022
Share:

By Village Missionary Movement

Friday, 28-Jan-2022

ഇന്നത്തെ ധ്യാനം(Malayalam) 28-01-2022

 

അവൻ വരുന്നത് വരെ...

 

“ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക” - സഭാപ്രസംഗി 9:10

 

നമ്മളെല്ലാവരും ദിവസവും കല്ലറയെ നോക്കി ഓടുകയാണ്. ആരാണ് ആദ്യം പോകുക? പിന്നീടുള്ളവർ ആരാണ്? അവസാനം ആരു പോകണമെന്ന് ദൈവം തീരുമാനിക്കുന്നു. നമ്മൾ ഈ ഭൂമിയിൽ അധികകാലം ജീവിക്കാൻ പോകുന്നില്ല. രോഗങ്ങളും പ്രകൃതിയും ചേർന്ന് നിരവധി മരണങ്ങൾക്ക് കാരണമാകുന്നു. നിലവിൽ ഭൂകമ്പം, ഉരുൾപൊട്ടൽ, പേമാരി, ചുഴലിക്കാറ്റുകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ എന്നിങ്ങനെ പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെ പല തരത്തിൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളുടെ പട്ടിക നീളുന്നു.

 

നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം മാത്രമേ പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിയൂ. അതുകൊണ്ടാണ് ദൈവം നമുക്ക് ജ്ഞാനവും അറിവും അനേകം അത്ഭുതകരമായ കഴിവുകളും നൽകിയിരിക്കുന്നത്. നാം അവ ശരിയായും പൂർണ്ണമായും ഉപയോഗിക്കുന്നുണ്ടോ? അല്ല . നമ്മൾ അലസമായി ദിവസങ്ങൾ ചെലവഴിക്കുകയാണോ? കർത്താവ് നമുക്ക് നൽകിയ ജ്ഞാനത്താൽ ദൈവത്തെ പ്രസാദിപ്പിക്കുന്നതും മഹത്വപ്പെടുത്തുന്നതുമായ കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. അതാണ് ശാലോമോൻ പറയുന്നത് " ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക;" എന്ന്. നമ്മുടെ വീട്ടിലുള്ളവരെ സഹായിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാം. നമ്മൾ സാധാരണയായി ചെയ്യുന്ന കടമകൾക്കപ്പുറം, നമുക്ക് കൂടുതൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയും. പ്രായമായ മാതാപിതാക്കൾ, അമ്മായിയപ്പൻ എന്നിവരെ നന്നായി പരിപാലിക്കാൻ കഴിയും. കുട്ടികളെ നന്നായി വളർത്താനും നല്ല രീതിയിൽ നയിക്കാനും കഴിയും. നമുക്ക് ചുറ്റുമുള്ളവരെ അവർക്ക് വേണ്ട സമയമോ പണമോ മറ്റ് സഹായമോ നൽകി സന്തോഷിപ്പിക്കാം . ഒരു ക്രിസ്ത്യൻ തന്റെ കുടുംബത്തിൽ ആണ് ആദ്യം സാക്ഷ്യം ആരംഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. സ്‌കൂളിൽ പഠിക്കുന്നവർക്ക് പഠിച്ച കാര്യങ്ങൾ സഹപാഠികൾക്ക് പറഞ്ഞുകൊടുത്ത് സഹപാഠികളെ പ്രോത്സാഹിപ്പിക്കാം. സൽകർമ്മങ്ങൾ ചെയ്യുന്നതിൽ തളരരുത്. എന്തെന്നാൽ, താൻ തന്റെ ദൂതന്മാരുമായി സ്വർഗത്തിൽ വരുമ്പോൾ പ്രവൃത്തികൾക്ക് യോഗ്യമായ ഫലം തരുമെന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്.

 

അതെ, നമുക്ക് നമ്മുടെ സമയം വിവേകപൂർവ്വം ഉപയോഗിക്കാനും പൂർണ്ണ ശക്തിയോടെ കഴിയുന്നത് ചെയ്യാനും കഴിയണം. ഒരുപക്ഷെ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ, ഭൂമിയിൽ നാം അനുഭവിക്കുന്ന പ്രയാസങ്ങളും, നഷ്ടങ്ങളും, കഷ്ടങ്ങൾ കാരണം നമ്മൾ പ്രതീക്ഷിച്ച സ്നേഹത്തിൽ പോലും തിരിച്ചു കിട്ടിയെന്ന് വരില്ല. എങ്കിലും തളരാതെ കൂടുതൽ ഉത്സാഹത്തോടെ ചെയ്യാം. അവൻ വരുമ്പോൾ നമുക്ക് ജീവകിരീടം നൽകുവാൻ അവൻ വളരെ സന്തോഷവാനാണ് . ഇത് മനസ്സിൽ വെച്ചുകൊണ്ട് അവൻ വരുന്നതുവരെ കൂടുതൽ ഉത്സാഹത്തോടെ നമുക്ക് നമ്മുടെ നല്ല പ്രവൃത്തികൾ ചെയ്യാം.

- ശ്രീമതി. ഭുവന ധനബാലൻ

 

പ്രാർത്ഥനാ കുറിപ്പ്:

നമ്മുടെ peace centre ഇൽ വരുന്ന ആളുകൾ ശരീരത്തിലും ആത്മാവിലും വിടുതൽ പ്രാപിക്കേണ്ടതിന്നും രക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş pusulabet pusulabet giriş pusulabet güncel giriş