By Village Missionary Movement
Thursday, 27-Jan-2022ഇന്നത്തെ ധ്യാനം(Malayalam) 27-01-2022
വിശ്വാസത്തോടെ ഇരിക്കുക
“അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു” - എബ്രായർ 10:35
“ഈ സഭക്കു നിങ്ങളുടെ ശുശ്രുഷ അത്രയ്ക്കും പോരാ. ഈ വർഷം മുഴുവനും ഈ സഭയ്ക്ക് ലഭിച്ച ഫലം ഒരു കുട്ടി മാത്രമാണ്. അതിനാൽ ദയവായി ഇവിടെ നിന്ന് മാറി പോയി മറ്റെവിടെയെങ്കിലും പോകുക. ” എന്ന് സഭയിലെ മുതിർന്നവർ പറഞ്ഞു. ഈ വാക്കുകൾ ആ വയസ്സായ പാസ്റ്ററെ വല്ലാതെ വേദനിപ്പിച്ചു. സഭയിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുവാൻ പാസ്റ്റർ തീരുമാനിച്ചു. അവിടെയുള്ള തന്റെ അവസാന ഞായറാഴ്‌ച ശുശ്രൂഷയുടെ അവസാനം, ആ പ്രത്യേക കുട്ടി പാസ്റ്ററുടെ അടുക്കൽ വന്നു, " പാസ്റ്ററെ , എനിക്കും വളർന്ന് നിങ്ങളെപ്പോലെ ഒരു പാസ്റ്ററാകാൻ കഴിയുമോ?" അവന് ചോദിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു, "അതെ മോനെ , നീയും വലിയ വേലക്കാരനാകും."
വർഷങ്ങൾ പലതും കടന്നുപോയി. ആഫ്രിക്കയിലെ പ്രയാസമേറിയ ജനങ്ങൾക്കിടയിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ മിഷനറി ലണ്ടനിലേക്ക് മടങ്ങുന്നു എന്നറിഞ്ഞപ്പോൾ മിഷനറിയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. അത് ആരെന്നാൽ "എനിക്ക് നിങ്ങളെപ്പോലെ ഒരു പാസ്റ്റർ ആകാൻ കഴിയുമോ?" എന്ന് ചോദ്യം ചോദിച്ച അതേ പയ്യനാണ്. പ്രധാന ശുശ്രൂഷകൻ റോബർട്ട് മോഫറ്റിനെ സ്വീകരിക്കാൻ ലണ്ടൻ നഗരം കാത്തിരിക്കുകയായിരുന്നു.
എന്റെ ശുശ്രൂഷയിലോ ക്രിസ്തീയ ജീവിതത്തിലോ ഒരു വലിയ മാറ്റം നിങ്ങൾ കാണുന്നില്ലെങ്കിൽ നിരുത്സാഹപ്പെടരുത്. " നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ." എന്ന് ബൈബിൾ പറയുന്നു. ( 1 കൊരി :15:58).
മുകളിൽ വായിച്ച് വാക്യം പോലെ, അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. വർഷത്തിന്റെ തുടക്കത്തിൽ ആയിരിക്കുന്ന എല്ലാവരും നമുക്ക് ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതെ , വിശ്വാസത്താൽ നീതിമാൻ ജീവിക്കും, പക്ഷേ പിന്മാറിയാൽ എന്റെ ആത്മാവ് അവനിൽ പ്രസാദിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. നാമോ നശിച്ചുപോകാൻ പിന്മാറാതെ, ആത്മാവു നശിക്കാതിരിക്കാൻ വിശ്വാസം ഉള്ളവരായിരിക്കാം. കർത്താവ് നമ്മെ നയിക്കട്ടെ! ആമേൻ.
- പി. ജേക്കബ് ശങ്കർ
പ്രാർത്ഥനാ കുറിപ്പ്:
12 മിഷനറിമാരിലൂടെ ഈ വർഷം അതത് സംസ്ഥാനങ്ങളിൽ സമർപ്പിതരായ 500 മിഷനറിമാരെ ദൈവം എഴുന്നേൽപ്പിക്കാൻ പ്രാർത്ഥിക്കുക.
*Whatsapp*
ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250