Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 21-01-2022
Share:

By Village Missionary Movement

Thursday, 20-Jan-2022

ഇന്നത്തെ ധ്യാനം(Malayalam) 21-01-2022

 

ശേഖരിച്ച കണ്ണുനീർ

 

“എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?” - സങ്കീർത്തനം 56:8

 

ഒരു കുടുംബത്തിലെ ഒരമ്മ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിച്ചു വന്നു. അവൾ ഭർത്താവിന്റെ കൈയിൽ നിന്നു പലപ്പോഴും അടി വാങ്ങി ജോലിക്ക് പോയി, രണ്ട് ആൺമക്കൾക്ക് വേണ്ടി എല്ലാം ക്ഷമയോടെ സഹിച്ചു, ദിവസവും കണ്ണീരോടെ പ്രാർത്ഥിച്ചു. അവരുടെ പ്രാർത്ഥനകൾ ദിവസം നീണ്ടു നിന്നു. അമ്മ തളരാതെ പ്രാർത്ഥന തുടർന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം അമ്മയുടെ പ്രാർത്ഥന കേട്ടു. അവർ പൊഴിച്ച കണ്ണുനീർ കർത്താവ് കണ്ടു. രണ്ട് ആൺമക്കളുടെ ഭാവി വളരെ ശോഭനമായിരുന്നു. ഭർത്താവും മനസ്സ് മാറി മനസാന്തരപ്പെട്ടു. വീട്ടുകാർ സന്തോഷത്തിലായിരുന്നു. കാരണം, ദൈവം അവരുടെ കണ്ണുനീർ പ്രാർത്ഥന കണക്കിലെടുത്താണ് ( ശേഖരിച്ചു ). ശരിയായ നേരത്തിൽ ഉത്തരം നൽകി.

 

തിരുവെഴുത്തുകളിലും ദാവീദ് ഗോലിയാത്തിനെ കൊല്ലുകയും ശൗൽ ആയിരം പേരെയും ദാവീദ് പതിനായിരം പേരെയും കൊന്നതായി ആളുകൾ പ്രശംസിക്കുകയും ചെയ്തപ്പോൾ, അവന് സഹിക്കാൻ കഴിഞ്ഞില്ല, ദാവീദിനെ കൊല്ലാനുള്ള തരം അന്വേഷിച്ചു. ഗോലിയാത്തിനെ കൊന്നതിന് ആളുകളെ പ്രീതിപ്പെടുത്താൻ അവൻ തന്റെ മകളെ വിവാഹം കഴിച്ചെങ്കിലും, വനത്തിലും മലകളിലും മരുഭൂമിയിലും സ്വയം രക്ഷിക്കാൻ ദാവീദ് ഓടിപ്പോകുന്നു. പല പ്രാവശ്യം, ദാവീദ് കണ്ണീരോടെ പ്രാർത്ഥിച്ചു. " നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?" എന്ന് ദാവീദ് പറയുന്നു. കണ്ണുനീരും എണ്ണപ്പെട്ടു ഇരുന്നതിനാൽ , ദാവീദ് ഉയർത്തപ്പെടേണ്ട സമയം വന്നപ്പോൾ, അവൻ ഇസ്രായേലിന്റെയും യഹൂദ ജനതയുടെയും രാജാവായി ഉയർത്തപ്പെട്ടു. കർത്താവിന്റെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല.

 

ഇത് വായിക്കുന്ന പ്രിയരെ! നീയും കുറെ നാളായി എന്തിനോ വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുന്നു, ഒരു പ്രയോജനവുമില്ലെന്ന് വിലപിച്ചു ഞാൻ കണ്ണീർ പൊഴിക്കുന്നുവോ? നിങ്ങളുടെ കണ്ണുനീർ വെറുതെയാകില്ല. നിങ്ങളുടെ കണക്കിലേക്ക് സ്വർഗ്ഗം കൂട്ടി ചേർക്കും. അതിൽ തീർച്ചയായും പ്രയോജനമുണ്ട്. ദൈവം ഒന്നും കടം വെക്കുന്നില്ല. സമയമാകുമ്പോൾ പ്രയോജനം ലഭിക്കും. തളരാതെ പ്രാർത്ഥന തുടരുക. വിജയം നിശ്ചിതമാണ്.

- എസ്. കാലേബ് രാജാ

 

പ്രാർത്ഥനാ കുറിപ്പ്:

 പുതിയ വർഷത്തിൽ ശുശ്രുഷ സ്ഥലത്ത് ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന സഹ മിഷനറിമാരെ ദൈവം ശക്തമായി ഉപയോഗിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al