By Village Missionary Movement
Sunday, 02-Jan-2022ഇന്നത്തെ ധ്യാനം(Malayalam) 02-01-2022 (Kids Special)
നീയാണ് ചോക്ലേറ്റ്
“ആകാശത്തിലെ പറവകളെ നോക്കുവിൻ;... അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?” - മത്തായി 6:26
ഹലോ! കൊച്ചുകുട്ടികളെ! ഈ പുതുവർഷത്തിൽ നിങ്ങളെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം നമ്മെ സംരക്ഷിച്ച് എല്ലാ തിന്മകളിൽ നിന്നും നമ്മെ രക്ഷിച്ച കർത്താവിന് നന്ദി പറഞ്ഞുകൊണ്ട് നമുക്ക് തുടരാം. കഴിഞ്ഞ വർഷം എത്ര പേരുണ്ടായിരുന്നു... ഈ വർഷം അവർ ഇല്ലല്ലോ. യേശു അപ്പച്ചൻ നമ്മെയെല്ലാം ജീവനോടെ നിലനിർത്തിയില്ലേ? അതിനാൽ, അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ എന്ന് പറഞ്ഞു യേശുവിന്റെ കരങ്ങളിൽ നിങ്ങളെ സമർപ്പിച്ചാൽ യേശു നിങ്ങളെ വളരെ നന്നായി നയിക്കും.ശരി, കുട്ടീസ് കഥയുടെ സമയം വന്നിരിക്കുന്നു ... നമുക്ക് കഥ കേട്ടാലോ?
ബെനിറ്റ, ജെനിറ്റ എന്നീ രണ്ട് പെൺകുട്ടികൾ ഡൽഹിയിലാണ് വളർന്നത്. നല്ല കറുത്ത കുട്ടികളാണ് . അവരുടെ വീടിനോട് ചേർന്ന് മനോഹരമായ ഒരു പാർക്ക് ഉണ്ടായിരുന്നു. പലപ്പോഴും അവിടെ കളിക്കാൻ പോകാരുണ്ട്. നിങ്ങളും പാർക്കിൽ പോകില്ലേ? നന്നായി ജോളി ആയി കളിക്കാറില്ലേ! എന്തു കളികൾ ഒക്കെ കളിക്കാറുണ്ട്. ഊഞ്ഞാൽ, ചീസ്....ഇങ്ങനെയൊക്കെ കളിക്കുകയില്ലേ!അതുപോലെ, ബെനിറ്റയും സെനിറ്റയും കളിക്കുമ്പോൾ, കാക്ക ... കാക്ക എന്ന് ചിരിച്ചു, കളിയാക്കി. വെളുത്ത നിറമുള്ളതുകൊണ്ടാണ് ഉത്തരേന്ത്യൻ കുട്ടികൾ അങ്ങനെ ചെയ്തത്. ആ രണ്ട് പെൺകുട്ടികൾക്ക് അത് വളരെ സങ്കടകരമായിരുന്നു. എന്തുകൊണ്ടാണ് ദൈവം നമ്മെ ഇത്ര കറുത്തവരാക്കിയത്! കുറച്ചു കളറോടെ സൃഷ്ടിച്ചു എങ്കിൽ ഈ കളിയാക്കുകളിൽ നിന്ന് രക്ഷപെടമായിരുന്നു! എന്ന് അതിനെക്കുറിച്ച് വിഷമിച്ചു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അമ്മ തന്റെ കുഞ്ഞുങ്ങളോട് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കി. "ആരു പറഞ്ഞു നിങ്ങൾ കാക്ക ആണ് എന്ന് ? ...നിങ്ങൾ ഒരു കാക്കയല്ല, ചോക്ലേറ്റ് ആണ്.” എന്ന് പറഞ്ഞപ്പോൾ അവർ പുഞ്ചിരിക്കാൻ തുടങ്ങി. “കർത്താവ് നിങ്ങളെ അവന്റെ ഛായയിൽ സൃഷ്ടിച്ചു. അതിനാൽ സ്വയം സ്നേഹിക്കാൻ ശീലിക്കുക. അതാണ് കർത്താവും ഇഷ്ടപ്പെടുന്നത്. ” അമ്മ അത് പറഞ്ഞപ്പോൾ രണ്ട് പെൺകുഞ്ഞുങ്ങൾ ചാടിയെണീറ്റു. നാം ചോക്ലറ്റ് ആണ് നമ്മെ എല്ലാവർക്കും ചോക്കലേറ്റ് ഇഷ്ടമാണ്. യേശു അപ്പച്ചനും അത് ഇഷ്ടമാണ്. എന്തെന്നാൽ, അവന്റെ വീക്ഷണത്തിൽ ഞങ്ങൾ പ്രത്യേകമാണെന്ന് അവർ മനസ്സിലാക്കി. അവരുടെ മാനസികാവസ്ഥയിൽ വലിയ മാറ്റമുണ്ടായി.
അനിയത്തി അനിയൻ മാരെ , നീയും ഞാൻ കറുത്തവനാണ്, കളറില്ല , സുന്ദരിയില്ല. നിങ്ങൾ ദരിദ്രനാണെങ്കിൽ വിഷമിക്കേണ്ട. യേശു അപ്പച്ചന്റെ ദൃഷ്ടിയിൽ നിങ്ങൾ വളരെ പ്രത്യേകനാണ്. നിങ്ങളും ചോക്ലേറ്റാണ്, കുട്ടീസ്, നിങ്ങൾക്ക് ചോക്ലേറ്റ് വളരെ ഇഷ്ടമല്ലേ . വളരെ നല്ലത്.
- ശ്രീമതി. ജീവ വിജയ്
*Whatsapp*
ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250