Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 01-01-2022
Share:

By Village Missionary Movement

Saturday, 01-Jan-2022

ഇന്നത്തെ ധ്യാനം(Malayalam) 01-01-2022

 

സന്തോഷകരമായ തുടക്കം

 

"...നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു." - യോശുവ 3:5

 

ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള യുദ്ധം 1870-1871 വരെ നീണ്ടുനിന്നു. ആ സമയത്ത് ഒരാൾ പൊട്ടാത്ത രണ്ട് ബോംബുകളെ ഇതെന്തെന്നറിയാതെ വീടിന് ഉള്ളിൽ തീകൊളുത്തി ചൂട് കായുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ മനുഷ്യന്റെ ഒരു സുഹൃത്തും ഒരു സ്ഫോടകവസ്തു വിദഗ്ദ്ധനും ആകസ്മികമായി അവന്റെ വീട്ടിൽ വന്നു. സുഹൃത്തിന്റെ വീട്ടിൽ പൊട്ടാത്ത രണ്ട് ബോംബുകൾ കണ്ടയാൾ ഞെട്ടിപ്പോയി. അയാൾ തന്റെ സുഹൃത്തിനോട് അതിനെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും പറഞ്ഞു ബോംബുകൾ വലിച്ചെറിഞ്ഞു.

 

ചില സമയങ്ങളിൽ നമുക്കുള്ളത് എന്താണെന്ന് പോലും നമുക്ക് അറിയില്ല. നമ്മെ നശിപ്പിക്കുന്ന ചില പ്രവൃത്തികൾ ഉപേക്ഷിക്കുമ്പോൾ നമുക്ക് ആശ്വാസവും സമാധാനവും ലഭിക്കും. മരുഭൂമിയിലെ യാത്രയിൽ കൂടെയുണ്ടായിരുന്നവരോട് യാക്കോബ് പറയുന്നു, 'നിങ്ങളുടെ പക്കലുള്ള അന്യദൈവങ്ങളെ ഒഴിവാക്കി വസ്ത്രം മാറി ശുദ്ധമാകൂ.' എന്ന്. (ഉല്പത്തി :35:1-4). ഇതുപോലെ 1ശമുവൽ . 7-ാം അധ്യായത്തിൽ, സാമുവേലിലൂടെ ഇസ്രായേല്യർ നവീകരിക്കപ്പെടുകയും വിശുദ്ധിയിൽ നയിക്കപ്പെടുകയും ചെയ്തുവെന്ന് നാം വായിക്കുന്നു. കർത്താവിനു ഇഷ്ടപ്പെടാത്ത പ്രവൃത്തികളിൽ നിന്ന് പിന്തിരിഞ്ഞ് വിശുദ്ധിയിലേക്ക് മടങ്ങുകയാണെങ്കിൽ എത്രയെത്ര അത്ഭുതങ്ങൾ.

 

ഇസ്രായേൽ ജനതയുടെ പുതുതായി നിയമിക്കപ്പെട്ട നേതാവായ യോശുവയോട് കർത്താവ് അരുളിച്ചെയ്യുന്നു, "നിനക്ക് ഒരു അത്ഭുതം വേണമെങ്കിൽ, നിന്നെത്തന്നെ വിശുദ്ധീകരിക്കുക." ഈ വർഷം മികച്ചതാകണമെങ്കിൽ മറ്റൊരു മാന്ത്രികതയുമില്ല. നമുക്ക് അത്ഭുതങ്ങൾ ലഭിക്കാനുള്ള ഏക മാർഗം വിശുദ്ധിയാണെന്ന് ബൈബിൾ പറയുന്നു. മറ്റുള്ളവരെ നോക്കരുത്. ആത്മപരിശോധനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ച് നിങ്ങളെ നശിപ്പിക്കാൻ കഴിയുന്ന പാപങ്ങൾ എന്താണെന്ന് പര്യവേക്ഷണം ചെയ്യുക, അവയിൽ നിന്ന് മുക്തി നേടുക.

 

ലൗകിക മോഹം, ആഡംബരം, ദുഷിച്ച കൂട്ടുകെട്ട്, എതിർലിംഗത്തിലുള്ളവരുമായുള്ള സൗഹൃദം എന്നിവയിൽ നിന്ന് നമുക്ക് ഓടിപ്പോകാം, അശ്രദ്ധമായി സമയം ദുരുപയോഗം ചെയ്യുന്നതിൽ നിന്നും പാഴാക്കുന്നതിൽ നിന്നും വിട്ടുനിൽക്കാം. നമ്മുടെ ദൈവം വിശുദ്ധിയെ ആഗ്രഹിക്കുന്നു. അതിനാൽ വിശുദ്ധിയെ ആഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുക, നിങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടത് ഉടനടി നീക്കം ചെയ്യുക. ഓരോ ദിവസവും നിങ്ങളുടെ അതിർത്തിക്കുള്ളിൽ ദൈവത്തിന്റെ അത്ഭുതങ്ങൾ നിങ്ങൾ കാണും. വിശുദ്ധിയുടെ വളർച്ചയുടെ വർഷമായാണ് നാം ഈ വർഷം ആചരിക്കാൻ പോകുന്നത്. എല്ലാ ദിവസവും നാം വിശുദ്ധിയിൽ പെരുകുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യും.

- പി. ജേക്കബ് ശങ്കർ

 

പ്രാർത്ഥനാ കുറിപ്പ്:

ഈ പുതുവർഷത്തിൽ ദൈവം ഈ ശുശ്രുഷയെ നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al