Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 30-11-2021
Share:

By Village Missionary Movement

Tuesday, 30-Nov-2021

ഇന്നത്തെ ധ്യാനം(Malayalam) 30-11-2021

 

സമർപ്പിക്കുക 

 

“ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂൽക്കുന്നതുമില്ല” - മത്തായി 6:28

 

കുറെ വർഷങ്ങൾക്കു മുൻപ് ഒരു സന്യാസി തനിക്കു എണ്ണ വേണമെന്ന് ചിന്തിച്ചു ഒലിവ് മരത്തിന്റെ തൈ നട്ടു. കർത്താവെ ഇതിന്റെ വേര് പിടിക്കാൻ കുറച്ചു മഴ ആവശ്യമാണ്, അതുകൊണ്ട് മഴ അയയ്ക്കണമേ എന്ന് പ്രാർത്ഥിച്ചു. ദൈവം മഴ പെയ്യിച്ചു. കർത്താവെ ഈ മരത്തിനു സൂര്യപ്രകാശം ആവശ്യമാണ്, അതുകൊണ്ട് സൂര്യനെ അയയ്‌ക്കേണമേ എന്ന് പ്രാർത്ഥിച്ചു. മഴയിൽ നനഞ്ഞ മേഘത്തോടെ സൂര്യൻ ഉദിച്ചു. മരത്തിന്റെ ഭാഗങ്ങൾ ഉറച്ചിരിക്കുവാൻ മഞ്ഞു അയയ്‌ക്കേണമേ എന്ന് പ്രാർത്ഥിച്ചു. അതുപോലെ മഞ്ഞു പെയ്തു. പക്ഷെ ആ ചെടി സന്ധ്യസമയത്ത് അത് വാടിപോയി. പാവം സന്യാസി.

 

ആ സന്യാസി തന്നെപോലെ ഉള്ള മറ്റൊരു സന്യാസിയുടെ അടുത്തേക്ക് പോയി സംഭവിച്ചത് വിവരിച്ചു പറഞ്ഞു. അതിനു ആ സന്യാസി " ഞാനും ഒരു മരം നട്ടു വളർത്തി. അതു ഇപ്പോൾ ഫലം കായ്ക്കുന്നു. ഞാൻ എന്റെ മരത്തെ വിശ്വാസത്തോടെ കർത്താവിന്റെ കൈയിൽ വിട്ടുകൊടുത്തു. ആ മരത്തിനു എന്തു വേണമെന്നു അതു സൃഷ്ടിച്ചവന് നന്നായി അറിയാം. ഞാൻ ഒരു ഉണ്ടമ്പടിയും വെച്ചില്ല, അതിനെ പറ്റി ചിന്തിച്ചു പോലുമില്ല. ദൈവമേ അതിനു ആവശ്യമായ കാറ്റോ, മഴയോ, എന്താണ് ആവശ്യം എന്ന് അങ്ങ് അറിയുമല്ലോ, അങ്ങ് തന്നെ നോക്കണമേ എന്ന് പ്രാർത്ഥിച്ചു. ഇനി നീ ചെടി വളർത്തിയാലും കർത്താവിനു സമർപ്പിക്ക. അവൻ നോക്കിക്കോളും എന്ന് പറഞ്ഞു. ചാൾസ് ഈ കൗമെൻ എന്ന സ്ത്രീ എഴുതിയ ഈ സംഭവം എന്നെ നന്നായി മാറ്റി.

 

കാട്ടുപുഷ്‌പ്പങ്ങളും അങ്ങനെ തന്നെ വളരുന്നു. മഴയിലും മഞ്ഞിലും അതു വളരുന്നു. രാത്രി ഇരുട്ടിലും പകൽ വെളിച്ചത്തിലും ഇതു വളരുന്നു. അവകളെ ശ്രദ്ധിക്കാൻ ആരുമില്ല. എന്നിരുന്നാലും ദൈവം അതിനെ ഉടുപ്പിക്കുന്നു. കർത്താവിന്റെ വചനം പറയുന്നു " ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂൽക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു."

 

അതെ പ്രിയമുള്ളവരേ, കാട്ടുപുഷ്പത്തെ ഉടുത്തിക്കുന്ന ദൈവം നിന്നെയും ഉടുപ്പിക്കും. ദുഃഖിച്ചു ഇരിക്കരുത്. നമ്മുടെ ജീവിതത്തെ കർത്താവിന്റെ കൈയിലേക്ക് സമർപ്പിക്കുക. കാട്ടുപുഷ്‌പ്പത്തിനേക്കാളും ദൈവം നിങ്ങളെ സ്നേഹിക്കുന്നു. മഞ്ഞിൽ പൂക്കുന്ന പുഷ്പത്തെക്കാളും ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു പരുശുദ്ധമായി ജീവിക്കാൻ കർത്താവിനു സമർപ്പിക്കുക. നമ്മുടെ ആവശ്യങ്ങൾ എന്തു തന്നെ ആയാലും 1 പത്രോസ് 5:7ഇൽ പറയുന്നത് പോലെ അവൻ നമ്മെ കരുതുന്നവനാണ്. നമ്മുടെ ജീവിതം കർത്താവിനു സമർപ്പിക്കാം, കർത്താവിനെ വിശ്വസിക്കാം. അവനു വേണ്ടി ജീവിക്കാം. അവന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കാം. ആമേൻ.

- സഹോദരൻ. അരുൾ

 

പ്രാർത്ഥന വിഷയം :

350 ഗ്രാമങ്ങളിൽ ക്രിസ്തുമസ് പ്രോഗ്രാമുകൾ നന്നായി നടക്കുവാൻ ആവശ്യമായ സാമ്പത്തികം സന്ദർശിക്കുവാൻ പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al