Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 29-11-2021
Share:

By Village Missionary Movement

Monday, 29-Nov-2021

ഇന്നത്തെ ധ്യാനം(Malayalam) 29-11-2021

 

ഹൃദയ സംരക്ഷണം

 

“സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” - സദൃശ്യവാക്യങ്ങൾ 4:23

 

രണ്ട് കർഷക സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർക്ക് തരിശായി കിടക്കുന്ന ഭൂമിയുണ്ടായിരുന്നു. ആ വർഷം നല്ല മഴ പെയ്തതിനാൽ തങ്ങളുടെ ഭൂമിയിൽ എന്തെങ്കിലും വിതച്ചാൽ നല്ല വിളവ് ലഭിക്കുമെന്ന് ഇരുവരും സംസാരിച്ചു. പിന്നെ തക്കാളി കൃഷി ചെയ്യാം എന്ന് കരുതി പണി തുടങ്ങി. വിതച്ചു, ചെടി ചെറുതായി വളർന്നു. ആദ്യത്തെ കർഷകൻ തന്റെ തോട്ടത്തിൽ വേലി കെട്ടി. എന്നിട്ട് ചെടിയുടെ നടുവിൽ വളരുന്ന കളകൾ പറിച്ചു. എല്ലാ ദിവസവും ശ്രദ്ധാപൂർവ്വം നനച്ചുകൊണ്ടിരിന്നു. രണ്ടാമത്തെ കർഷകൻ പറഞ്ഞു, “അവന് വേറെ ജോലിയൊന്നുമില്ല, അവൻ എന്തിനാണ് വേലി കെട്ടി കള പറയ്ക്കുന്നത്? വെള്ളം കൊണ്ടു നനയ്ച്ചാൽ പോരെ " എന്ന് പരിഹാസത്തോടെ പറഞ്ഞു. കായ്ക്കുന്ന സമയം വന്നിരിക്കുന്നു. രണ്ട് തോട്ടങ്ങളിലും കായ്കൾ വളരെ അധികം വിളഞ്ഞു.

 

അവർ രണ്ടുപേരും എല്ലാ വൈകുന്നേരവും തോട്ടം സന്ദർശിച്ചപ്പോൾ രണ്ടാമത്തെ കർഷകൻ പറഞ്ഞു, “ഞാൻ വേലികെട്ടുകയോ കളകൾ കെട്ടുകയോ ചെയ്തിട്ടില്ല, പക്ഷേ എന്റെ തോട്ടം നന്നായി പരിപാലിക്കപ്പെടുന്നു. നീ വേലി കെട്ടി നിന്റെ പണവും, കളകളെ പറിച്ചു നിന്റെ സമയവും പാഴാക്കി. നീ വെറുതെ ജോലി ചെയ്തു, ”അദ്ദേഹം കളിയാക്കി. നാളെ രാവിലെ തക്കാളി പെറുക്കി ചന്തയിൽ വയ്ക്കുന്നതിനെ കുറിച്ച് അവർ സംസാരിച്ചു. അവർ ചാക്കുമായി നേരത്തെ തോട്ടത്തിലെത്തി. വേലികെട്ടാത്ത തോട്ടത്തിലെ കായ്കൾ പറിച്ചെടുത്ത് തോട്ടം തന്നെ ശൂന്യമാക്കി. ആരോ ഒരാൾ തോട്ടം കുറെ കാലം നോക്കിയിരുന്ന പറിക്കാൻ പറ്റിയ സമയം കണ്ട് വേലിയില്ലാത്തതിനാൽ നിഷ്പ്രയാസം പറിച്ചെടുത്തു. ഇത് കണ്ടയുടനെ രണ്ടാമത്തെ കർഷകന്റെ സങ്കടം നിറഞ്ഞു വായടച്ചു നിന്നു. സങ്കടത്തോടെ വീട്ടിലേക്ക് പോയി.

 

അതെ, വേലിയില്ലാത്ത ഭൂമി സംരക്ഷിക്കപ്പെടാത്തതുപോലെ, നാം നമ്മുടെ ഹൃദയത്തെ സംരക്ഷിച്ചില്ലെങ്കിൽ അത് നമ്മുടെ ആത്മാവിന് വലിയ നഷ്ടമാണ്. നിങ്ങളുടെ ഹൃദയത്തെ എല്ലാ ശ്രദ്ധയോടെയും കാത്തുസൂക്ഷിക്കണമെന്ന് ബൈബിൾ പറയുന്നു. അപ്പോൾ ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം? ദൈവ വചനം എന്ന വേലിയാൽ സംരക്ഷിക്കപ്പെടണം. നാം അശ്രദ്ധരായിരിക്കുമ്പോൾ കളകൾ വിതയ്ക്കാനും ഹൃദയത്തെ ദുഷിപ്പിക്കാനും പിശാച് തയ്യാറാകും. പ്രലോഭനങ്ങളെ അതിജീവിക്കാനും സ്വമേധാപാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും തിരുവെഴുത്തുകളുടെ വേലി ആവശ്യമാണ്. സംരക്ഷണം ഉള്ള ഹൃദയത്തിൽ നിന്ന് ജീവജലം പുറപ്പെട്ട് ഒഴുകും. അത് നമുക്ക് മാത്രമല്ല പലർക്കും അനുഗ്രഹമായിരിക്കും.

- ഡി. ആൽവിൻ ജേക്കബ്

 

പ്രാർത്ഥന വിഷയം :

ക്രിസ്മസിൽ കാലങ്ങളിൽ നടക്കുന്ന ശുശ്രൂഷയിലൂടെ അനേകർ രക്ഷിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al