Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 28-11-2021 (Kids Special)
Share:

By Village Missionary Movement

Sunday, 28-Nov-2021

ഇന്നത്തെ ധ്യാനം(Malayalam) 28-11-2021 (Kids Special)

 

വലിയ കുട

 

“യഹോവ നന്മ നല്കുകയും..ചെയ്യും” - സങ്കിർത്തനം 85:12

 

ഹലോ കൊച്ചുകുട്ടികളെ! സുഖമാണോ? മഴക്കാലം വന്നെത്തി. വളരെ ജോളി ആയിരിക്കും അല്ലെ ! മഴയിൽ കുളിക്കാം, ആസ്വദിക്കാം, കളിക്കാം. നിങ്ങൾക്കും മഴ ഇഷ്ടപ്പെടുമല്ലേ!

 

ദുരൈ എന്ന കൊച്ചു കുട്ടി ചുറുചുറുകുള്ള അമ്മ പറയുന്നത് കേൾക്കുന്ന കുട്ടിയായിരുന്നു. ഒരു ദിവസം ദുരൈയെ അമ്മ അടുത്തുള്ള തെരുവിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ചു. കടയിൽ പോകുന്നതും അമ്മയെ സഹായിക്കുന്നതും ദുരൈയ്ക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. നിങ്ങളും അമ്മയെ സഹായിക്കും അല്ലെ? നല്ലത്. ദുരൈ കടയിൽ പോയി തിരിച്ചു വരുമ്പോഴേക്കും മഴ കനത്തു നനഞ്ഞിരുന്നു. അമ്മ വളരെ വിഷമിച്ചു. അയ്യോ കുട്ടിക്ക് ജലദോഷം വരുമോ? എന്ന് ചിന്തിച്ച് അമ്മ തല നന്നായി തുടച്ച് കാപ്പി കൊടുത്തു. അച്ഛൻ വീട്ടിൽ വന്നപ്പോൾ തന്നെ അവർ കടയിൽ പോയി ഒരു കുട വാങ്ങിക്കാൻ പറഞ്ഞു. അച്ഛൻ ദുരൈയോട് കടയിലേക്ക് വരാൻ പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ അവൻ പോയി. നിങ്ങൾക്ക് ഷോപ്പിംഗിന് പോകാൻ ഇഷ്ടമല്ലേ? അച്ഛൻ നേരെ കുടകൾ അടുക്കി വച്ചിരിക്കുന്ന അലമാരയിലേക്ക് കൊണ്ടുപോയി. ദുരൈ വേഗം പോയി വർണ്ണാഭമായ ഡിസൈനിലുള്ള ഒരു സ്റ്റൈലിഷ് ചെറിയ കുട എടുത്തു. പക്ഷെ അച്ഛൻ വന്നത് നല്ല സ്ട്രോങ്ങ്‌ ഉള്ള കറുത്ത നല്ല കുടയും കൊണ്ട് ബില്ലടക്കാൻ വന്നു. ആ കുട കൊണ്ടുപോയാൽ അപ്പാപ്പന്റെ കുട എന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കും എന്ന് വിഷമിച്ചു. ഒരു ദിവസം ട്യൂഷന് പോകുമ്പോൾ അമ്മ കുട എടുത്തു പോകാൻ പറഞ്ഞു. ആ വലിയ കുട പിടിക്കാൻ ആഗ്രഹമില്ല. പക്ഷേ അമ്മ പറഞ്ഞതനുസരിച്ച് അവൻ അത് എടുത്തു. ട്യൂഷൻ കഴിഞ്ഞപ്പോൾ കാറ്റും മഴയും വന്നു തുടങ്ങി. കൂട്ടുകാരുടെ സ്റ്റൈൽ ആയിരുന്ന കുടകൾ പറന്നു തുടങ്ങി. ചിലരുടെ കുട മടങ്ങി, ദുരൈയുടെ വലിയ കുട ശക്തമായിരുന്നു. കൂട്ടുകാരെല്ലാം ദുരൈയുടെ വലിയ കുടക്കീഴിൽ പോയി നനയാതെ വീട്ടിലെത്തി. ദുരയ്ക്ക് സംബന്ധിച്ച് വളരെ സന്തോഷം. അവൻ അച്ഛന്റെ അടുത്ത് ചെന്ന് പറഞ്ഞു, “എനിക്ക് ഇഷ്ടപ്പെട്ട ശൈലിയിലുള്ള ഒരു കുട വാങ്ങിത്തന്നിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനെ; പക്ഷേ ഉപയോഗം ഇല്ലാതെ ആയേനെ. നിങ്ങൾ ചെയ്യുന്നതെന്തും എന്റെ നല്ലതിന് വേണ്ടിയാണെന്ന് എനിക്കറിയാം. ” എന്ന് പറഞ്ഞു അച്ഛനെ ചുംബിച്ചു.

 

സ്നേഹമുള്ള അനിയൻ അനിയത്തിമാരെ! യേശു അപ്പച്ചൻ നമ്മോട് എന്തു ചെയ്താലും അത് എപ്പോഴും നമ്മുടെ നന്മയ്ക്കായിരിക്കും. നിങ്ങളുടെ കാഴ്ചപ്പാടിൽ അത് ശരിയല്ലെന്ന് തോന്നാം. എന്നാൽ അത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. നന്മ ചെയ്തതിന് കർത്താവിന് നന്ദി പറഞ്ഞുകൊണ്ടിരിക്കണം. ഓക്കേ?

- എ. ബ്യുല

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş pusulabet pusulabet giriş pusulabet güncel giriş