By Village Missionary Movement
Friday, 22-Oct-2021ഇന്നത്തെ ധ്യാനം(Malayalam) 22-10-2021
പ്രായം തടസമല്ല
"...ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു" - സദൃശ്യ 11:30
അർബുദത്തിൽ നിന്ന് തന്നെ സുഖപ്പെടുത്തിയ കർത്താവിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഒരു വൃദ്ധയായ അമ്മ ചിന്തിക്കുകയായിരുന്നു. അപ്പോൾ സഭയിലെ ശുശ്രുഷകൻ ആത്മവിനെ നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു സന്ദേശം നൽകി. ഇത് കേട്ടപ്പോൾ, കർത്താവിനുവേണ്ടി കഴിയുന്നത്ര ആത്മാക്കളെ നേടാൻ ശ്രമിക്കുമെന്ന് അദ്ദേഹം മനസ്സിൽ തീരുമാനിച്ചു. അദ്ദേഹം വീട്ടിൽ പോയി ഒരു മരക്കഷണം എടുത്ത് അതിൽ എഴുതി, "സമാധാനമില്ലാത്തവർക്കും രോഗികൾക്കും ഇവിടെ വരാം അവർക്കു വേണ്ടി പ്രാർത്ഥിക്കും." അദ്ദേഹം അത് തന്റെ വീടിന് മുന്നിലുള്ള ഒരു മരത്തിൽ തൂക്കിയിട്ടു. അവരുടെ വീടിനടുത്ത് ഒരു കോളേജും ആശുപത്രിയും ഉണ്ടായിരുന്നു. പല വിദ്യാർത്ഥികളും അവരുടെ പഠനത്തിനും മനസ്സിന്റെ സമാധാനത്തിനും വേണ്ടി അമ്മയോട് പ്രാർത്ഥിച്ചുകൊണ്ട് വരുന്നു. അങ്ങനെ നിരവധി കൗമാരക്കാരെയും രോഗികളെയും രക്ഷിക്കുകയും സഭയിൽ ചേർക്കുകയും ചെയ്തു.
നയമാൻ എന്ന ജനറൽ ഒരു കുഷ്ഠരോഗം ബാധിച്ചപ്പോൾ, ഇസ്രായേൽ ദേശത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഒരു യുവതി അയാളുടെ മോചനത്തിനുള്ള വഴി പറഞ്ഞു കൊടുത്തു. അവൾ പറഞ്ഞതുപോലെ അവൻ ദൈവപുരുഷനായ എലീശയുടെ അടുത്തെത്തി, ജോർദാനിൽ 7 തവണ മുങ്ങുകയും സുഖം പ്രാപിക്കുകയും രക്ഷപ്പെടുകയും ചെയ്തു. തന്നെ ഒരു അടിമയായി തട്ടിക്കൊണ്ടുപോയ ആളുടെ കഷ്ടം കണ്ട് പെൺകുട്ടി സന്തോഷിച്ചില്ല, എന്നാൽ അവന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനുള്ള വഴി പറഞ്ഞു. അവൾ അവനെ കർത്താവിനുവേണ്ടി സമ്പാദിച്ചു. അവനിലൂടെ ദൈവം സിറിയ ദേശത്തുടനീളം രക്ഷയെ കൽപ്പിച്ചു.
മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളിലൂടെ, കർത്താവിന് ആത്മാക്കൾ നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് മനസ്സിലാക്കാൻ കഴിയും. അതെ! ആബാലവൃദ്ധം ആർക്കും ആത്മാക്കളെ നേടാൻ കഴിയും. അറിവില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട്, അനാരോഗ്യം, അല്ലെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവയൊന്നും ആത്മക്കളെ നേടുന്നതിനു തടസ്സമാകില്ല. പക്ഷേ ഒരു തടസ്സം മാത്രമേയുള്ളൂ, അതാണ് സാക്ഷ്യമില്ലാത്ത ജീവിതം. അടിമയായ പെൺകുട്ടിയുടെ വാക്ക് പോലും ജനറൽ നയമാൻ കേട്ടു. അതായിരുന്നു അവളുടെ സാക്ഷ്യജീവിതത്തിന്റെ വ്യാപ്തി. ഇന്ന് നിങ്ങളെ കുറിച്ച് എന്ത് ? യേശുവിനെപ്പോലെ ശരിയായ സാക്ഷ്യമുള്ള ജീവിതം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്കും ആത്മക്കളെ നേടാനാകും.
- എസ്. മനോജ്കുമാർ
പ്രാർത്ഥന വിഷയം :
രണ്ടാമത്തെയും നാലാമത്തെയും ആഴ്ചകളിൽ സുവിശേഷം അറിയിക്കാൻ ആസൂത്രണം ചെയ്തതുപോലെ ശുശ്രൂഷ തുടരാൻ പ്രാർത്ഥിക്കുക.
*Whatsapp*
ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250