Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 02-10-2021
Share:

By Village Missionary Movement

Saturday, 02-Oct-2021

ഇന്നത്തെ ധ്യാനം(Malayalam) 02-10-2021

 

ചവറു വണ്ടി

 

“കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു” - സദൃശ്യ 11:12

 

ഒരിക്കൽ ഫിലിപ്പ് ഒരു വാടക ടാക്സിയിൽ കയറി യാത്ര തുടർന്നപ്പോൾ, കാർ ശരിയായ ദിശയിൽ പോകുമ്പോഴും പെട്ടെന്ന് ഒരു കറുത്ത കാർ വേഗത്തിൽ കുറുകെ വന്നു. ഫിലിപ്പിന്റെ ഡ്രൈവർ വാഹനം മനോഹരമായി ഓടിക്കുകയും ചെറിയ ഇടവേളയിൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്നാൽ കറുത്ത കാറിലുണ്ടായിരുന്നയാൾ ഡ്രൈവർ ചീത്തവിളിക്കാൻ തുടങ്ങി. എന്നാൽ ഈ ഡ്രൈവ്‌റോ പുഞ്ചിരിച്ചു, കൈകൾ വീശി യാത്ര തുടർന്നു. ഫിലിപ്പ് ഡ്രൈവറോട് പറഞ്ഞു, “നിങ്ങൾ എന്തിനാണ് ആ വ്യക്തിയെ വെറുതെ വിട്ടത്? ആ മനുഷ്യനല്ലേ തെറ്റ് ചെയ്തത് ? എന്തുകൊണ്ടാണ് നിങ്ങൾ ശബ്ദമുണ്ടാക്കാത്തത്? എന്റെ രക്തം തിളക്കുന്നു, ”ഡ്രൈവറോട് കുറെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, "ധാരാളം ആളുകൾ ചപ്പുചവറുകൾ കൊണ്ടു പോകുന്ന വാഹനം പോലെയാണ്. അവരുടെ ഹൃദയത്തിൽ ഒരുപാട് നിരാശയും ദേഷ്യവും നിരാശയും ഉണ്ട്. അവർ ഈ മാലിന്യം ഹൃദയത്തിൽ വഹിച്ചുകൊണ്ട് ചവറ് വണ്ടി ആ മാലിന്യം എവിടെയെങ്കിലും വലിച്ചെറിയുന്നതുപോലെ ആരുടെ മുമ്പിലാണ് തള്ളേണ്ടതെന്ന് നോക്കുന്നു. ചിലപ്പോൾ അവർ നമ്മുടെ മേൽ പകരും. അത് മനസ്സിൽ ഒട്ടും ഓർത്തു വെക്കാൻ പാടില്ല. ആ ചവറ്റുകുട്ട കൊണ്ടുപോയി നിങ്ങളുടെ വീട് അല്ലെങ്കിൽ ഓഫീസ് പോലുള്ള സ്ഥലങ്ങളിലേക്ക് പരത്തരുത്. ആ സമയത്ത് തന്നെ ആ മാലിന്യങ്ങൾ മറക്കുന്നതാണ് നല്ലത്. ” എന്ന് പറഞ്ഞു.

 

 

 ദാവീദ് രാജാവ് തന്റെ ജനത്തോടും അംഗരക്ഷകരോടും ഒപ്പം നടക്കുമ്പോൾ, ശൗലിന്റെ പിൻഗാമിയായ ഷിമെയി ദാവീദിനേ രാജാവായി അംഗീകരിക്കാൻ വിസമ്മതിച്ച് അധിക്ഷേപിക്കുകയും കല്ലെറിയുകയും മണ്ണ് വാരി എറിയുകയും ചെയ്തു. കൂടെയുണ്ടായിരുന്നവർ ക്ഷുഭിതനായി അവന്റെ തല വെട്ടാൻ ആവശ്യപ്പെട്ടപ്പോൾ, അവൻ പറഞ്ഞു, അവൻ ദുഷിക്കുകയാണെങ്കിൽ ദുഷിക്കട്ടെ, കർത്താവിന്റെ അനുമതിയില്ലാതെ ഒന്നും സംഭവിക്കില്ലെന്ന് ആശങ്കപ്പെടാതെ പറഞ്ഞു.

 

ജോലിസ്ഥലത്ത് അവ കേട്ട് നമ്മൾ എത്ര തവണ മടുത്തു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷേ എന്തിനു ഇങ്ങനെ പറഞ്ഞു എന്ന് ചിന്തിച്ചു ഉറങ്ങാൻ കഴിയാതെ ഞങ്ങൾ രാത്രി മുഴുവൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു! ആ ഡ്രൈവർ പറഞ്ഞതുപോലെ, അവരുടെ ചവറ്റുകുട്ട വലിച്ചെറിയാൻ നോക്കുമ്പോൾ നമ്മൾ അവരുടെ മുമ്പിൽ പെട്ടു. സങ്കടം പെടരുത്. ഇത് നിങ്ങൾക്ക് മാത്രം വ്യക്തിപരമായ അനുഭവം മാത്രമല്ല! " കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു " എന്ന് വചനം പറയുന്നു. ആരെങ്കിലും വലിയ ശബ്ദത്തോടെ ദേഷ്യപെടുകയാണെങ്കിൽ , ദാവീദിനെപ്പോലെ ഒരു പുഞ്ചിരിയോടെ അത് വിട്ടു കളയുക. ഒരേ കാര്യം ചിന്തിക്കുന്നത് തുടരരുത്! അവർക്കുവേണ്ടി പ്രാർത്ഥിക്കുക. അവർ നിങ്ങളുടെ കുടുംബത്തിൽ പെട്ടവരാണെങ്കിൽ, വഴക്കിട്ടു സമയം കളയാതെ അവരോട് ക്ഷമിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുക! കർത്താവ് നിങ്ങൾക്ക് നൽകിയ അത്ഭുതകരമായ ദിവസം ആസ്വദിക്കൂ.

- ബ്രോ. ഹാനിഷ് സാമുവൽ

 

പ്രാർത്ഥന വിഷയം :

നമ്പിക്കൈ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ കാണുന്ന പലരും ദൈവത്തിന്റെ സ്നേഹം മനസിലാക്കുവാൻ പ്രാർത്ഥിക്കുക.

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş