Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 26-09-2021 (Kids Special)
Share:

By Village Missionary Movement

Sunday, 26-Sep-2021

ഇന്നത്തെ ധ്യാനം(Malayalam) 26-09-2021 (Kids Special)

 

അനുസരണയില്ലാത്ത ജിംഗി

 

“മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ” - കൊലോസ്സ്യർ 3:20

 

പിങ്കി ജിംഗി എന്ന രണ്ട് കുരങ്ങുകൾ അമ്മയോടൊപ്പം ഒരു മരത്തിൽ താമസിച്ചു. ആ മരത്തിന് സമീപം ഒരു കുളമുണ്ടായിരുന്നു. മുതലയും കുഞ്ഞുങ്ങളോടൊപ്പം കുളത്തിൽ താമസിച്ചു. കാലാകാലങ്ങളിൽ, പിങ്കിയും ജിങ്കിയും അമ്മയോടൊപ്പം സന്തോഷത്തോടെ ജീവിച്ചു, ഞാങ്ങണകൾ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. എല്ലാ ദിവസവും അവർ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന മുതലയ്ക്ക് ഈ ചെറിയ കുരങ്ങുകളെ ചതിച്ച് തിന്നാൻ ആഗ്രഹമുണ്ടായിരുന്നു.

 

ഒരു ദിവസം അമ്മക്കുരങ്ങ് ചെറിയ കുരങ്ങുകളോട് പറഞ്ഞു, “ഞാൻ വേട്ടയാടാൻ പോകുന്നു. നിങ്ങൾ രണ്ടുപേരും സുരക്ഷിതരായിരിക്കണം. മരത്തിൽ നിന്ന് ഇറങ്ങാതിരിക്കണം. ” ഉടനെ ചെറിയ കുരങ്ങുകൾ പറഞ്ഞു, "ശരി അമ്മേ". ഉടനെ അമ്മക്കുരങ്ങ് പോയി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന മുതലയുടെ ഹൃദയത്തിൽ വളരെ സന്തോഷം, ഈ ചെറിയ കുരങ്ങുകളെ തിന്നാൻ പറ്റിയ സമയമാണെന്ന് കരുതി അത് കുളത്തിൽ നിന്നിറങ്ങി ഒരു മരത്തിൽ കയറി, പതുക്കെ ശബ്ദത്തിൽ പറഞ്ഞു, " ഹായ് പിങ്കി ജിങ്കി, സുഖമായിരിക്കുന്നോ? അതെ ഈ മരത്തിൽ തൂങ്ങിക്കിടക്കുന്നത് നിങ്ങൾക്ക് ബോർ അടിക്കുന്നില്ലേ? എന്നെ നോക്കൂ, ഞാൻ എത്രമാത്രം സന്തോഷമായി നീന്തുകയും വെള്ളത്തിൽ കുളിക്കുകയും ചെയ്യുന്നു. നിനക്ക് ആ ആഗ്രഹം ഇല്ലേ?" എന്ന്. ഉടനെ ജിങ്കി പറഞ്ഞു, "എനിക്കും വെള്ളത്തിൽ നീന്തണം." ഉടനെ മുതല പറഞ്ഞു, "നമ്മൾ എല്ലാവരും സുഹൃത്തുക്കളായിരിക്കും. വരൂ ജിംഗി ഞാൻ നിന്നെ കൊണ്ടുപോകാം." വെള്ളത്തിൽ കുളിക്കാനുള്ള ആഗ്രഹത്തിൽ പെട്ടന്ന് ജിംഗിയും മരത്തിൽ നിന്ന് ഇറങ്ങി.

 

പിംഗിയോ പറഞ്ഞു, "ഹേ ജിങ്കി ഇറങ്ങരുത്, ആ മുതല നിന്നെ കൊല്ലും."എന്നാൽ ജിംഗിയോ, കേൾക്കാതെ , താഴേക്ക് പോയി, മുതലയുടെ പുറകിൽ പോയി ഇരുന്നു. പിങ്കിയോട്, "നിങ്ങൾ ഈ മരത്തിൽ തൂങ്ങിക്കിടന്നോ. ഞാൻ വെള്ളത്തിൽ പോയി നീന്താൻ പോകുന്നു. ” ജിങ്കിയും മുതലയും പിങ്കിയോട് "ബൈ ബൈ" പറഞ്ഞു പോയി. മുതല വെള്ളത്തിൽ പകുതിയായതിനു ശേഷം അത് കുരങ്ങനോട് പറഞ്ഞു, "ഞാൻ നിന്നെ കൊണ്ടുവന്നത് കുളിക്കാനല്ല, കൊന്ന് തിന്നാന്നാണ് ." ജിംഗിയോ അപേക്ഷിച്ചു, "സുഹൃത്തേ, എന്നെ വിട്ടു വീടു." അപ്പോഴേക്കും മുതല കുരങ്ങിനെ തല്ലി തിന്നു. മരത്തിൽ നിന്ന് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പിങ്കി അനുസരിക്കാതെ തന്റെ ജീവിതം നശിപ്പിച്ചെന്ന് കരുതി കരഞ്ഞു.

 

പ്രിയപ്പെട്ട അനിയൻ അനിയത്തിമാരെ ! ഈ മുതലയെപ്പോലെ, പിശാച് നിങ്ങളുടെ സുഹൃത്ത് വഴി നിങ്ങളെ വഞ്ചിക്കാനും യേശു അപ്പച്ചനിൽ നിന്ന് വേർപെടുത്താനും ശ്രമിക്കും. നീ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം. നിങ്ങളുടെ മാതാപിതാക്കൾ പറയുന്നത് അതെ പടി അനുസരിക്കണം. ഓക്കേ?

- ശ്രീമതി. സാറാ സുഭാഷ്

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al